ഒമ്പത് മാസം ഗര്‍ഭിണിയായിരിക്കെ വയറ്റില്‍ ചവിട്ടി, പല സ്ത്രീകളുമായും ബന്ധം; സരിത അന്ന് പറഞ്ഞത്‌

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ നടന്‍ മുകേഷിനെതിരെ ഗുരുതര ആരോപണവുമായി ഒന്നിലധികം സ്ത്രീകളാണ് രംഗത്തെത്തിയിരിക്കുന്നത്. പിന്നാലെ ഇവര്‍ താരത്തിനെതിരെ ലൈംഗിക അതിക്രമത്തിന് കേസ് നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രത്യേക അന്വേഷണം സംഘടം പരാതി നല്‍കിയവരുടെ മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.

ലൈംഗിക അതിക്രമ ആരോപണങ്ങളാണ് മുകേഷിനെതിരെ ഉയര്‍ന്നു വന്നിരിക്കുന്നത്. താരം എംഎല്‍എ സ്ഥാനം രാജിവെക്കാനുള്ള ആവശ്യം ശക്തമായി മാറിയിരിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ മുകേഷിനെക്കുറിച്ച് മുന്‍ ഭാര്യയായ നടി സരിത പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. ഇന്ത്യാവിഷന് വേണ്ടി, ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് സരിതയുമായി അഭിമുഖം നടത്തിയിരിക്കുന്നത്.

Mukesh

മുകേഷുമായി പിരിയാന്‍ കാരണം അദ്ദേഹത്തിന് മറ്റ് സ്ത്രീകളുമായി ഉണ്ടായിരുന്ന ബന്ധങ്ങളും ഗാര്‍ഹിക പീഡനവുമാണെന്നാണ് സരിത അഭിമുഖത്തില്‍ പറയുന്നത്. കരഞ്ഞു കൊണ്ടായിരുന്നു സരിത അന്ന് സംസാരിച്ചത്. ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയ, നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയാക്കുകയാണ്. സരിത മുകേഷിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

പറയാന്‍ എനിക്ക് നാണക്കേടായിരുന്നു. ഒരു പെണ്ണിന് ഇങ്ങനൊക്കെ അനുഭവിക്കേണ്ടി വരുന്നത് ഞാന്‍ സിനിമയില്‍ കണ്ടിട്ടുണ്ട്, അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ എനിക്ക് തന്നെ അതൊക്കെ സംഭവിക്കുന്നു എന്നത് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അതിലൂടെയൊക്കെ കടന്നു പോവുക എന്നത് പ്രയാസകരമായിരുന്നു. ഇതിനാലൊക്കെ മറ്റുള്ളവരുമായി പങ്കുവെക്കാനും എനിക്ക് നാണക്കേടായിരുന്നു. ചില മാധ്യമങ്ങളൊക്കെ ചിലതൊക്കെ അറിഞ്ഞു വിളിക്കും. അപ്പോഴൊക്കെ ഒന്നുമില്ല, എല്ലാം ഓക്കെയാണെന്ന് ഞാന്‍ പറയുമായിരുന്നു.

ഒരു പ്രശ്‌നവുമില്ലാത്തതു പോലെ ഭാവിക്കുകയായിരുന്നു. ഓണത്തിനൊക്കെ സന്തോഷമാണെന്ന് കാണിക്കാന്‍ ഫോട്ടോകള്‍ പങ്കുവെക്കും. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സമയത്തും അദ്ദേഹത്തിന് വേറെ ബന്ധങ്ങളുണ്ടായിരുന്നു. തെറ്റുകള്‍ അദ്ദേഹം തിരിച്ചറിയുമെന്ന് ഞാന്‍ കരുതി. അവള്‍ എത്രത്തോളം സഹിച്ചുവെന്ന് ഒരുനാള്‍ അദ്ദേഹം തിരിച്ചറിയുമെന്ന് ഞാന്‍ കരുതി.

പൊലീസില്‍ പരാതിപ്പെടാതിരുന്നത് അദ്ദേഹത്തിന്റെ അച്ഛന് ഞാന്‍ കൊടുത്ത വാക്ക് കാരണമായിരുന്നു. എന്റെ അച്ഛന്‍ മരിച്ച ശേഷം ഞാന്‍ അച്ഛനായി കണ്ടിരുന്നത് അദ്ദേഹത്തെയായിരുന്നു. അദ്ദേഹം മരിക്കുന്നത് വരെ ഞാന്‍ വാക്ക് പാലിച്ചു. ഒരിക്കല്‍ അവരുടെ വീട്ടില്‍ വച്ച്, വീട്ടിലെ ജോലിക്കാരിയുടെ മുന്നില്‍ വച്ച് എന്നെ ഒരുപാട് ഉപദ്രവിച്ചു. അടിക്കുകയൊക്കെ ചെയ്തു. അതോടെ ഞാന്‍ അവരുടെ വീട്ടില്‍ പോകുന്നത് നിര്‍ത്തി.

Mukesh

ടാക്‌സ് അടക്കുന്നതുമായി ബന്ധപ്പെട്ടൊരു കാര്യത്തിന് വന്നപ്പോള്‍ അച്ഛന്‍ എയര്‍പോര്‍ട്ടില്‍ വന്നു. വീട്ടില്‍ പോകാമെന്ന് അദ്ദേഹം പറഞ്ഞു. ഇല്ല, ഹോട്ടലില്‍ മുറിയെടുത്തിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം എന്റെ കൂടെ വന്നു. മുറിയില്‍ വച്ച് അദ്ദേഹം എന്റെ കൈ പിടിച്ചു കരഞ്ഞു. നീ അനുഭവിക്കുന്നത് എന്താണെന്ന് എനിക്കറിയാം, എന്റെ മോന്‍ ശരിയല്ല എന്നും എനിക്കും അറിയാം. പക്ഷെ ഇത് മീഡിയയില്‍ വരരുത്, മോള് സഹിക്ക് എന്ന് അദ്ദേഹം പറഞ്ഞു. ആ വാക്കായിരുന്നു ഞാന്‍ ഇതുവരെ പാലിച്ചത്.

എന്റെ നിശബ്ദത പലരും തെറ്റിദ്ധരിച്ചു. എനിക്ക് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയില്ല. അതിനാലാണ് ഞാന്‍ സംസാരിക്കാന്‍ തയ്യാറായത്. ഇത്രയും ക്ഷമ എനിക്കുണ്ടായിരുന്നുവെങ്കില്‍ എനിക്ക് അറിയില്ലായിരുന്നു. എല്‍കെജി മുതല്‍, എംബിബിഎസ് വരയുള്ള എന്റെ മോന്റെ വിദ്യാഭ്യാസത്തില്‍ അച്ഛന്‍ എന്ന നിലയില്‍ ഒരു പങ്കാളിത്തവും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. മകന് മഞ്ഞപ്പിത്തം വന്നപ്പോള്‍ അദ്ദേഹത്തെ ഫോണ്‍ വിളിച്ചിരുന്നു. അപ്പോള്‍ പറഞ്ഞത് നീ ഞാന്‍ എവിടെയാണെന്ന് ട്രാക്ക് ചെയ്യാന്‍ വിളിക്കുകയാണല്ലേ എന്നായിരുന്നു.

അഞ്ച് വയസുള്ള മകന് മഞ്ഞപ്പിത്തം ആണെന്ന് അറിയുമ്പോള്‍ ഒരു അച്ഛന് വിഷമമുണ്ടാകില്ലേ? അദ്ദേഹം പറയുന്നത് കേട്ട് ഞാന്‍ ഞെട്ടിപ്പോയി. എന്റെ കൈ ഒക്കെ വിറയ്ക്കുകയായിരുന്നു. ഗര്‍ഭിണിയായിരിക്കെ എന്നെ വയറ്റില്‍ ചവിട്ടിയിട്ടുണ്ട്. അമ്മാ എന്ന് വിളിച്ച് കരഞ്ഞു കൊണ്ട് ഞാന്‍ വീണു. നീ മികച്ച നടിയല്ലേ, കരഞ്ഞോ കരഞ്ഞോ എന്നായിരുന്നു അയാള്‍ ചോദിച്ചത്. ഒരിക്കല്‍ ഡിന്നറിന് പോയി. ആ സമയം എനിക്ക് ഒമ്പതാം മാസമായിരുന്നു. കാറില്‍ കയറാന്‍ നേരം അയാള്‍ കാര്‍ മുന്നോട്ടും പിന്നോട്ടും എടുത്ത് കളിപ്പിച്ചു. ഞാന്‍ നിലത്തു വീണു. വീണുകിടന്നു കരയുകയായിരുന്നു ഞാന്‍. പക്ഷെ എന്റെ കണ്ണുനീര്‍ ഞാന്‍ അയാളെ കാണിച്ചില്ല. കണ്ടാല്‍ അയാള്‍ അതിന് കളിയാക്കും.

രാത്രി മദ്യപിച്ചാണ് വരിക. ഒരിക്കല്‍ എന്താ വൈകിയത് എന്ന് സ്വാഭാവികമായും ചോദിച്ചു. അയാള്‍ എന്റെ മുടിയില്‍ പിടിച്ച്, നിലത്തൂടെ വലിച്ച് അടുക്കളയില്‍ കൊണ്ടുപോയി. എന്നിട്ട് വയറ്റത്ത് ചവിട്ടി.

More from Filmibeat

Read more about: mukesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X