ഞാനിവളുടെ സഹോദരനാണെന്ന് പലരും തെറ്റിദ്ധരിച്ചു, കമന്റുകളിലും സംശയം; നൂറിന്റേയും ഫാഹിമിന്റേയും പ്രണയകഥ
മലയാള സിനിമയിലെ യുവതാരങ്ങളാണ് ഫാഹിം സഫറും നൂറിന്‍ ഷെരീഫും. ഇരുവരും ഇപ്പോള്‍ ജീവിതത്തിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ്. ഈയ്യടുത്താണ് നൂറിനും ഫാഹിമും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. സിനിമയിലേക്ക് ഏതാണ്ട് ഒരേ സമയത്ത് കടന്നു വന്ന്, പതിയെ പതിയെ ശ്രദ്ധ നേടുന്ന കഥാപാത്രങ്ങള്‍ ചെയ്താണ് നൂറിനും ഫാഹിമും സ്വന്തമായൊരു ഇടം കണ്ടെത്തുന്നത്. ഈ യാത്രയില്‍ ഇരുവരും പരസ്പരം കരുത്തായി.
തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് ഫാഹിമും നൂറിനും. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരങ്ങള്‍ മനസ് തുറന്നത്. തങ്ങളുടെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ചും താരങ്ങള്‍ സംസാരിക്കുന്നുണ്ട്. നൂറിന്‍ ആണ് ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് പറയുന്നത്.

''ഫാഹിമിന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ ഉമ്മയാണ് എന്റെ ഡാന്‍സ് ടീച്ചര്‍. ഒരിക്കല്‍ ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ ഡാന്‍സ് പ്രോഗ്രാം കാണാന്‍ ഫാഹിം വന്നിരുന്നു. അതായിരുന്നു ആദ്യ കണ്ടുമുട്ടല്‍. അന്ന് കുറച്ച് നേരം സംസാരിച്ചു. ഞങ്ങള്‍ക്ക് ഒരുപാട് മ്യൂച്വല്‍ ഫ്രണ്ട്‌സ് ഉണ്ട്. ഫ്രണ്ട്‌സ് ഒരുമിച്ച് കറങ്ങാന്‍ പോകും. അതുകൊണഅട് പിന്നീട് പലയിടങ്ങളിലും കണ്ടുമുട്ടി. രണ്ടു പേരും സിനിമയിലെത്തിയതോടെ സൗഹൃദം ദൃഢമായി. തിരുവനന്തപുരത്തായിരുന്നപ്പോഴും സിനിമയ്ക്കായി കൊച്ചിയിലേക്ക് മാറിയപ്പോഴും ഞങ്ങള്‍ രണ്ടു പേരും ഒരേ ഗ്യാങ്ങുകളുടെ ഭാഗമായിരുന്നു'' നൂറിന് പറയുന്നു.
മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. എന്നാല്‍ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ കണ്ടതോടെയാണ് പലരും ഈ ബന്ധത്തെക്കുറിച്ച് അറിയുന്നത്. എന്നാല്‍ തങ്ങളുടെ പ്രണയം രഹസ്യമായിരുന്നില്ലെന്നാണ് ഇരുവരും പറയുന്നത്.
പ്രണയം രഹസ്യമായിരുന്നില്ല. എനിക്കൊപ്പം ഫാഹിമുണ്ടായിരുന്നു. പല ഡാന്‍സ് പരിപാടികള്‍ക്കും ഉദ്ഘാടന ചടങ്ങുകള്‍ക്കും ഞങ്ങള്‍ ഒന്നിച്ച് യാത്ര ചെയ്തു. പക്ഷെ യാത്രയില്‍ എഫ്‌പോഴും മറ്റാരെങ്കിലുമൊക്കെയുണ്ടാകും. ചിലപ്പോള്‍ ഫ്രണ്ട്‌സ് അല്ലെങ്കില്‍ എന്റെ വീട്ടുകാര്‍. അതുകൊണ്ടൊക്കെയാവും പ്രേമം പുറത്താവാതിരുന്നതെന്നാണ് നൂറിന് പറയുന്നു.
എപ്പോഴും ആരെങ്കിലുമൊക്കെ ഒപ്പമുണ്ടായിരുന്നു. എന്തിന് ഞങ്ങളുടെ ആദ്യ ഡേറ്റിന് പോലും നൂറിന്റെ കുടുംബം കൂടെ വന്നിരുന്നു. രണ്ട് കാപ്പുച്ചിനോകളില്‍ ഒതുങ്ങേണ്ടിയിരുന്ന ആ ഡേറ്റില്‍ അഞ്ചോ ആറോ ഓര്‍ഡര്‍ ചെയ്യേണ്ടി വന്നു. ഞാന്‍ ഇവളുടെ സഹോദരനാണെന്ന് പലരും തെറ്റിദ്ധിരിച്ചിരുന്നു. നിശ്ചയത്തിന്റെ ഫോട്ടോസ് പോസ്റ്റ് ചെയ്തപ്പോള്‍ പലരും ആ സംശയം കമന്റായും എഴുതിയെന്നും ഫാഹിം പറയുന്നു.

നൂറിന്റെ വീട്ടുകാര്‍ക്ക് എന്നേയും എന്റെ വീട്ടുകാര്‍ക്ക് വീട്ടുകാര്‍ക്ക് നൂറിനേയും നന്നായി അറിയാമായിരുന്നു. സമയമായി എന്ന് തോന്നിയപ്പോള്‍ ഞങ്ങള്‍ വീട്ടില്‍ അറിയിച്ചു. എല്ലാവരും ഓക്കെയായിരുന്നു. അതിനുശേഷ ചെറിയ ചടങ്ങുകളൊക്കെ നടന്നു. ഞാന്‍ നൂറിനെ പെണ്ണുകാണാന്‍ പോയി. അവളുടെ വീട്ടുകാര്‍ എന്റെ വീട്ടില്‍ വന്നു. ഡിസംബര്‍ 23 ന് നിശ്ചയം കഴിഞ്ഞു. ജൂലായ് 24 ന് വിവാഹം നിശ്ചയിച്ചിരിക്കുകയാണെന്നും ഫാഹിം അറിയിച്ചു.
ഇപ്പോള്‍ എങ്ങനെയാണോ അങ്ങനെ തന്നെ പോകാനാണ് തീരുമാനം. ഫാഹിമും ഞാനും ഒരിടത്താകുമെന്ന മാറ്റമേ ഉണ്ടാകാന്‍ പോകുന്നുള്ളൂ. പുതിയ ജീവിതത്തിലേക്ക് കടക്കാന്‍ എല്ലാവരയും പോലെ ഞാനും എക്‌സൈറ്റഡാണെന്നാണ് നൂറിന്‍ വിവാഹത്തെക്കുറിച്ച് പറയുന്നത്. നൂറിനും ഫാഹിമും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വെള്ളേപ്പം ആയിരുന്നു ആ ചിത്രം. പക്ഷെ സിനിമ ഇതുവരെ റിലീസായിട്ടില്ല.


Click it and Unblock the Notifications











