For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ നായികയെ കെട്ടിപ്പിടിച്ചാല്‍ കുശുമ്പില്ല, പക്ഷെ ചോദ്യങ്ങളുണ്ടാകും; അമൃതയെക്കുറിച്ച് ബാല അന്ന്‌

  |

  മലയാളികള്‍ക്ക് സുപരിചിതരാണ് ഗായിക അമൃതയും നടന്‍ ബാലയും. സംഗീത റിയാലിറ്റി ഷോയിലൂടെയായിരുന്നു അമൃത മലയാളികളുടെ മുന്നിലെത്തുന്നത്. തമിഴ്‌നാട്ടുകാരനായ ബാല ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. ബാലയും അമൃതയും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ മലയാളികള്‍ ഏറെ ആഘോഷിച്ച വാര്‍ത്തകളായിരുന്നു. എന്നാല്‍ ആ വിവാഹ ബന്ധം പിന്നീട് പിരിയുകയായിരുന്നു.

  Also Read: അമൃതയുടെ കരണമടിച്ച് പൊളിച്ച് ധൂം നായിക; ചോദിച്ച് വാങ്ങിയ തല്ലെന്ന് ഇഷ ഡിയോള്‍!

  അമൃതയും ബാലയും ഇന്ന് തങ്ങളുടേതായ ലോകങ്ങളില്‍ ജീവിക്കുകയാണ്. എന്നാല്‍ വാര്‍ത്തകളില്‍ പലപ്പോഴും ഇരുവരുടേയും പേരുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഒരിടയ്ക്ക് അമൃതയ്‌ക്കെതിരെ ആരോപണവയുമായി ബാല രംഗത്തെത്തിയതും വലിയ വിവാദമായിരുന്നു. ഈയ്യടുത്ത് ബാല രണ്ടാമതും വിവാഹിതനായിരുന്നു. പിന്നാലെ അമൃതയും ജീവിതത്തില്‍ പുതിയ കൂട്ട് കണ്ടെത്തിയിരിക്കുകയാണ്.


  ഇപ്പോഴിതാ ബാലയുടേയും അമൃതയുടേയും പഴയൊരു അഭിമുഖം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ബാലയും അമൃത സുരേഷും ഒന്നിച്ചെത്തിയ സ്റ്റാര്‍ റാഗിങ് എന്ന പരിപാടിയുടെ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

  സിനിമയില്‍ അഭിനയിക്കുന്നൊരാളെ ജീവിതപങ്കാളിയാക്കുന്നതിനോട് ബാലയ്ക്ക് താല്‍പര്യമില്ലെന്ന് അമൃത വീഡിയോയില്‍ പറയുന്നുണ്ട്. ഇതേക്കുറിച്ച് ഞാന്‍ ചോദിച്ചിട്ടുണ്ട്. അപ്പോള്‍ എന്നോട് പറഞ്ഞ മറുപടിയാണ്. ചേട്ടന് ഇഷ്ടമായാലും സിനിമയിലുള്ളൊരാളെ കല്യാണം കഴിക്കാന്‍ അച്ഛനും അമ്മയും സമ്മതിക്കില്ലെന്നായിരുന്നുവെന്നാണ് അമൃത പറയുന്നത്. പിന്നാലെ തന്റെ സിനിമയില്‍ അമൃത പാടിയതിനെക്കുറിച്ച് ബാല സംസാരിക്കുന്നുണ്ട്.

  എന്റെ സിനിമയിലും ഇവള്‍ പാടിയിട്ടുണ്ട്. ഒരു പാട്ട് പാടാനായാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ രണ്ട് പാട്ടുപാടാനുള്ള അവസരമാണ് അവള്‍ക്ക് കിട്ടിയതെന്നാണ് ബാല പറയുന്നത്. അതേസമയം പാടുന്നത് വാവ വയറ്റിലുള്ള സമയത്തായിരുന്നുവെന്നും ബാല പറയുന്നു. ആദ്യം ട്രാക്ക് പാടിയിരുന്നു. ആദ്യം പാടിയതില്‍ കുറച്ച് മാറ്റങ്ങളുണ്ടായിരുന്നു. വേദന തുടങ്ങി ആശുപത്രിയില്‍ നിന്നും ഇഞ്ചക്ഷനെടുത്ത് തിരിച്ചുവന്നാണ് ബാക്കി പാടിയത്. ജീവിതത്തിലാദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്നായിരുന്നു അല്‍ഫോണ്‍സ് പറഞ്ഞതെന്നാണ് ബാല പറയുന്നത്.

  ബാല നായികയെ കെട്ടിപ്പിടിച്ച് അഭിനയിക്കുന്നത് കാണുമ്പോള്‍ കുശുമ്പ് തോന്നാറുണ്ടോ എന്ന് അവതാരകനായ നാദിര്‍ഷ അമൃതയോട് ചോദിക്കുന്നുണ്ട്. എന്നാല്‍ ഉമ്മ വെക്കുകയും കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്യുന്ന രംഗങ്ങള്‍ ഞാന്‍ നേരത്തെ കണ്ടിട്ടുണ്ട്. അതിനാല്‍ എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ലെന്നാണ് അമൃത മറുപടി നല്‍കുന്നത്. ഞങ്ങളെല്ലാവരും ഒന്നിച്ചാണ് ആ സിനിമ കണ്ടത്. ഇതുപോലെയുള്ള കുറേ രംഗങ്ങളൊക്കെ വേണമെന്നായിരുന്നു ചോദ്യത്തോടുള്ള അമൃതയുടെ അച്ഛന്റെ പ്രതികരണം.

  സിനിമയില്‍ താന്‍ നമിതയെ പൊക്കിയെടുക്കുന്ന രംഗത്തെക്കുറിച്ചും ബാല മനസ് തുറക്കുന്നുണ്ട്. നമിതയെ പൊക്കിയെടുക്കുന്നൊരു രംഗമുണ്ടായിരുന്നു. ഇങ്ങനെ പൊക്കി തിരിഞ്ഞാല്‍ മതിയെന്ന് പറഞ്ഞിരുന്നു. 70 കിലോയോളമുണ്ടായിരുന്നു നമിത. ആ രംഗം കഴിഞ്ഞപ്പോള്‍ എങ്ങനെയാണ് നിങ്ങള്‍ പൊക്കിയത്, സ്നേഹത്തോടെയാണോ എടുത്തത് എന്നൊക്കെ തന്നോട് ചോദിച്ചിരുന്നുവെന്നാണ് ബാല പറയുന്നത്.

  അതേസമയം ഈയ്യടുത്തായിരുന്നു അമൃത താനും സംഗീത സംവിധായകന്‍ ഗോപി സുന്ദറും തമ്മില്‍ പ്രണയത്തിലാണെന്ന വിവരം ലോകത്തെ അറിയിക്കുന്നത്. തങ്ങളുടെ ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയായിരുന്നു താരം ചെയ്തത്. പിന്നാലെ ഇരുവര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളുടെ ആക്രമണമുണ്ടായിരുന്നു. എന്നാല്‍ പിന്നാലെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് വിമര്‍ശകരുടെ വായടപ്പിക്കുകയായിരുന്നു ഇരുവരും.

  Recommended Video

  Gopi Sundar & Amrutha Suresh, ബാലയുടെ പ്രതികരണം കണ്ടോ, ഇതെന്റെ വൈഫാണ് | #Entertainment | FilmiBeat


  ഗായികയായ അമൃത ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയുമായിരുന്നു. സഹോദരി അഭിരാമിയ്‌ക്കൊപ്പമാണ് അമൃത ഷോയിലേക്ക് എത്തിയത്. എന്നാല്‍ ഷോ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരികയായിരുന്നു.

  ഈയ്യടുത്തായിരുന്നു ബാലയുടെ വിവാഹവും. ഡോക്ടറായ എലിസബത്താണ് ബാലയുടെ ഭാര്യ. ഇരുവരും ഒരുമിച്ചുള്ള അഭിമുഖങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അണ്ണാത്തെയാണ് ബാലയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഷഫീഖിന്റെ സന്തോഷമാണ് പുതിയ സിനിമ.

  Read more about: amrutha suresh
  English summary
  Old Interview Of Amrutha Suresh And Ex Husband Bala Talking About His Moive Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X