ഞങ്ങളുടെ കല്യാണം വൈറലാകാന്‍ കാരണക്കാരി; എയറിലായപ്പോള്‍ നോറ കരച്ചിലായിരുന്നു! നോറയ്‌ക്കൊപ്പം സിജോ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ലൂടെയാണ് നോറ മുസ്‌കാനെ മലയാളികള്‍ പരിചയപ്പെടുന്നത്. തുടക്കം മുതല്‍ പുറത്താകുന്നത് വരെ ഒറ്റയ്ക്ക് നിന്ന് മത്സരിച്ച താരമായിരുന്നു നോറ. അതുകൊണ്ട് തന്നെ ഒരുപാട് വിമര്‍ശനങ്ങളും നോറ നേരിട്ടിരുന്നു. അകത്തും പുറത്തും എതിര്‍പ്പുകളുണ്ടായിട്ടും ഒറ്റയ്ക്ക് നിന്ന് കളിച്ച നോറ ഒടുവില്‍ കയ്യടികള്‍ നേടിയാണ് പുറത്തായത്. ഈയ്യടുത്ത് നോറ സോഷ്യല്‍ മീഡിയ ഭാഷയില്‍ പറയുന്നത് പോലെ എയറിലായിരുന്നു.

ബിഗ് ബോസ് താരം സിജോയുടെ കല്യാണത്തിനിടെയുണ്ടായ സംഭവമാണ് നോറയെ എയറിലാക്കിയത്. സിജോയുടെ മുഖത്ത് കേക്ക് തേക്കുന്ന നോറയുടെ വീഡിയോ വൈറലായിരുന്നു. വീഡിയോയില്‍ കേക്ക് തേച്ചതിനുള്ള പ്രതികാരമായി നോറയെ സിജോ കുളത്തില്‍ തള്ളിയിടുകയും ചെയ്തിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ ചിലര്‍ക്ക് നോറയുടെ ഈ പ്രവര്‍ത്തി ഇഷ്ടപ്പെട്ടിരുന്നില്ല.

Norah Muskan

സുഹൃത്തിന്റെ കല്യാണ ദിവസം തന്നെ മുഖത്ത് കേക്ക് തേച്ചത് ശരിയായില്ലെന്നായിരുന്നു നോറയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനം. താരത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. സംഭവത്തില്‍ സോഷ്യല്‍ മീഡിയ താരം ദിയ കൃഷ്ണയുടെ പ്രതികരണവും വിവാദമായി മാറിയിരുന്നു. ഇപ്പോഴിതാ വിവാദമായ കേക്ക് തേക്കലിന് ശേഷം നോറയും സിജോയും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്.

നോറയുമായുള്ള കൂടിക്കാഴ്ചയുടെ വീഡിയോ സിജോയാണ് പങ്കുവച്ചിരിക്കുന്നത്. സിജോയ്‌ക്കൊപ്പം ഭാര്യ ലിനുവുമുണ്ടായിരുന്നു. ഞങ്ങളുടെ വിവാഹം വൈറലാകാന്‍ കാരണക്കാരിയായവള്‍ എന്നാണ് നോറയെ സിജോ വീഡിയോയില്‍ പരിചയപ്പെടുത്തുന്നത്. വിവാഹത്തിന് ശേഷം ഇപ്പോഴാണ് നേരിട്ട് കാണുന്നത്. കല്യാണത്തിലെ കേക്ക് പരാക്രമത്തന് ശേഷം എയറിലായിരുന്നു നോറയെന്നും സിജോ പറയുന്നുണ്ട്.

നമ്മുടെ വീഡിയോ വേറെ ഏതോ ചാനലില്‍ 27 മില്യണ്‍ വ്യൂസ് പോയിട്ടുണ്ട്. അതില്‍ വിദേശികളൊക്കെ കമന്റ് ചെയ്തിട്ടുണ്ട്. ഞാനിപ്പോള്‍ ഇന്റര്‍നാഷണല്‍ ആണെന്നാണ് നോറ പറയുന്നത്. അതില്‍ എല്ലാവരും കമന്റ് ചെയ്തിരിക്കുന്നത് സിജോ ചേട്ടന്റെ അക്രമത്തെക്കുറിച്ചാണ്. സ്ത്രീയ്ക്ക് നേരെയുള്ള അതിക്രൂരമായ പ്രവര്‍ത്തിയെന്നാണ് പറയുന്നത്. അതിനാല്‍ ഇനി ആരെങ്കിലും കേക്ക് മുഖത്ത് തേച്ചാല്‍ തിരിച്ച് ഒന്നും ചെയ്യാതെ നിന്നോളണം എന്നും നോറ സിജോയോട് പറയുന്നുണ്ട്..

നിന്റെ കല്യാണത്തിന്റെ അന്ന് ഒരു കിലോ കേക്ക് നിന്റെ ദേഹത്ത് വാരി പൊത്തുമെന്ന് സിജോ നോറയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നതും കാണാം. പറ്റുമെങ്കില്‍ നിങ്ങളുടെ ആദ്യ രാത്രിയ്ക്ക് പടക്കം പൊട്ടിച്ചെറിയും, ചെറിയുന്ന നായ്ക്കുരുണ പൊടി വിതറും, എസിയും ഫാനും ഓഫാക്കും. നോറയുടെ ആദ്യ രാത്രി കംപ്ലീറ്റ്‌ലി കുളമാക്കിയിരിക്കുമെന്നും സിജോ പറയുന്നു. പിന്നാലെ ലിനുവും പ്രതികരിക്കുന്നുണ്ട്. ഗുണ്ട് പൊട്ടിക്കാമെന്നാണ് ലിനു പറയുന്നത്.

Norah Muskan

താന്‍ ഇതാദ്യമായിട്ടാണ് എയറിലുകന്നത് നേരിട്ട് അനുഭവിക്കുന്നത്. ബിഗ് ബോസിലായിരുന്ന സമയത്ത് എയറിലാണെന്ന് പറഞ്ഞ് കേട്ടിരുന്നു. പക്ഷെ ഇപ്പോഴാണ് നേരിട്ട് അനുഭവിക്കുന്നത്. ടഫ് ആയിരുന്നു. കുറച്ച് സമയമെടുത്തു ശരിയാകാനെന്നും നോറ വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം നോറ രണ്ട് ദിവസം ഭക്ഷണം കഴിച്ചിരുന്നില്ലെന്ന് ലിനു പറയുന്നുണ്ട്.

ഞാനും ലിനുവും വിളിച്ചപ്പോള്‍ ഇരുന്ന് മോങ്ങുകയായിരുന്നുവെന്നാണ് നോറയെക്കുറിച്ച് സിജോ പറയുന്നത്. സിജോ ചേട്ടാ എന്നെ എല്ലാവരും തെറി വിളിക്കുന്നു, തെറിവിളി കേട്ട് ഞാന്‍ ചത്തു. അലറി വിളിച്ച് കരയുകയായിരുന്നു. ആദ്യത്തെ തവണ ആയതിനാലാണ്. ഇനി ശീലമായിക്കോളുമെന്നും നോറയോടായി സിജോ പറയുന്നുണ്ട്. തങ്ങളുടെ വീഡിയോ വൈറലായതിന്റെ ഭാഗമായി ഉടനെ തന്നെ കേക്കുണ്ടാക്കുന്ന വീഡിയോ ചെയ്യുന്നതായിരിക്കുമെന്നും നോറയും സിജോയും പറയുന്നുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X