എന്റെ ഇഷ്ടങ്ങളൊന്നും ശാശ്വതമല്ല, എല്ലാം മാറും; ഒറ്റയ്ക്കിരിക്കാനാണ് ഇഷ്ടം: കാവ്യ അന്ന് പറഞ്ഞത്
മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് കാവ്യ മാധവന്‍. മലയാളത്തിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാള്‍. മലയാളികളെ സംബന്ധിച്ച് കാവ്യ മാധവന്‍ തങ്ങളുടെ അടുത്ത വീട്ടിലെ പെണ്‍കുട്ടിയാണ്. മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ നിരവധി സിനിമകളില്‍ കാവ്യ നായികയായി എത്തിയിട്ടുണ്ട്. നടന്‍ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കാവ്യ.
കാവ്യയ്ക്കും ദിലീപിനും മഹാലക്ഷ്മി എന്നൊരു മകളുമുണ്ട്. സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയാണ് മഹാലക്ഷ്മി. താരപുത്രിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാകാറുണ്ട്. അഭിനയിച്ചിട്ട് നാളുകളായെങ്കിലും കാവ്യ ഇപ്പോഴും മലയാളികളുടെ മുന്നില്‍ തന്നെയുണ്ട്. താരത്തിന്റെ വീഡിയോകളും ചിത്രങ്ങളുമൊക്കെ എപ്പോഴും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടാറുണ്ട്. കാവ്യയുടെ മേക്കോവറാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.

ഇതിനിടെ ഇപ്പോഴിതാ കാവ്യയുടെ പഴയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. തന്റെ കരിയറിന്റെ പീക്കിലായിരുന്ന സമയത്ത് കാവ്യ നല്‍കിയ അഭിമുഖമാണ് വീണ്ടും ശ്രദ്ധ നേടുന്നത്. സിനിമയിലെ തിരക്കും പഠിത്തവുമൊക്കെ കാവ്യയുടെ സംസാരത്തില്‍ കടന്നു വരുന്നുണ്ട്. താന്‍ കോളേജില്‍ പോയിട്ടില്ല, ഇപ്പോള്‍ ഡിഗ്രിയ്ക്ക് ചേര്‍ന്നിട്ടുണ്ട്. കോളേജില്‍ പോകാതെ വീട്ടിലിരുന്നാണ് പഠിത്തം. വായിക്കാന്‍ ഇഷ്ടമുള്ള തനിക്ക് കൂടുതലും ഇഷ്ടം ബഷീറിനെയാണെന്നുമൊക്കെ അഭിമുഖത്തില്‍ കാവ്യ പറയുന്നു.
അതാവുമ്പോള്‍ മനസ്സിലാവും എന്നാണ് ബഷീറിന്റെ പുസ്തകങ്ങള്‍ ഇഷ്ടപ്പെടാനുള്ള കാരണമായി കാവ്യ പറയുന്നത്. പുസ്തകം വായിച്ച് അതിനെ കുറിച്ച് പറയാനുള്ള വിവരം ഒന്നും എനിക്കില്ലെന്നും കാവ്യ ചിരിച്ചു കൊണ്ട് കൂട്ടിച്ചേര്‍ക്കുന്നുണ്ട്. അഭിനയത്തിന് പുറമെ സംഗീതത്തിലും കാവ്യയ്ക്ക താല്‍പര്യമുണ്ട്. പില്‍ക്കാലത്ത് ഗായികയായും സാന്നിധ്യം അറിയിച്ച കാവ്യ തന്റെ പാട്ടിനോടുള്ള സ്‌നേഹത്തെക്കുറിച്ചും അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
താന്‍ പാട്ടു പഠിച്ചിട്ടുണ്ടെന്നും കൂടുതലും ഇഷ്ടം വിരഹ ഗാനങ്ങളാണെന്നും കാവ്യ പറയുന്നു. ഒറ്റയ്ക്കിരുന്ന് കേള്‍ക്കുമ്പോള്‍ കരഞ്ഞ് പോകുന്ന പോലത്തെ പാട്ടുകളാണ് എനിക്കിഷ്ടം. വീട്ടിലിരിക്കുമ്പോള്‍ കൂടുതലും വെറുതേ ഇരിക്കാനാണ് ഇഷ്ടം. തോന്നുമ്പോള്‍ മാത്രം എന്തെങ്കിലും എടുത്ത് വായിക്കും. ഒറ്റയ്ക്കിരിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്നും കാവ്യ പറയുന്നതായി വീഡിയോയില്‍ കാണാം.

താനൊരു മടിച്ചിയാണെന്നാണ് കാവ്യ പറയുന്നത്. യോഗ അറിയാം, ഡാന്‍സ് അറിയാം. പക്ഷെ അറിഞ്ഞിട്ട് കാര്യമില്ലല്ലോ, ചെയ്യണ്ടേ എന്നാണ് കാവ്യ തന്നെ ചോദിക്കുന്നത്. തുടങ്ങി കഴിഞ്ഞാല്‍ കുഴപ്പമില്ല. പക്ഷെ തുടങ്ങാനാണ് പ്രശ്നം എന്നും തന്റെ മടിയെക്കുറിച്ച് കാവ്യ പറയുന്നു. ഇഷ്ടങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ എനിക്കൊന്നും ശാശ്വതം അല്ല എന്നാണ് കാവ്യ പറയുന്നത്. ഓരോരിക്കലും ഓരോന്നായിരിയ്ക്കും ആഗ്രഹം. വായനയും, സിനിമ കാണലുമൊക്കെ അങ്ങനെ മാറി മാറ വരികയും പോവുകയും ചെയ്ത ഇഷ്ടങ്ങളായി കാവ്യ ചൂണ്ടിക്കാണിക്കുന്നുണ്ട്.
താന്‍ അവാര്‍ഡുകള്‍ പ്രതീക്ഷിക്കാറില്ലെന്നും കാവ്യ പറയുന്നുണ്ട്. സദാനന്ദന്റെ സമയം, മിഴി രണ്ടിലും, ഗൗരി ശങ്കരം തുടങ്ങിയ സിനിമകള്‍ അവാര്‍ഡിന് സ്‌കോപ്പുള്ളതാണെന്ന് പലരും പറഞ്ഞു. എന്നാല്‍ താന്‍ ഒരുപാട് പ്രതീക്ഷിച്ചില്ല, പ്രതീക്ഷിച്ചിട്ട് കിട്ടിയില്ലെങ്കില്‍ വിഷമം വരില്ലേ എന്നാണ് കാവ്യ ചോദിക്കുന്നത്.


Click it and Unblock the Notifications