'തോളില്‍ കയ്യിടുമ്പോള്‍ ശ്രദ്ധിക്കണേ ചെങ്ങായി'; കണ്ടകശനി തീര്‍ന്നെന്ന് ഒമര്‍ ലുലുവിന്റെ മറുപടി

വിവാദങ്ങളുടെ പ്രിയ തോഴനാണ് സംവിധായകന്‍ ഒമര്‍ ലുലു. തന്റെ സിനിമയുടെ പേരിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരിലും മറ്റുമൊക്കെ പലപ്പോഴും ഒമര്‍ ലുലു വിവാദത്തില്‍ പെട്ടിട്ടുണ്ട്. ഈയ്യടുത്ത് ഒമര്‍ ലുലുവിനെതിരായ ലൈംഗിക അതിക്രമ പരാതിയും വലിയ വിവാദമായി മാറിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ തന്നെ കളിയാക്കാന്‍ വന്നയാള്‍ക്ക് ഒമര്‍ ലുലു നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്.

തന്റെ പുതിയ സിനിമയെക്കുറിച്ചും നിര്‍മ്മാതാവിനെക്കുറിച്ചുമുള്ള പോസ്റ്റില്‍ മോശം കമന്റുമായി എത്തിയ ആള്‍ക്കാണ് ഒമര്‍ ലുലു മറുപടി നല്‍കിയിരിക്കുന്നത്. ബാഡ് ബോയ്‌സ് ആണ് ഒമര്‍ ലുലുവിന്റെ പുതിയ സിനിമ. നടി കൂടിയായ ഷീലു എബ്രഹാം ആണ് സിനിമയുടെ നിര്‍മ്മാതാവ്. പ്രതിസന്ധികളില്‍ തനിക്കൊപ്പം നിന്ന നിര്‍മ്മാതാവിന് നന്ദി പറയുകയുകയായിരുന്നു ഒമര്‍ ലുലു.

Omar Lulu

ഷീലു എബ്രാഹാമിനൊപ്പം നല്‍കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് ഒമര്‍ ലുലു നന്ദി പറഞ്ഞത്. ''ഞാന്‍ ഇതുവരെ ചെയ്ത സിനിമകളില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ ഒന്നിച്ച,ബഡ്ജറ്റ് കൂടിയ ചിത്രമാണ് 'Bad Boyz'.സിനിമ ഷൂട്ടിംഗിനിടയില്‍ ഒരുപാട് പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും എനിക്ക് ധൈര്യം തന്ന് എന്റെ കൂടെ നിന്ന പ്രൊഡ്യൂസര്‍'' എന്നാണ് ഒമര്‍ ലുലു ഷീലുവിനെക്കുറിച്ച് കുറിപ്പില്‍ പറയുന്നത്. തനിക്ക് അവസരം നല്‍കിയ ഷീലുവിനും അബാം മൂവീസിനും നന്ദി പറയുകയും ചെയ്യുന്നുണ്ട് ഒമര്‍ ലുലു.

പിന്നാലെ കമന്റില്‍ ഒരാള്‍ ഒമര്‍ ലുലുവിനെ പരിഹസിച്ചു കൊണ്ടെത്തുകയായിരുന്നു. ''ചെങ്ങായി തോളിലൊക്കെ കയ്യിട്ട് നില്‍ക്കുമ്പോ ശ്രദ്ധിച്ചോ. അല്ലങ്കില്‍ അടുത്ത കേസ് വരും. നിങ്ങള്‍ക് കണ്ടക ശനി ആണ്.'' എന്നായിരുന്നു കമന്റ്. പിന്നാലെ ഒമര്‍ ലുലു മറുപടിയുമായി എത്തി. കണ്ടക ശനി തീര്‍ന്നു എന്നായിരുന്നു ഒമറിന്റെ മറുപടി. പിന്നാലെ ധാരാളം പേരാണ് പ്രതികരണങ്ങളുമായെത്തിയത്. തീര്‍ന്നതോ അതോ തീര്‍ത്തതോ. രണ്ട് ആയാലും ബെസ്റ്റ് ടൈം ആണ് എല്ലാം കൊണ്ടു എന്നായിരുന്നു ഒരാളുടെ പ്രതികരണം.

നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ, ശ്രദ്ധിക്കണ്ടേ ഒമറേ, എന്തായിരുന്നു ഇക്ക പ്രതിസന്ധി? ഷീലു ചേച്ചിയുമായി ഒരു പടം ചെയ്യാമോ ഹിക്ക, കൊറച്ച് ജ്യൂസ് എടുക്കട്ടെ ചേട്ടാ, 18 നിലയില്‍ പൊട്ടും നോക്കിക്കോ. അടുത്ത പലതവണ, ഇനി സമ്മതപ്രകാരം വല്ലതും നടന്നു എന്നുറപ്പിക്കാമോ? എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍.

നേരത്തെ സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഒമര്‍ ലുലു ബലാത്സംഗം ചെയ്തുവെന്ന് യുവനടി കേസ് കൊടുത്തിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് രംഗത്തെത്തിയ ഒമര്‍ ലുലു കോടതിയെ അറിയിച്ചത് യുവതിയുമായി നടന്നത് ഉഭയസമ്മതത്തോടെയുള്ള ബന്ധമാണെന്നായിരുന്നു. 2022 മതുല്‍ പരാതിക്കാരിയായ നടിയുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വിവാദത്തിലേക്ക് വിരല്‍ ചൂണ്ടുന്ന കമന്റിനാണ് ഇപ്പോള്‍ ഒമര്‍ ലുലു മറുപടി നല്‍കിയത്.

Omar Lulu

അതേസമയം ബാഡ് ബോയ്‌സ് ആണ് ഒമര്‍ ലുലുവിന്റെ പുതിയ സിനിമ. റഹ്‌മാന്‍ ആണ് ചിത്രത്തിലെ നായകന്‍. ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് ബാഡ് ബോയ്‌സ്. ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിലൂടെയാണ് ഒമര്‍ ലുലു സംവിധായകനാകുന്നത്. പിന്നീട് ഒരുക്കിയ ചങ്ക്‌സും വലിയ വിജമായി മാറി.

തുടര്‍ന്ന് യുവതാരങ്ങളെ വച്ചൊരുക്കിയ ഒരു അഡാര്‍ ലവ്വും ബോക്‌സ് ഓഫീസിലെത്തി. സോഷ്യല്‍ മീഡിയയില്‍ സമാനതകളില്ലാത്ത വിധം ചര്‍ച്ചയായ ചിത്രമായിരുന്നു ഒരു അഡാര്‍ ലവ്. നല്ല സമയമാണ് ഒമര്‍ ലുലുവിന്റെ ഒടുവിലിറങ്ങിയ സിനിമ. ഈ ചിത്രത്തിലെ ചില രംഗങ്ങള്‍ വിവാദമായി മാറിയിരുന്നു.

More from Filmibeat

Read more about: omar lulu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X