twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂക്കയുടെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ ഭയങ്കരം, ലാലേട്ടന്‍ പോരാ! മമ്മൂട്ടി ഒഴിവാക്കിയ ഹിറ്റുകള്‍ നിരത്തി ഒമര്‍

    |

    മലയാളികള്‍ക്ക് സുപരിചിതനായ സംവിധായനാണ് ഒമര്‍ ലുലു. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയാണ് ഒമര്‍ ലുലു കടന്നു വരുന്നത്. സിജു വില്‍സണ്‍ നായകനായ ചിത്രം മികച്ചൊരു വിജയമായി മാറുകയും ചെയ്തു. പിന്നാലെ വന്ന ചങ്ക്‌സ് അതിലെ ദ്വയാര്‍ത്ഥ തമാശകളുടേയും സ്ത്രീവിരുദ്ധതയുടേയു മറ്റും പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും ചിത്രം സാമ്പത്തിക വിജയമായിരുന്നു. പിന്നാലെ വന്ന അഡാര്‍ ലവ്വ് അതിലും വലിയ വിജയമായി.

    Also Read: ടീച്ചര്‍ക്ക് വെറുപ്പായിരുന്നു, എല്ലാവരുടേയും മുന്നില്‍ വച്ച് അപമാനിച്ചു; സ്‌കൂള്‍ കാലത്തെക്കുറിച്ച് നിമിഷAlso Read: ടീച്ചര്‍ക്ക് വെറുപ്പായിരുന്നു, എല്ലാവരുടേയും മുന്നില്‍ വച്ച് അപമാനിച്ചു; സ്‌കൂള്‍ കാലത്തെക്കുറിച്ച് നിമിഷ

    എന്നാല്‍ വിജയങ്ങളുടെ കൂടെ തന്നെ വിവാദങ്ങളും ഒമര്‍ ലുലുവിനൊപ്പം തന്നെയുണ്ടായിരുന്നു. ഒമര്‍ ലുലു ചിത്രങ്ങള്‍ പോലെ തന്നെ സോഷ്യല്‍ മീഡിയയിലൂടേയും അഭിമുഖങ്ങളിലൂടേയുമൊക്കെ ഒമര്‍ ലുലു നടത്തിയ പ്രസ്താവനകളും വിവാദങ്ങള്‍ സൃഷ്ടിക്കുന്നതായിരുന്നു പലപ്പോഴും. ഈയ്യടുത്തിറങ്ങിയ സിനിമയായ നല്ല സമയത്തേയും വിവാദം വിട്ടൊഴിഞ്ഞില്ല. ഇപ്പോഴിതാ പുതിയൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഒമര്‍ ലുലു.

    തിരക്കഥ

    മമ്മൂട്ടിയെക്കുറിച്ചുള്ള പോസ്റ്റുമായാണ് ഒമര്‍ ലുലു എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ തിരക്കഥ തിരഞ്ഞെടുക്കാനുള്ള കഴിവിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഒമര്‍ ലുലു. മമ്മൂട്ടി വേണ്ടെന്ന് വച്ച, എന്നാല്‍ പിന്നീട് വന്‍ വിജയങ്ങളായി മാറിയ സിനിമകളാണ് ഒമര്‍ ലുലു തന്റെ പോസ്റ്റില്‍ പറയുന്നത്. ്അധികം വൈകാതെ തന്നെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. താരത്തിന്റെ പോസ്റ്റ് വായിക്കാം തുടര്‍ന്ന്.

    Also Read: 'പണ്ട് അമ്പിളിക്ക് ലോകവിവരം ഇല്ലായിരുന്നു, പത്ത് വർഷം മുമ്പ് മാറ്റം വന്നിരുന്നെങ്കിൽ വേറെ ലെവലായേനെ'; ജീജAlso Read: 'പണ്ട് അമ്പിളിക്ക് ലോകവിവരം ഇല്ലായിരുന്നു, പത്ത് വർഷം മുമ്പ് മാറ്റം വന്നിരുന്നെങ്കിൽ വേറെ ലെവലായേനെ'; ജീജ

    സ്‌ക്രിപ്പറ്റ് സെലെക്ഷന്‍

    ഒരു പ്രമുഖ സിനിമാ ഗ്രൂപ്പില്‍ ഉള്ള ചര്‍ച്ച മമ്മുക്കാ ഭയങ്കര അപ്‌ഡേറ്റ് ആണ് സ്‌ക്രിപ്പറ്റ് സെലെക്ഷന്‍ ഒക്കെ വേറെ ലെവല്‍ ആണ് ലാലേട്ടന്‍ അത്ര പോരാ എന്ന്.എന്നിട്ട് മമ്മുക്ക ഒഴിവാക്കി വിട്ട സ്‌ക്രിപ്പ്റ്റ് മാത്രം നോക്കൂ.
    രാജാവിന്റെ മകന്‍
    കമ്മീഷണര്‍
    ഏകലവ്യന്‍
    ചാണക്ക്യന്‍
    മെമ്മറീസ്
    ദൃശ്യം......
    ഇങ്ങനെ പോകുന്നു ലിസ്റ്റ് എന്നണ് ഒമര്‍ ലുലു പറയുന്നത്.

    സിനിമ എന്നത് ഒരു മാജിക്ക് ആണ്


    സിനിമ എന്നത് ഒരു മാജിക്ക് ആണ് ആര്‍ക്കും ഒന്നും പ്രെഡിക്റ്റ് ചെയ്യാന്‍ പറ്റാത്ത മാജിക്ക്,100 കോടി നേടിയ മാളികപ്പുറം ടീംമിന് അഭിനന്ദനങ്ങള്‍. ഇനി ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കില്‍ രജനി സാറിന് മാത്രമേ എന്നെ വിമര്‍ശിക്കുവാന്‍ ഉള്ള അറിവ് ഉള്ളൂ അപ്പോ ഓക്കെ ഗുയ്‌സ് എന്ന് പറഞ്ഞാണ് ഒമര്‍ ലുലു കുറിപ്പ് അവസാനിക്കുന്നത്.

    സ്വാഭാവികമായും ഒമര്‍ ലുലുവിന്റെ പോസ്റ്റ് മമ്മൂട്ടി ആരാധകരേയും സോഷ്യല്‍ മീഡിയയേയും ചൊടിപ്പിക്കുകയായിരുന്നു. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. എല്ലാ മാസവും എയറില്‍ കയറണം എന്ന് വല്ല നേര്‍ച്ച ഉണ്ടോ എന്നായിരുന്നു ഒരാളുടെ കമന്റ്. അത് ഒരു രസം അല്ലെടോ എന്നായിരുന്നു ഇതിന് ഒമര്‍ ലുലു നല്‍കിയ മറുപടി. നിരവധി പേര്‍ കമന്റുമായി എത്തിയിട്ടുണ്ട്. മുമ്പൊരിക്കല്‍ മമ്മൂട്ടിയെ നായകനാക്കി സിനിമെയടുക്കാന്‍ ഒമര്‍ ലുലു ശ്രമിച്ചതും അത് നടക്കാതെ പോയതുമൊക്കെ സോഷ്യല്‍ മീഡിയ ഈ അവസരകത്തില്‍ ഓര്‍ക്കുന്നുണ്ട്.

    നല്ല സമയത്തിന്റെ രണ്ടാം ഭാഗം ചെയ്യ്


    ഇതുപോലെ മമ്മൂക്ക ഒഴിവാക്കിവിട്ട സ്‌ക്രീപ്റ്റും ഉണ്ട് എന്നൊരാള്‍ പറയുമ്പോള്‍ ചങ്ക്സ് അല്ലേ എന്നാണ് മറ്റൊരാള്‍ ചോദിക്കുന്നത്. ഒരാള്‍ക്ക് എത്ര സിനിമ സ്വീകരിക്കാന്‍ പറ്റും ഇതറിയില്ലേ തനിക്ക്, മമ്മൂക്കക്ക് സമയം ഇല്ലാത്ത കാരണം ലാലേട്ടനും, സുരേഷ് ഗോപിക്കും ഹിറ്റുകള്‍ കിട്ടി അതാണ് നമ്മള്‍ കാണേണ്ടത്, ങ്ങള് ഇവിടെ കിടന്നുറങ്ങാതെ നല്ല സമയത്തിന്റെ രണ്ടാം ഭാഗം ചെയ്യ് ഒമറിക്കാ നിങ്ങടെ ആരാധകരായ ഞങ്ങള്‍ അക്ഷമരായി കാത്തിരിപ്പാണ് എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍.

     രാജമൗലി ഒമര്‍ ഇക്ക

    എന്ന് മലയാളത്തിന്റെ രാജമൗലി ഒമര്‍ ഇക്ക, സങ്കടപ്പെടേണ്ട ട്ടോ നല്ല സമയം വരും. എന്തായാലും സംവിധാനം കൊണ്ട് എവിടെയും എത്തില്ലെന്ന് മനസിലായിക്കാണും ഇനി ഇങ്ങനെ കുത്തിത്തിരിപ്പ് ആയി ഒന്ന് ലൈവ് ആകാന്‍ തോന്നികാണും. എന്തായാലും നടക്കട്ടെ. ഇന്ന് ഇവിടെ കിടന്നുറങ്ങുന്നതാവും ഇക്കാക്ക് നല്ലത് എന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്.

    നല്ല സമയം ആയിരുന്നു ഒമര്‍ ലുലുവിന്റെ ഒടുവിലിറങ്ങിയ സിനിമ. എന്നാല്‍ ഈ സിനിമ മയക്കുമരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിത്രത്തിനെതിരെ നടപടിയെടുക്കുകയും പ്രദര്‍ശനം തടയുകയും ചെയ്തിരുന്നു. ചിത്രത്തിലെ നായികമാരില്‍ ഒരാള്‍ നടത്തിയ പ്രസ്താവനയും വിവാദത്തിന് ആക്കം കൂട്ടിയിരുന്നു.

    English summary
    Omar Lulu Lists Movies Mammootty Rejected That Became Super Hits Later
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X