നടിമാര്‍ക്ക് ബുദ്ധി കുറവാണെന്നാണ് പലരുടേയും ധാരണ! ഞാനൊക്കെ വന്നതുകൊണ്ടാണോ? കാവ്യയുടെ വാക്കുകള്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയിലെത്തിയ കാവ്യ പിന്നീട് നായികയായി മാറുകയായിരുന്നു. നിരവധി സിനിമകളില്‍ അഭിനയിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് കാവ്യ. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും എഴുത്തിലുമെല്ലാം കഴിവ് തെളിയിച്ചിട്ടുണ്ട് കാവ്യ. ഒരിക്കല്‍ സമൂഹത്തില്‍ സൗന്ദര്യത്തേയും ബുദ്ധിയേയും കുറിച്ചുള്ള പൊതുബോധത്തെക്കുറിച്ച് കാവ്യ സംസാരിച്ചിരുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. നടിയും സുഹൃത്തുമായ സരയുവിന്റെ പുസ്്തകത്തിന്റെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു കാവ്യ മാധവന്‍. ആ വാക്കുകള്‍ വായിക്കാം വിശദമായി.

ചക്കരമുത്ത് എന്ന സിനിമയ്ക്കിടയിലായിരുന്നു സരയുവിനെ ആദ്യമായി കാണുന്നത്. അതില്‍ അഭിനയിക്കാന്‍ വന്നതാണ്. അന്ന് പ്ലസ് ടു എന്തോ പഠിക്കുകയാണ്. അങ്ങനെയാണ് ആദ്യമായി കാണുന്നതെന്നാണ് കാവ്യ പറയുന്നത്. തങ്ങള്‍ പിന്നീട് നല്ല കൂട്ടാവുകയായിരുന്നുവെന്നാണ് കാവ്യ പറയുന്നത്. പിന്നീട് ഒരുമിച്ചിട്ട് അഭിനയിച്ചിട്ടില്ലെങ്കിലും പല പല ഫംഗ്ക്ഷന്‍സിലൂടെയായി ഞങ്ങള്‍ കാണാറുണ്ടായിരുന്നു. പിന്നെ നാടുമായും ചെറിയൊരു ബന്ധമുണ്ട്. സരയുവിന്റെ അമ്മ കണ്ണൂര്‍കാരിയാണ്. അതുംകൂടി അറിഞ്ഞപ്പോള്‍ ഞങ്ങള്‍ തമ്മിലുള്ള അടുപ്പം ദൃഢമാവുകയായിരുന്നു എന്നാണ് താരം കൂട്ടുകാരിയെക്കുറിച്ച് പറഞ്ഞത്.

പ്രതീക്ഷിച്ചിരുന്നില്ല

അടുത്ത സുഹൃത്താണെങ്കിലും സരയു എഴുതുമായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് കാവ്യ പറയുന്നത്. സരയു അഭിനയിക്കും, നൃത്തം ചെയ്യും എന്നൊക്കെ അറിയാമെങ്കിലും ഇങ്ങനെയൊരു രീതിയിലിലേക്ക് കൂടി താല്‍പര്യമുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. ഈയ്യടുത്ത കാലത്താണ് പച്ച എന്നൊരു ഷോര്‍ട്ട് ഫിലിം കണ്ടത്. ഇത്രയും കാലം കണ്ടോണ്ടിരിക്കുന്ന ആളില്‍ നിന്നും ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാണ് സരയുവിനെക്കുറിച്ച് കാവ്യ പറഞ്ഞത്. അത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് പറഞ്ഞ കാവ്യ പൊതുവെ ആളുകള്‍ക്ക് തെറ്റായൊരു ധാരണയുണ്ട്, സിനിമാനടികള്‍ക്ക് അഭിനയിക്കാന്‍ മാത്രമേ അറിയുള്ളൂവെന്നും ഓര്‍മ്മിപ്പിച്ചു.

 ധാരണ

''സിനിമാനടികള്‍ക്ക് ബുദ്ധി അല്‍പ്പം കുറവാണെന്നാണ് പലരുടേയും ധാരണ. ഞാനൊക്കെ വന്നത് കൊണ്ടാണോ അങ്ങനെയൊരു ധാരണ എന്നറിയില്ല. അങ്ങനെയൊരു ചിന്ത പലരിലുമുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ ആദ്യമായിട്ടൊരു പാട്ടെഴുതിയപ്പോഴും എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. സത്യം പറ ഇത് നീ തന്നെ എഴുതിയതാണോയെന്നായിരുന്നു ചോദ്യങ്ങള്‍'' എന്നാണ് കാവ്യ പറയുന്നത്. പാട്ടെഴുതുകയും പാടുകയും ചെയ്ത് കഴിവ് തെളിയിച്ചിട്ടുണ്ട് കാവ്യ. കാണാന്‍ നല്ല ഭംഗിയുള്ള, നന്നായിട്ട് ഡാന്‍സ് ചെയ്യുന്ന, നന്നായിട്ട് അഭിനയിക്കുന്ന കുട്ടി അത്രയ്ക്കേയുള്ളൂ. അത് മതി, അതില്‍ കൂടുതലൊന്നും നീ ചെയ്യണ്ട എന്നാണ് ധാരണയെന്നും അതില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്താല്‍ അത് അംഗീകരിക്കാനുള്ളൊരു ബുദ്ധിമുട്ടാണെന്നും കാവ്യ അഭിപ്രായപ്പെടുന്നു.

സാധാരണ മനുഷ്യരാണ്

സിനിമയിലുള്ളവരും സാധാരണ മനുഷ്യരാണ്.എല്ലാ വികാരങ്ങളുമുള്ള മനസില്‍ ഒരുപാട് കാര്യങ്ങള്‍ പറയാനാഗ്രഹിക്കുന്ന എന്നാല്‍ ഒരുപാട് ലിമിറ്റേഷന്‍സില്‍ ജീവിച്ച് പോവുന്നവരാണ്. അവര്‍ക്കുമുണ്ടാവും കുറേ കാര്യങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്ന മനസ് എന്നാണ് കാവ്യ പറയുന്നത്. അതേസമയം, എഴുത്ത് വലിയൊരു റിലീഫാണ് എന്നാണ് കാവ്യ പറയുന്നത്. എന്റെയൊരു കൂട്ടുകാരിയെ എഴുത്തുകാരിയായി നിങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്താന്‍ കഴിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. നമ്മള്‍ കൊടുക്കുന്ന സപ്പോര്‍ട്ട് ഏറെ വലുതാണെന്നും കാവ്യ ഇപ്പോള്‍ വൈറലാകുന്ന വീഡിയോയില്‍ പറയുന്നുണ്ട്.

പിന്നേയും

2016 ല്‍ പുറത്തിറങ്ങിയ പിന്നേയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. നടന്‍ ദിലീപുമായുള്ള വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കാവ്യ. 2016 നവംബര്‍ 25 നായിരുന്നു കാവ്യയും ദിലീപും തമ്മിലുള്ള വിവാഹം. മീശ മാധവന്‍, കൊച്ചിരാജാവ്, പാപ്പി അപ്പച്ച, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവര്‍ക്കും മഹാലക്ഷ്മി എന്നൊരു മകളുണ്ട്.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X