'അജിത്തിന്റെ മകളാണോയെന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്, സാറിന് ഒട്ടും താര ജാഡയില്ല': അനുഭവം പങ്കുവച്ച് അനിഖ

തന്റെ പുതിയ സിനിമയെ കുറിച്ചും അജിത്തിനൊപ്പം സിനിമകളിൽ അഭിനയിച്ചതിനെ കുറിച്ചും പറയുകയാണ് അനിഖ

മലയാളികൾക്ക് പ്രിയങ്കരിയാണ് അനിഖ മേനോൻ. വളരെ ചെറുപ്പത്തിൽ തന്നെ ബാലതാരമായി സിനിമയിലെത്തിയ അനിഖ ഇന്ന് നായികാ നടിയായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അനിഖ നായികയായ ആദ്യ മലയാള ചിത്രം ഓ മൈ ഡാർലിങ് തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

മോഹൻലാൽ നായകനായ ഛോട്ടാ മുംബൈ എന്ന സിനിമയിലൂടെയാണ് അനിഖ ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. പിന്നീട് സത്യൻ അന്തിക്കാടിന്റെ കഥ തുടരുന്നു എന്ന സിനിമയിലൂടെ ബാല താരമായി അരങ്ങേറ്റം കുറിക്കുകയായിരുന്നു. തുടർന്ന് തമിഴിലേക്കും തെലുങ്കിലേക്കുമെല്ലാം അനിഖയെത്തി.

തമിഴിൽ അജിത് നായകനായ യെനൈ അറിന്താൽ എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ചിത്രം സൂപ്പർ ഹിറ്റായതോടെ അനിഖയും താരമായി മാറി. പിന്നീട് വിശ്വാസം അടക്കമുള്ള സിനിമകളിലും അനിഖ അജിത്തിനൊപ്പം അഭിനയിച്ചിരുന്നു. ആ സമയത്ത് തന്നോട് അജിത്തിന്റെ മകളാണോ എന്ന് ചോദിക്കാറുണ്ടായിരുന്നു എന്ന് പറയുകയാണ് അനിഖ.

anikha

ഓ മൈ ഡാർലിംഗിന്റെ പ്രമോഷന്റെ ഭാഗമായി മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അനിഖ. പുതിയ ചിത്രത്തിന്റെ വിശേഷങ്ങളും അനിഖ പങ്കുവയ്ക്കുന്നുണ്ട്. കൊറിയൻ സീരിസിനെയൊക്കെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന സിനിമയാണ് ഓ മൈ ഡാർലിങ്. എന്നാൽ താൻ ഒരു കൊറിയൻ സീരീസ് പോലും ഞാൻ കണ്ടിട്ടില്ലെന്ന് അനിഖ അഭിമുഖത്തിൽ പറയുന്നുണ്ട്.

എല്ലാ കാര്യങ്ങളും തിരക്കഥാകൃത്ത് ജിനീഷ് കെ.ജോയ് ആണ് പറഞ്ഞ് തന്നതെന്ന് അനിഖ പറയുന്നു. അതേസമയം അവരുടെ ഭക്ഷണമൊക്കെ തനിക്കു നന്നായി അറിയാം. നല്ല ഫുഡിയാണ്, അതുകൊണ്ട് സോജോയെക്കുറിച്ചു കേട്ടിട്ടുണ്ടായിരുന്നു. സ്റ്റൈലായി കുപ്പി പൊട്ടിച്ച്, മുളകും നാരാങ്ങാ നീരും സട്രോബറിയും ചേർത്തുണ്ടാക്കുന്ന വിഭവമാണ് സോജോയെന്നും അനിഖ പറഞ്ഞു.

ആദ്യമായി മലയാളത്തിൽ നായികയാകുമ്പോൾ നല്ല ടെൻഷനുണ്ട്. അഞ്ചു സുന്ദരികളിൽ അഭിനയിക്കുമ്പോൾ കഥ എന്താണെന്നു പോലും അറിയില്ലായിരുന്നു. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്. പറയുന്നതു ചെയ്യുക, അത് മാത്രമേ അന്നു ചെയ്യാനുണ്ടായിരുന്നുള്ളൂവെന്ന് താരം പറഞ്ഞു.

അഞ്ചു സുന്ദരികൾ കണ്ട് ഗൗതം മേനോൻ സാറാണ് യെന്നെ അറിന്താൽ എന്ന സിനിമയിലേക്കു വിളിച്ചത്. തമിഴിൽ അത്രയും വലിയൊരു പ്രോജക്ടിന്റെ ഭാഗമാകുക എന്റെ വലിയ ഭാഗ്യമായിരുന്നു. വിശ്വാസത്തിൽ അജിത് നയൻതാര ജോഡിക്ക് ഒപ്പമായിരുന്നു. പ്രമോഷനൊക്കെ പോകുമ്പോൾ അജിത്തിന്റെ മകളാണോയെന്നു വരെ പലരും ചോദിച്ചിട്ടുണ്ടെന്നും അനിഖ പറഞ്ഞു.

ഒട്ടും തന്നെ താര ജാഡയില്ലാത്ത എപ്പോഴും സൗമ്യമായി മാത്രം സംസാരിക്കുന്ന വ്യക്തി ആയിരുന്നു അജിത്തെന്നും അനിഖ പറയുന്നുണ്ട്. മറ്റു ഭാഷകൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും നടി പറഞ്ഞു. തമിഴ് വേഗത്തിൽ പഠിച്ചു. പക്ഷേ, തെലുങ്ക് ഒരു രക്ഷയുമില്ലായിരുന്നു. കാണാതെ പഠിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളു.

anikha ajith

സൈബർ ഇടങ്ങളിൽ ഒക്കെ വരുന്ന കമന്റുകളെ കുറിച്ച് അനിഖ സംസാരിക്കുന്നുണ്ട്. കുട്ടിത്തം മാറിയിട്ടില്ല എന്നു പലപ്പോഴും കേൾക്കേണ്ടി വരാറുണ്ടെന്നും അനിഖ പറയുന്നു. കുട്ടിത്തമുള്ള കഥാപാത്രങ്ങളേ ഞാൻ ചെയ്തിട്ടുള്ളൂ. അതുകൊണ്ട് അതു വലിയ പ്രശ്നമായി പറഞ്ഞിട്ടില്ല. എന്നാൽ ഉയര കുറവിനെ കുറിച്ച് കമന്റ് വരാറുണ്ട്, അനിഘ ഇത്ര ചെറുതാണന്നു തോന്നിയില്ല എന്നൊക്കെ പറയും. ആദ്യമൊക്കെ അതിൽ വിഷമം തോന്നിയിരുന്നു.

ഇപ്പോൾ അവരെ നോക്കി വെറുതേ ചിരിക്കുകയെ ഉള്ളു. ബോഡി ഷെയിമിങ് എന്താണെന്ന് ഇനിയും പറഞ്ഞുകൊടുക്കേണ്ടി വരിക എത്ര വലിയ പരാജയമാണ്. സൈബർ ബുള്ളിയിങ്ങും അങ്ങനെ തന്നെയാണ്. കമന്റുകളൊന്നും നോക്കാറില്ലെന്നും തരാം പറഞ്ഞു. എന്നെ അറിയാത്തവരുടെ പൊള്ളയായ വാക്കുകൾക്കു ഞാൻ ചെവികൊടുക്കുന്നത് എന്തിനാണ് എന്നാണ് അനിഖ ചോദിക്കുന്നത്.

More from Filmibeat

Read more about: Anikha Surendran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X