അന്നുണ്ടായ സെക്ഷ്വൽ അബ്യൂസ് തിരിച്ചറിയാനായില്ല; ആ ഓട്ടത്തിനിടയിൽ കുടുംബം വരെ കുറ്റപ്പെടുത്തി: ഷിനു ശ്യാമളൻ
പത്തൊമ്പതാം നൂറ്റാണ്ട്, ഓ ബേബി എന്നീ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷിനു ശ്യാമളൻ. ഡോക്ടറായ ഷിനു മോഡലിംഗിലും സജീവമാണ്. സോഷ്യൽമീഡിയയിൽ സജീവമായ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ശ്രദ്ധനേടാറുണ്ട്. ഇൻസ്റ്റഗ്രാമാണ് സിനിമയിലേക്കുള്ള വാതിൽ തുറന്നു തന്നതെന്ന് ഷിനു മുൻപ് പറഞ്ഞിട്ടുണ്ട്. നടിയാകുന്നതിന് മുൻപ് തന്നെ സാമൂഹ്യപ്രവർത്തക എന്ന നിലയിലും ഷിനു ശ്യാമളൻ ശ്രദ്ധനേടിയിട്ടുണ്ട്.
രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ഓ ബേബിയിലാണ് ഷിനു അവസാനമായി അഭിനയിച്ചത്. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ദിലീഷ് പോത്തന്റെ നായികയായാണ് നടി എത്തിയത്. വലിയ സ്വീകാര്യതയാണ് ഷിനുവിന്റെ സുജ എന്ന കഥാപാത്രത്തിൽ ലഭിച്ചത്. വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലെ വേഷവും ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ സിനിമയിലേക്ക് എത്തുന്നത് വരെയുണ്ടായി സ്ട്രഗിളുകളെ കുറിച്ചും കുട്ടിക്കാലത്ത് നേരിടേണ്ടി വന്ന ലൈംഗികാതിക്രമത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ഷിനു ശ്യാമളൻ. ജോഷ് ടോക്കിൽ സംസാരിക്കുകയായിരുന്നു നടി.

നാട്ടുകാർക്ക് എന്ത് തോന്നും എന്ന ചിന്ത കൊണ്ട് നടന്നാൽ നമുക്ക് ഒന്നും ചെയ്യാനാകില്ലെന്ന് ഷിനു ശ്യാമളൻ പറയുന്നു. കുട്ടിക്കാലത്ത് താൻ ഫിസിക്കൽ അബ്യൂസിലൂടെ കടന്നു പോയിട്ടുണ്ട്. തനിക്ക് അറിയുന്ന ആൾ തന്നെ ആയിരുന്നു അതെന്നും ഷിനു പറയുന്നു. അദ്ദേഹത്തിന്റെ മോശമായ സ്പർശനങ്ങൾ ആയിരുന്നു. പിന്നീടാണ് അത് സെക്ഷ്വൽ അബ്യൂസ് ആയിരുന്നെന്ന് മനസിലാകുന്നത്. അത് തിരിച്ചറിയുന്നതും സ്‌കൂളിൽ മാഷ് ആ വിഷയത്തെക്കുറിച്ച് ക്ലാസ്സ് എടുത്തപ്പോഴാണെന്നും ഷിനു വ്യക്തമാക്കി.
ആ സംഭവം മാനസികമായി ബുദ്ധിമുട്ടുണ്ടാക്കി, എന്നാൽ പതിയെ അതിനെ ഓവർകം ചെയ്തു. കാലം നമ്മളെ എല്ലാത്തിൽ നിന്നും മാറ്റും. പക്ഷെ സമയം എടുക്കും, അതിനു ക്ഷമ ആവശ്യമാണ്, ഷിനു പറയുന്നു. അഞ്ചാറു വർഷം എംബിബിഎസ് കഴിഞ്ഞിട്ട് എന്തിനാണ് സിനിമ ചെയ്യാൻ പോയതെന്ന് പലരും ചോദിക്കാറുണ്ട്. എല്ലാവർക്കും ടെൻഷനാണ് സിനിമയിൽ പോയാൽ എന്താകും എന്ന്. ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടാണ് ഞാൻ ഇവിടം വരെ എത്തിയത്.

ഒരുപാട് സമയം എടുത്തു എന്റെ പാഷനിലേക്ക് എത്താൻ. ആ ഓട്ടത്തിന്റെ ഇടയിൽ ഞാൻ ഒരുപാട് കുറ്റപ്പെടുത്തലുകൾ കേട്ടിട്ടുണ്ട്. പലപ്പോഴും ഡിപ്രെസ്ഡ് ആകുന്ന അവസ്ഥയിലേക്ക് പോയിട്ടുണ്ട്. നല്ലൊരു ജോലി ഉണ്ട്, എന്തിനാണ് ഈ ഫീൽഡിലേക്ക് പോകുന്നത് എന്ന് കുടുംബം വരെ കുറ്റപ്പെടുത്തി. കുടുംബം എതിർത്തു, പക്ഷെ ഞാൻ പ്രതീക്ഷയോടെ കാത്തിരുന്നു. നമ്മൾ ഒരു മോഡൽ, അല്ലെങ്കിൽ നടി ആകുമ്പോൾ ആ ക്യാരക്ടർ പറയുന്ന വേഷം ധരിക്കേണ്ടി വരും. പക്ഷെ അതിനും നമുക്ക് ഒരുപാട് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരുമെന്ന് ഷിനു പറയുന്നു.
ഒരിക്കൽ യാത്ര ചെയ്തപ്പോൾ തന്നെ സഹായിച്ച പുരുഷന്മാരെക്കുറിച്ചും ഷിനു സംസാരിച്ചു. പുരുഷന്മാരെ എല്ലാം നമ്മൾ ഒരേ ഗണത്തിൽ പെടുത്തരുത്. നമ്മെ സഹായിക്കാൻ മനസുള്ള ഒരുപാട് ആളുകൾ ഉണ്ടാകുമെന്ന് നടി പറഞ്ഞു. ഒരുപാട് ആളുകൾ ആഗ്രഹിക്കുന്ന ഒരു പൊസിഷനിൽ, സിനിമയിൽ എനിക്ക് എത്താൻ കഴിഞ്ഞു. നമ്മൾക്ക് ഒരു ആത്മവിശ്വാസം ഉണ്ടെങ്കിൽ ഉറപ്പായും നമ്മൾ ആഗ്രഹിക്കുന്ന സ്ഥലത്ത് നമ്മൾ എത്തുക തന്നെ ചെയ്യും, ഷിനു വ്യക്തമാക്കി.


Click it and Unblock the Notifications