കവര്‍ ഫോട്ടോയില്‍ വരുന്നത് പോലും സമ്മതമല്ല, അവതാരകയാകാനോ ദുബായില്‍ പോകാനോ സമ്മതിച്ചില്ല: നൈല ഉഷ
വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ മലയാള സിനിമയില്‍ ഒരിടം നേടിയ നടിയാണ് നൈല ഉഷ. അഭിനേത്രി എന്നത് പോലെ തന്നെ ആര്‍ജെ എന്ന നിലയിലും താരമാണ് നൈല. ഇപ്പോഴിതാ സിനിമയിലേക്കുള്ള തന്റെ കടന്നു വരവിനെക്കുറിച്ചും അതിനായി താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചുമൊക്കെ നൈല ഉഷ മനസ് തുറന്നിരിക്കുകയാണ്. ജാംഗോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് നൈല ഉഷ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം വിശദമായി.
സിനിമയില്‍ എത്താനുള്ള അവസരം വന്നിട്ടും അതിന് സമ്മതം ലഭിക്കാതിരുന്നതിനെ കുറിച്ചുമൊക്കെയാണ് നൈല സംസാരിക്കുന്നതിന്. വീട്ടുകാരുടെ സമ്മതത്തിനായി കാത്തുനിന്ന സമയത്തെ കുറിച്ചും പിന്നീട് അതില്‍ നിന്നും പുറത്തുകടന്നതിനെ കുറിച്ചുമാണ് നൈല ഉഷ സംസാരിക്കുന്നത്. തന്റെ കാര്യങ്ങളെക്കുറിച്ച് സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ സാധിക്കുന്നൊരു ഘട്ടത്തിലേക്ക് എത്തുന്നതിനെക്കുറിച്ചായിരുന്നു താരം സംസാരിച്ചത്.

ജീവിതത്തില്‍ നമുക്ക് ഓരോ ഘട്ടമുണ്ടാകും. അന്ന് ഞാന്‍ കരുതിയിരുന്നത് എന്റെ ജീവിതം വീട്ടുകാരുടേയും എനിക്ക് ചുറ്റുമുള്ളവരുടേയും പെര്‍മിഷനെ ബേസ് ചെയ്തിട്ടാണ് എന്നായിരുന്നു. പേരന്റ്സായാലും എന്റെ ചുറ്റിലുള്ള ആരുമായാലും.
എന്നാല്‍ ഒരു പോയിന്റ് എത്തിയപ്പോള്‍ എന്തിനാണ് അങ്ങനെയൊരു പെര്‍മിഷന്‍ എന്ന് ഞാന്‍ ആലോചിച്ചു എന്നാണ് നൈല ഉഷ പറയുന്നത്.
എന്നാല്‍ ഇന്ന് ഞാന്‍ എന്റെ സ്വന്തം കാലില്‍ നില്‍ക്കുന്ന ആളാണ്. സ്വതന്ത്രമായി ജീവിക്കുന്ന ഒരാളാണ്. എന്റെ കാര്യങ്ങള്‍ ഞാനാണ് തീരുമാനിക്കുന്നത് എന്നും നൈല ഉഷ വ്യക്തമാക്കുന്നു. തനിക്ക് വേണ്ടി താന്‍ എടുക്കുന്ന തീരുമാനങ്ങള്‍ അവര്‍ എടുക്കുന്ന തീരുമാനത്തേക്കാള്‍ നല്ലതായിരിക്കുമെന്ന് തനിക്കുറപ്പാണെന്നാണ് നൈല പറയുന്നത്. കാരണം താന്‍ എങ്ങനെയാണെന്നും തനിക്ക് എന്താണ് ചെയ്യാനാവുക എന്നുമൊക്കെ അറിയുന്നത് തനിക്ക് മ്ാത്രമാണെന്നാണ് നൈല പറയുന്നത്.
അന്നത്തെ ഞാനില്‍ നിന്ന് ഇന്നത്തെ ഞാന്‍ വളരെ ഡിഫ്രന്റ് ആണ്. 20 വയസുള്ള സമയത്തെ കാര്യമാണ് പറഞ്ഞത്. അവിടുന്ന് ഞാന്‍ കുറച്ചധികം മുന്നോട്ടുവന്നു എന്നാണ് ഉറച്ച ശബ്ദത്തോടെ നൈല ഉഷ പറയുന്നത്. അഭിനേത്രിയാകണമെന്ന് ആഗ്രഹിച്ചിരുന്ന കാലത്ത് തന്നെ നൈല ഉഷയെ തേടി അവസരം വന്നിരുന്നു. എന്നാല്‍ അത് ചെയ്യാന്‍ സാധിച്ചിരുന്നില്ല. സിനിമ വേറൊരു ലോകമാണ്, അതിനകത്ത് പോയാല്‍ എന്ത് സംഭവിക്കുമെന്ന് അറിയില്ല, അറിയാത്ത ലോകമാണെന്നൊക്കെയായിരുന്നു കരുതിയതെന്നാണ് താരം പറയുന്നത്.
എന്നാല്‍ പിന്നീട് അഭിനേത്രിയായി മാറി. ഇതോടെ മറ്റേതൊരു ജോലിയും പോലെ തന്നെയാണ് സിനിമയുമെന്ന് ബോധ്യപ്പെട്ടുവെന്നും നൈല ഉഷ പറയുന്നു. അതേസമയം വീട്ടിലിരിക്കുന്നവരെയൊക്കെ കണ്‍വിന്‍സ് ചെയ്യേണ്ടിയിരുന്നു. ചെറിയ പ്രായമായിരുന്നു. സ്വതന്ത്രമായി ഒന്നും ചെയ്യുന്ന സമയമായിരുന്നില്ല എന്നും നൈല പറയുന്നു.
''അന്നൊക്കെ ഞാന്‍ സിനിമയുടെ കാര്യം പറഞ്ഞപ്പോള്‍ പറ്റില്ല എന്നാണ് പറഞ്ഞത്. ഒരു മാഗസിന്റെ കവര്‍ പേജില്‍ പോലും ഫോട്ടോ വരാന്‍ സമ്മതിച്ചില്ല. ടെലിവിഷനില്‍ പോകാന്‍ സമ്മതിച്ചിരുന്നില്ല. റേഡിയോ ജോക്കി ആയി ദുബായില്‍ പോയി ജോലി ചെയ്യാന്‍ സമ്മതിച്ചിരുന്നില്ല. സമ്മതിച്ചില്ല എന്ന് പറഞ്ഞാല്‍ അവര്‍ കണ്‍സേണ്‍ഡ് ആയിരുന്നു. ഒറ്റയ്ക്ക് പോയിട്ട് എങ്ങനെ പറ്റുമെന്നായിരുന്നു ചോദ്യം'' എന്നാണ് അക്കാലത്തെക്കുറിച്ച് നൈല ഉഷ ഓര്‍ക്കുന്നത്.
അവരൊക്കെ പറഞ്ഞ് ബോധ്യപ്പെടുത്തി ബോധ്യപ്പെടുത്തിയാണ് വന്നതെന്നും എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞതോടെ താന്‍ ജീവിതത്തെ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന് അവര്‍ കണ്ടുവെന്നും അതിനാല്‍ ഇപ്പോള്‍ താന്‍ നാട്ടിലേക്ക് എത്തിയ ശേഷം പോലും കൊച്ചിയിലെത്തിയോ എന്ന് പോലും വിളിച്ച് ചോദിക്കുക പോലുമുണ്ടായില്ലെന്നും നൈല തമാശ രൂപേണ പറയുന്നു.
കാരണം അവര്‍ക്കറിയാം, നൈലയല്ലേ എന്തായാലും കൊച്ചിയെത്തിക്കാണുമെന്ന് എന്നാണ് നൈല ഉഷ പറയുന്നത്. നൈലയുടെ പുതിയ സിനിമയായ പ്രിയന്‍ ഓട്ടത്തിലാണ് തീയേറ്ററുകൡലേക്ക് എത്തിയിരിക്കുകയാണ്.


Click it and Unblock the Notifications











