ബിനു അടിമാലി വിഷയത്തില്‍ ആരാണ് തെറ്റെന്ന് അറിയില്ല; ലക്ഷ്മി ചെയ്യുന്നത് പുണ്യ പ്രവര്‍ത്തി: നോബി

നടന്‍ ബിനു അടിമാലി ഫോട്ടോഗ്രാഫറുടെ കാമറ തല്ലിപ്പൊട്ടിച്ചെന്ന ആരോപണം വലിയ വിവാദമായി മാറിയിരിക്കുകയാണ്. ബിനുവിനെതിരെ തെളിവുകള്‍ നിരത്തിയാണ് ഫോട്ടോഗ്രാഫര്‍ ജിനേഷ് ബിനുവിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. ഫ്‌ലവേഴ്‌സിന്റെ ഷൂട്ടിങ് സെറ്റില്‍ വെച്ചാണ് തനിക്ക് മര്‍ദ്ദനമേറ്റതെന്നാണ് ജിനേഷ് പറഞ്ഞത്. സംഭവം സോഷ്യല്‍ മീഡിയയില്‍ ആളിക്കത്തുകയാണ്.

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി നടന്‍ നോബി മാര്‍ക്കോസ് എത്തിയിരിക്കുകയാണ്. ബിനുവിന്റെ അടുത്ത സുഹൃത്ത് കൂടിയായ നോബി ബിനുവിനൊപ്പം സ്റ്റാര്‍ മാജിക്കിലും നിറ സാന്നിധ്യമാണ്. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നോബിയുടെ പ്രതികരണം.

Noby Markose

ബിനു അടിമാലി എന്റെ സുഹൃത്താണ്. ഓപ്പോസിറ്റുള്ള വ്യക്തിയും സുഹൃത്താണ്. ഇവര്‍ രണ്ട് പേരുമുള്ള വിഷയത്തില്‍ ഞാന്‍ ഇടപെട്ടാല്‍ നാളെ ഞാനായിരിക്കും ഇവരുടെയെല്ലാം ശത്രു. ഇതിന്റെ സത്യാവസ്ഥ അറിയാതെ എനിക്കൊന്നും പറയാന്‍ സാധിക്കില്ല. അതില്‍ ആരുടെ ഭാഗത്താണ് ശരി, ആരുടെ ഭാഗത്താണ് തെറ്റ് എന്ന് എനിക്കറിയില്ല. അവര്‍ തമ്മില്‍ സംസാരിച്ച് പരിഹരിക്കട്ടെ എന്നാണ് നോബി പറയുന്നത്.

അവര്‍ രണ്ടു പേരും നേരത്തെ വലിയ സുഹൃത്തുക്കളായിരുന്നു. അവര്‍ തമ്മിലുള്ള കുഞ്ഞ് പ്രശ്‌നമായിരിക്കാം ഇത്ര വലിയ പ്രശ്‌നമായത്. അവര്‍ സംസാരിച്ചാല്‍ നാളെ അവര്‍ വീണ്ടും സുഹൃത്തുക്കളായേക്കും. അപ്പോള്‍ ഈ കമന്റ് ഇട്ടവരൊക്കെ നാളെ വേറെ കേസുമായി വരും. അവരുടെ വിഷമത്തില്‍ പങ്കുചേരാനെ നമുക്ക് പറ്റു. അവരെ വിളിച്ച് സാരമില്ലെടാ പോട്ടേ ഇതൊക്കെ മാറും എന്ന് പറയാനേ ആകൂ എന്നും നോബി പറയുന്നുണ്ട്.

ഈ വിഷയം വന്നത് മുതല്‍ ബിനുവിനേയും ജിനേഷിനേയും കാള്‍ ടെന്‍ഷന്‍ തങ്ങള്‍ സുഹൃത്തുക്കള്‍ക്കാണെന്നാണ് നോബി നേരത്തെ ഷാജി പാപ്പന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. 'ആരുടെ ഭാ?ഗത്താണ് സത്യമെന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ എനിക്ക് എന്ത് ചെയ്യാന്‍ പറ്റും. രണ്ടുപേരുടെ സൈഡും നില്‍ക്കാന്‍ പറ്റില്ല. സത്യാവസ്ഥ അറിയില്ലെന്നാണ് നോബി പറഞ്ഞഥ്. പ്രശ്‌നം നടന്ന ദിവസത്തെ ഷൂട്ടിന് ഞാന്‍ ഇല്ലായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. 'നമ്മുടെ സുഹൃത്തുക്കളായതുകൊണ്ട് അവരെക്കാള്‍ ടെന്‍ഷനാണ് ഇപ്പോള്‍ നമുക്ക്. ബിനുവിന്റെ പേജ് വാങ്ങാന്‍ നോക്കിയോ ഇല്ലയോ എന്നൊന്നും എനിക്ക് ദൈവ സത്യമായും അറിയില്ല. ഫേസ്ബുക്കില്‍ ഫോട്ടോയിടാന്‍ അറിയാത്ത ആളാണ് ഞാന്‍. ഇതിനെ പറ്റി മറ്റാരും പറഞ്ഞിരുന്നില്ല.' എന്നും നോബി പറഞ്ഞു.

Noby Markose

അന്തരിച്ച കൊല്ലം സുധിയുടെ കുടുംബത്തെ ലക്ഷ്മി നക്ഷത്ര സഹായിക്കുന്നത് നേരത്തെ ചര്‍ച്ചയായിരുന്നു. ലക്ഷ്മിയുടെ സഹായം സോഷ്യല്‍ മീഡിയയിലെ റീ്ച്ചിന് വേണ്ടിയാണെന്ന് ചിലര്‍ ആരോപിച്ചിരുന്നു. ഈ വിഷയത്തിലും നോബി പ്രതികരിക്കുന്നുണ്ട്.

അത് വലിയൊരു കാര്യമല്ലേ. ലക്ഷ്മി അത്യാവശ്യം കേരളത്തില്‍ അറിയപ്പെടുന്ന ആര്‍ട്ടിസ്റ്റാണ്. നല്ല അവതാരകയാണ്. ഉദ്ഘാടനങ്ങളൊക്കെയുണ്ട്. ഒരു വ്യക്തിയെന്ന നിലയില്‍ ഏറ്റവും വലിയ പുണ്യ പ്രവര്‍ത്തിയല്ലേ ലക്ഷ്മി ചെയ്യുന്നത് എന്നാണ് നോബി പറയുന്നത്. എല്ലാവരേയും കൊണ്ട് സാധിക്കില്ല. ചെയ്യുന്നത് വലിയൊരു കാര്യമാണ്. ആ കുടുംബത്തിന് നല്ലൊരു കാര്യം. സഹായിക്കുന്നത് വലിയൊരു കാര്യമാണ്. നമ്മളെക്കൊണ്ട് സാധിക്കാത്തതാണ്. നമ്മള്‍ക്ക് എന്തെങ്കിലും വരുവാണെങ്കില്‍ നമ്മളും ചെയ്യുമെന്നും നോബി പറയുന്നുണ്ട്.

More from Filmibeat

Read more about: Binu Adimali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X