കരിയറിലെ മികച്ച സമയമായിരിക്കാം എനിക്ക് നഷ്ടമായത്, പക്ഷെ അതിനെക്കാളൊക്കെ വലുതല്ലേ അത്!, ഭാവന പറയുന്നു
ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് ഭാവന. എന്നാൽ വിവാഹശേഷം മലയാള സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു നടി. ജീവിതത്തിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളൊക്കെ നടിയുടെ ഈ തീരുമാനത്തിന് കാരണമായിരുന്നു. എന്നാൽ ഭാവനയുടെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.
ഒടുവിൽ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭാവന വീണ്ടും മലയാള സിനിമയുടെ ഭാഗമായിരിക്കുകയാണ്. ആദില്‍ മൈമുനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ഷറഫുദ്ധീൻ നായകനായ ചിത്രം ഫെബ്രുവരി 24 നാണ് തിയേറ്ററുകളിൽ എത്തുന്നത്.

തിരിച്ചുവരുമ്പോൾ തന്റെ ആദ്യ സിനിമയിൽ അനുഭവിച്ച അതേ ടെൻഷനും ആകാംഷയുമാണ് തനിക്കെന്ന് പറയുകയാണ് ഭാവന. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. തന്റെ ഇടവേളയെ കുറിച്ചും മലയാള സിനിമയ്ക്കു സംഭവിച്ച മാറ്റങ്ങളെ കുറിച്ചുമൊക്കെ ഭാവന സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കാം.

2002-ലാണ് എന്റെ ആദ്യ സിനിമ നമ്മള്‍ റിലീസ് ആകുന്നത്. അന്ന് പരിമളമെന്ന എന്റെ കഥാപാത്രത്തെ കാത്തിരുന്ന സമയത്തെ അതേ എക്സൈറ്റ്‌മെന്റ്, അതേ ടെന്‍ഷന്‍, അതേ സന്തോഷം എല്ലാം ഇപ്പോഴുണ്ട്. സാധാരണ അത്ര ടെന്‍ഷനൊന്നും ഉണ്ടാകാറില്ലായിരുന്നു. പക്ഷേ, ഇതിപ്പോള്‍ അഞ്ചുവര്‍ഷത്തിനു ശേഷമാണ് മലയാള സിനിമയിലേക്കെത്തുന്നത്. സിനിമ തിയേറ്ററിലെത്തും വരെ വലിയ ടെന്‍ഷനാണെന്ന് ഭാവന പറഞ്ഞു.

2017 ൽ ഞാൻ ആദം ജോൺ ചെയ്യുമ്പോൾ ഉള്ളതിൽ നിന്ന് മലയാള സിനിമ ഒരുപാട് മാറി. എല്ലായിടത്തും പുതിയ ആളുകൾ. സിനിമയുടെ മേക്കിങ്ങില്‍ത്തന്നെ പലതരം മാറ്റങ്ങളുണ്ടായി. സിനിമ കുറെക്കൂടി റിയലിസ്റ്റിക് ആയി. വളരെ പോസിറ്റീവായ മാറ്റങ്ങളാണ്. ഞാന്‍ താമസിക്കുന്നത് ബെംഗളൂരുവിലാണ്. ഇവിടെ മലയാളികളല്ലാത്ത സുഹൃത്തുക്കളും മലയാള സിനിമയിലെ ഈ മാറ്റത്തെക്കുറിച്ച് പറയാറുണ്ടെന്ന് നടി പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷം മറ്റ് ഭാഷാചിത്രങ്ങളില്‍ മാത്രമാണ് അഭിനയിച്ചത്. മലയാളത്തെ ശരിക്കും മിസ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ കഥാപാത്രം ചെയ്യുമ്പോള്‍ കുറച്ചുകൂടി ആസ്വദിച്ചു ചെയ്യാനാകും. നമ്മുടെ സ്വന്തം ഭാഷ സംസാരിച്ച് സിനിമ ചെയ്യുന്നതിന് ഒരു സുഖമുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അതൊന്നും സാധിക്കാതെ പോയി.
എന്റെ മാനസിക ആരോഗ്യത്തിനാണ് ഞാനപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയത്. അതുകൊണ്ടാണ് മലയാളത്തില്‍ നിന്ന് മാറി നിന്നത്. എന്റെ കരിയറിലെ മികച്ച സമയമായിരിക്കാം ചിലപ്പോള്‍ നഷ്ടമായത്. പക്ഷേ, അതിനെക്കാളൊക്കെ വലുതല്ലേ മനസ്സിന്റെ ആരോഗ്യം. എനിക്ക് ഇവിടെ നിന്നെല്ലാം അകന്നു നില്‍ക്കാനാണ് തോന്നിയതെന്നും ഭാവന പറയുന്നു.

മലയാളത്തിൽ നിന്ന് നല്ല പ്രോജക്ടുകൾ വന്നിരുന്നു. മാനസികമായി ഇവിടേക്കു തിരിച്ചുവരാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ സിനിമ വന്നപ്പോഴും ഇല്ലെന്നാണ് പറഞ്ഞത്. മലയാളത്തിലേക്ക് തിരിച്ചുവരാന്‍ മാനസികമായി തയ്യാറായിരുന്നില്ല. പക്ഷേ, കഥ കേള്‍ക്കണം, നേരില്‍ക്കണ്ടു സംസാരിക്കണം എന്നുപറഞ്ഞ് നാലഞ്ചു മാസത്തോളം അവര്‍ കാത്തിരുന്നു.
പിന്നീട് കഥ കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു. പക്ഷേ, യെസ് പറഞ്ഞില്ല. ഒരുറപ്പും അവര്‍ക്കു കൊടുത്തില്ല. ആകെ കണ്‍ഫ്യൂഷനായിരുന്നു. തീരുമാനമെടുക്കാനേ പറ്റുന്നില്ല. പക്ഷേ, എന്റെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ഇനിയെന്തിന് മാറിനില്‍ക്കണമെന്ന് ചോദിച്ചു. എല്ലാവരും ഒപ്പംനിന്നു. ഇനിയും മാറിനില്‍ക്കേണ്ടതില്ലെന്ന് എനിക്കും തോന്നി. അങ്ങനെയാണ് യെസ് പറയുന്നത്. അതു നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും ഭാവന പറഞ്ഞു.


Click it and Unblock the Notifications