ഒരുത്തി പോയാല്‍ മറ്റൊരുത്തി, അടിമ ജീവിതം; എലിസബത്ത് അന്ന് പറഞ്ഞത് സ്വന്തം കഥ തന്നെയോ?
കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ബാല വീണ്ടും വിവാഹിതനായത്. ബന്ധു കൂടിയായ കോകിലയാണ് ബാലയുടെ വധു. വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിയാണ് ബാല. ബാലയുടെ മൂന്നാമത്തെ വിവാഹമാണ് കോകിലയുമായുള്ളത്. ഈയ്യടുത്ത് ബാലയ്‌ക്കെതിരെ ആദ്യ ഭാര്യ പൊലീസില്‍ പരാതി നല്‍കുകയും തുടര്‍ന്ന് ബാലയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തന്നേയും മകളേയും അപകീര്‍ത്തിപ്പെടുത്തുന്നു എന്നായിരുന്നു മുന്‍ഭാര്യയുടെ പരാതി.
ബാല വീണ്ടും വിവാഹിതയാതോടെ ബാലയുടെ മുന്‍ ഭാര്യ എലിസബത്ത് ഉദയനെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി മാറിയിരിക്കുകയാണ്. ബാലയുടെ ഉപ്രദവം സഹിക്കാനാകാതെ എലിസബത്ത് ഓടിരക്ഷപ്പെട്ടതാണെന്ന് നേരത്തെ ആദ്യ ഭാര്യയുടെ സുഹൃത്ത് ആരോപിച്ചിരുന്നു. ബാലയുടെ വിവാഹത്തിന് പിന്നാലെ എലിസബത്ത് പങ്കുവച്ച വീഡിയോയും ചര്‍ച്ചയായി മാറിയിരുന്നു.

ഇതിനിടെ ഇപ്പോഴിതാ എലിസബത്തിന്റെ പഴയ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഡോക്ടര്‍ ആയ എലിസബത്ത് നാര്‍സിസ്റ്റിക് പേഴ്‌സ്ണലാലിറ്റി ഡിസോര്‍ഡറിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ സീരീസാണ് വീണ്ടും ചര്‍ച്ചയാകുന്നത്. ഈ വീഡിയോകളില്‍ എലിസബത്ത് നാര്‍സിസ്റ്റ് ആയ വ്യക്തികളുടെ സ്വഭാവരീതിയെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ഈ വീഡിയോയ്ക്ക് പിന്നില്‍ മറ്റ് ചില അര്‍ത്ഥങ്ങളുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഈ വീഡിയോകളില്‍ എലിസബത്ത് പറയാതെ പറയുന്നതത്രയും ബാലയേയും അദ്ദേഹത്തിനൊപ്പമുള്ള തന്റെ ജീവിതത്തേയും കുറിച്ചാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതേക്കുറിച്ച് സംസാരിക്കുന്ന ഗോ പ്രോ റിയാക്ട്‌സ് യൂട്യുബ് ചാനലിലെ വീഡിയോ വൈറലായി മാറുകയാണ്. എലിസബത്ത് സ്വന്തം കഥ തന്നയല്ലേ പറയുന്നതെന്നാണ് വീഡിയോയില്‍ ചോദിക്കുന്നത്.
താന്‍ ദൈവം ആണ്, ബാക്കിയുള്ളവര്‍ തനിക്ക് കീഴിലുള്ളവരാണ്, അവരെ എന്തും ചെയ്യാം, ചവിട്ട് അരയ്ക്കാം എന്ന മനോഭാവം ആയിരിക്കും നാര്‍സിസ്റ്റിക് ആയൊരു വ്യക്തിക്കുണ്ടാവുക എന്നാണ് പഴയ വീഡിയോയില്‍ എലിസബത്ത് പറയുന്നത്. അങ്ങനുള്ളവര്‍ക്കൊപ്പം ജീവിക്കുന്ന പങ്കാളിയ്ക്ക് മുട്ടത്തോടിന് മുകളിലൂടെ നടക്കുന്ന അവസ്ഥ ആയിരിക്കും ജീവിതം. എപ്പോഴാണ് ആക്രമിക്കുക, എപ്പോഴാണ് അപമാനിക്കുക എന്ന പേടിയാകും എപ്പോഴുമെന്നും എലിസബത്ത് പറയുന്നുണ്ട്.
നുണകള്‍ക്ക് മുകളില്‍ കെട്ടിപ്പടുത്ത ജീവിതം ആയിരിക്കും ഇത്തരക്കാരുടേത്. അവര്‍ എല്ലാവരേയും മാനുപ്പുലേറ്റ് ചെയ്താകും മുന്നോട്ട് പോവുക. എന്തെങ്കിലും കുഴപ്പത്തില്‍ പെട്ടാല്‍ അറിയാതെ ചെയ്തതാണെന്നാകും പറയുകയെന്നും എലിസബത്ത് തന്റെ വീഡിയോ സീരീസില്‍ പറയുന്നുണ്ട്. ഉദാഹരണമായി അവരുടെ അവിഹിത ബന്ധം പിടിക്കപ്പെട്ടാല്‍ ആദ്യം എതിര്‍ക്കും, സ്ഥാപിച്ചാല്‍ തെറ്റാണെന്ന് അറിയില്ല ഇനി ചെയ്യില്ലെന്ന് പറയുമെന്നാണ് എലിസബത്ത് പറയുന്നത്.
അത്തരക്കാര്‍ക്ക് വിമര്‍ശനം സഹിക്കാനാകില്ലെന്നും എലിസബത്ത് പറയുന്നുണ്ട്. പറയുന്ന ആളെ വട്ടാക്കും, ഭീഷണിപ്പെടുത്തും. പങ്കാളിയെ ഉറങ്ങാന്‍ സമ്മതിക്കില്ല. ഉറക്കമില്ലായ്മയും സമ്മര്‍ദ്ധവും മറ്റും കാരണം സാധാരണ മാനസിക നില നഷ്ടമാകുമെന്നും എലിസബത്ത് പറയുന്നു. ഇത്തരം ആളുകള്‍ക്ക് പ്ലാന്‍ എ പോയാല്‍ പ്ലാന്‍ ബി, പ്ലാന്‍ സി, മുതല്‍ പ്ലാന്‍ സെഡ് വരെ തയ്യാറാക്കിയാണ് റിലേഷന്‍ഷിപ്പിലേക്ക് കടക്കുകയെന്നാണ് എലിസബത്ത് പറയുന്നത്. ഒരു പങ്കാളി പോയാല്‍ അടുത്ത ആളെ കണ്ടു വച്ചിട്ടുണ്ടാകും. നാലഞ്ചെണ്ണം സെറ്റായിരിക്കുമെന്നും അവര്‍ പറയുന്നുണ്ട്.

ലവ് ബോംബിംഗ് ആണ് ഇത്തരക്കാരുടെ സ്വഭാവരീതിയായി എലിസബത്ത് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രത്യേകത. അവര്‍ പങ്കാളിയെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിക്കും. അതിന് ശേഷമാകും ഉപദ്രവം തുടങ്ങുക. മാനസികമായും ശാരീരികമായും ഉപദ്രവിക്കും. സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും അകറ്റും. പങ്കാളി മാത്രമാകും ലോകം. അതോടെ സഹായം ലഭിക്കാതാകുമെന്നും എലിസബത്ത് പറയുന്നു.
എലിസബത്തിന്റെ വീഡിയോകള്‍ വീണ്ടും കാണെത്തിയവരില്‍ പലരും അന്ന് അവര്‍ പറഞ്ഞത് സ്വന്തം കഥ തന്നെയാണെന്ന് പറയുന്നുണ്ട്. എലിസബത്തിന്റെ വീഡിയോയിലെ നാര്‍സിസ്റ്റ് ആയ പങ്കാളി ബാലയാണെന്നും അയാള്‍ക്കൊപ്പം പെട്ടു പോകുന്ന പങ്കാളി എലിസബത്ത് തന്നെയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.


Click it and Unblock the Notifications