നഗ്നചിത്രങ്ങളും വീഡിയോകളും ലീക്കാക്കി! നിര്‍മ്മാതാവ് ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്ന് നടി; ഞെട്ടി സിനിമാലോകം!

നിര്‍മ്മാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി. ഒഡിയ നടിയായ ശീതല്‍ പത്രയാണ് മുന്‍ കാമുകനായ നിര്‍മ്മാതാവ് ദയാനിധി ധഹിമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ദയാനിധി തന്റെ സ്വകാര്യ ചിത്രങ്ങളും മറ്റും പകര്‍ത്തി പ്രചരിപ്പിക്കുകയാണെന്നാണ് നടിയുടെ ആരോപണം. നേരത്തെ ദയാനിധി തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ശീതള്‍ പത്ര ആരോപിച്ചിരുന്നു. പിന്നാലെയാണ് താരം തന്റെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ചതിന് നിര്‍മ്മാതാവിനെതിരെ പോവീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

ശീതള്‍ ഒഡിയ സിനിമയിലെ അറിയപ്പെടുന്ന നടിയാണ്. ദയാനിധി തന്നെ ലൈംഗികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് ശീതളിന്റെ പരാതി. താരത്തിന്റെ ഈ തുറന്ന് പറച്ചില്‍ ഒഡിയ സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. നടിയ്ക്ക് പിന്തുണയുമായി താരങ്ങളും സിനിമാ രംഗത്തെ പ്രമുഖരും മുന്നോട്ട് വരികയു ചെയ്തിട്ടുണ്ട്.

sheetal patra

തന്നെ മാത്രമല്ല തന്റെ അമ്മയേയും സഹോദരനേയും ദയാനിധി മാനസികമായി ബുദ്ധിമുട്ടിച്ചിട്ടുണ്ടെന്നാണ് ശീതളിന്റെ പരാതി. ശീതളും ദയാനിധിയും നേരത്തെ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. 2019 കാലഘട്ടത്തില്‍ ഇരുവരും പ്രണയത്തിലായിരുന്നു. ഈ സമയത്താണ് ശീതളിന്റെ സമ്മതമില്ലാതെ ദയാനിധി നടിയുടെ നഗ്നചിത്രങ്ങളടക്കം പകര്‍ത്തിയത്. പിന്നീട് ഇത് ഉപയോഗിച്ച് താരത്തെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശീതള്‍ തന്റെ നിര്‍മ്മാണത്തിലുള്ള സിനിമകളില്‍ മാത്രം അഭിനയിക്കണം, താന്‍ പറയുന്നത് പോലെ മാത്രമേ മുന്നോട്ട് പോകാന്‍ പാടുള്ളൂവെന്നതായിരുന്നു ദയാനിധിയുടെ ആവശ്യം. ഇതേതുടര്‍ന്ന് ആ ബന്ധം അവസാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ദയാനിധി തന്റെ പക്കലുള്ള ചിത്രങ്ങളും വീഡിയോകളും കാണിച്ച് തന്നെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചതെന്നാണ് നടിയുടെ പരാതിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

താന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ചിത്രങ്ങള്‍ അമ്മയേയും ബന്ധുക്കളേയും കാണിക്കുമെന്നായിരുന്നു ഭീഷണി. ദയാനിധിയുടെ സിനിമകളില്‍ അഭിനയിച്ചിരുന്ന സമയത്ത് തനിക്ക് പ്രതിഫലം നല്‍കുന്നതിലും നിര്‍മ്മാതാവ് വീഴ്ച വരുത്തിയതായാണ് ശീതള്‍ പറയുന്നത്. ബ്ലാക്ക്‌മെയ്‌ലിംഗിന് പുറമെ താന്‍ വാങ്ങിയ പ്രതിഫലത്തുക മുഴുവനും തിരിച്ച് നല്‍കാനും ദയാനിധി പറഞ്ഞതായി ശീതള്‍ ആരോപിക്കുന്നുണ്ട്.

തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്നായിരുന്നു ദയാനിധിയുടെ ഭീഷണി. നേരത്തെ തന്നെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നതായി ശീതള്‍ ദയാനിധിയ്‌ക്കെതിരെ ആരോപിച്ചിരുന്നു. പിന്നാലെയാണ് പുതിയ രംഗങ്ങള്‍ അരങ്ങേറിയിരിക്കുന്നത്. ദയാനിധി തന്നെ ശാരീരിമായി ഉപദ്രവിച്ചതായും ശീതളിന്റെ പരാതിയില്‍ പറയുന്നുണ്ട്.

sheetal patra

തന്റെ കോളേജില്‍ വച്ച് മറ്റ് വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ച് തന്നെ കടന്നു പിടിക്കുകയും തന്റെ വസ്ത്രം വലിച്ച് കീറുകയും ചെയ്തതായാണ് ശീതളിന്റെ ആരോപണം. തന്നേയും കുടുംബത്തേയും അപമാനിക്കാനായി ദയാനിധി അപകീര്‍ത്തികരമായ പോസ്റ്റുകളും മറ്റും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്നും ശീതള്‍ ആരോപിക്കുന്നു. താരത്തിന്റെ ആരോപണങ്ങളെ തുടര്‍ന്ന് ലക്ഷ്മിസാഗര്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

അതേസമയം തനിക്കെതിരായ ആരോപണങ്ങളെല്ലാം ദയാനിധി ദഹിമി നിഷേധിച്ചിട്ടുണ്ട്. താരത്തിന്റെ തുറന്ന് പറച്ചിലുകള്‍ സിനിമാ ലോകത്ത് വലിയൊരു ചര്‍ച്ചയായി മാറുകയാണ്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X