twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിഷാരടിയുടെ മകളുടെ വാക്കുകള്‍ ട്രോളാക്കുമ്പോള്‍, ഞങ്ങളുടെ അധ്വാനവും ഓര്‍ക്കണം; നോ വേ ഔട്ടിന്റെ സംവിധായകന്‍

    |

    വര്‍ഷങ്ങള്‍ക്ക് ശേഷം രമേഷ് പിഷാരടി നായകനായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നോ വേ ഔട്ട് എന്ന സിനിമയിലൂടെയാണ് പിഷാരടി വീണ്ടും നായകന്റെ കുപ്പായം അണിഞ്ഞിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇതിനിടെ ഇന്നലെ പിഷാരടിയുടെ മകള്‍ സിനിമയെക്കുറിച്ച് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തനിക്ക് ഇഷ്ടമായില്ലെന്നായിരുന്നു മകള്‍ പറഞ്ഞത്.

    എന്നാല്‍ പത്ത് വയസുകാരിയുടെ നിഷ്‌കളങ്കമായ വാക്കുകളെ ചിലര്‍ ട്രോളാക്കി മാറ്റിയിരുന്നു. ഇതിനെതിരെ ഇപ്പോള്‍ സിനിമയുടെ സംവിധായകന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അവള്‍ക്ക് 10 വയസാണ് പ്രായമെന്നും അവള്‍ സ്‌ക്രീനില്‍ കാണുന്നത് കഥാപാത്രത്തെയല്ലെന്നും അച്ഛനെയാണെന്നും സംവിധായകന്‍ നിതിന്‍ ദേവ്ദാസ് ഓര്‍മ്മിപ്പിക്കുന്നു. ആ വാക്കുകളിലേക്ക്.

    Ramesh Pisharody

    'അവള്‍ക്കു 10 വയസ്സാണ് പ്രായം..സ്‌ക്രീനില്‍ കാണുന്നത് അച്ഛനെയാണ് കഥാപാത്രത്തെ അല്ല?? അച്ഛന്‍ ദേഷ്യപ്പെടുന്നതോ.. പ്ലയിറ്റ് എറിഞ്ഞു ഉടയ്ക്കുന്നതോ ഒന്നും അവള്‍ കണ്ടിട്ടില്ല.. കഴുത്തില്‍ കുരുക്ക് മുറുകുന്നതും വേദനിക്കുന്നതും ഒന്നും അവള്‍ക്ക് സഹിക്കില്ല.(രമേശേട്ടന്റെ വീട്ടില്‍ ഒരിക്കലെങ്കിലും പോയവര്‍ക്ക് അത് മനസിലാവും ) മൈ്ക്കും ആള്‍കൂട്ടവും നിരന്തരം ഒരേ ചോദ്യം ചോദിച്ചപ്പോഴും അവള്‍ മനസ്സില്‍ തോന്നിയത് തുറന്നു പറഞ്ഞു. അതൊരു ട്രോള്‍ മീറ്റിരിയാലായി മാറുമ്പോള്‍.... ഒരു പാട് പേര്‍ ഒരു മികച്ച സര്‍വയിവല്‍ ത്രില്ലെര്‍ അനുഭവമായി എന്ന് പറയുന്ന ചെറിയ ചിത്രത്തെയും ഞങ്ങളുടെ അധ്വാനത്തേയും ഒന്നു പരിഗണിക്കണം ഓര്‍ക്കണം'' എന്നാണ് അദ്ദേഹം പറയുന്നു.

    'എനിക്ക് ഇഷ്ടപെട്ടില്ല. അച്ഛന്‍ തൂങ്ങി ചാകുന്ന പടമായതുകൊണ്ട് ഇഷ്ടപ്പെട്ടില്ല. തൂങ്ങി ചാകുന്ന സീന്‍ മാത്രമല്ല. പടം മൊത്തത്തില്‍ ഇഷ്ടപ്പെട്ടില്ല.' എന്നായിരുന്നു പിഷാരടിയുടെ മകളുടെ വാക്കുകള്‍. 'ദേഷ്യംവരലും പ്ലേറ്റ് പൊട്ടിക്കലും ഒക്കെയാണ് അച്ഛന്‍ ചെയ്യുന്നത്. ഇത് മാത്രമല്ലേയുള്ളു. അച്ഛന്റെ പടമാണെങ്കിലും എന്തെങ്കിലും നല്ലതാക്കി കൂടായിരുന്നോ.... രക്ഷപ്പെട്ട സീന്‍ ഇഷ്ടപ്പെട്ടു. ബാക്കി ഒന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല. ബാക്കിയുള്ളവര്‍ക്ക് ഇഷ്ടപ്പെടുമായിരിക്കും എനിക്ക് പക്ഷെ ഇഷ്ടപ്പെട്ടില്ല. കോമഡി പടങ്ങള്‍ ഇഷ്ടമാണ്. ഇതില്‍ ഒരു തരി കോമഡിയില്ല. ഫുള്‍ സീരിയസാണ് പടം' എന്നും പീലി പറഞ്ഞു.

    Recommended Video

    Ramesh Pisharody Exclusive Interview | FilmiBeat Malayalamn

    പിന്നാലെ പ്രതികരണവുമായി പിഷാരടിയും എത്തിയിരുന്നു. അവള്‍ അച്ഛന്‍ കുഞ്ഞാണെന്നും അതുകൊണ്ട് തനിക്ക് അങ്ങനെയെല്ലാം സംഭവിക്കുന്നത് കണ്ടുകൊണ്ടിരിക്കാന്‍ അവള്‍ക്ക് ബുദ്ധിമുട്ടാണെന്നും പിഷാരടി പറഞ്ഞു. ആത്മഹത്യ ചെയ്യുന്ന രംഗങ്ങളുണ്ടെന്ന് അറിഞ്ഞതിനാല്‍ തന്റെ അമ്മയും സിനിമ കാണാന്‍ വന്നില്ലെന്നും പിഷാരടി പറയുന്നു.

    Read more about: ramesh pisharody
    English summary
    No Way Out Director On Ramesh Pisharody's Daughter's Reaction Videos
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X