For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിജുവിനൊപ്പം ഇനിയൊരു സിനിമ ഉണ്ടാകില്ല, ഹാപ്പി വെഡ്ഡിംഗിനിടെയുണ്ടായ പ്രശ്‌നത്തെപ്പറ്റി ഒമര്‍ ലുലു

  |

  സിജു വില്‍സണ്‍ നായകനായി അഭിനയിച്ച ആദ്യത്തെ സിനിമ ഹാപ്പി വെഡ്ഡിംഗ് ആയിരുന്നു. ഒമര്‍ ലുലുവായിരുന്നു ചിത്രത്തിന്റെ സംവിധാനം. ചിത്രം മികച്ച വിജയം നേടുകയും ചെയ്തിരുന്നു. സൗബിന്‍ ഷാഹിര്‍, ഷറഫുദ്ദീന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. താരതമ്യേനെ തുടക്കക്കാരെ വച്ച് ഒരുക്കിയ ചിത്രം മികച്ച വിജയമാക്കി മാറ്റാന്‍ ഒമര്‍ ലുലുവിന് സാധിച്ചിരുന്നു.

  Also Read: ചേട്ടാ എന്റെ ഭാവി തകര്‍ക്കരുത്! ഡ്രൈവറെ പറഞ്ഞുവിട്ടതിനെക്കുറിച്ച് ബിനു അടിമാലി

  എന്നാല്‍ ഇനി സിജു വില്‍സണുമായൊരു സിനിമയ്ക്ക് സാധ്യതയില്ലെന്നാണ് ഒമര്‍ ലുലു പറയുന്നത്. റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഒമര്‍ ലുലു മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Omar Lulu

  സിനിമയില്‍ ഞാന്‍ കണ്ടിടത്തോളം അങ്ങനെ കമ്മിറ്റ്‌മെന്‍സ് ഒന്നുമില്ല. സിജുവിന് ബ്രേക്കായി മാറിയ സിനിമയാണ് ഹാപ്പി വെഡ്ഡിംഗ്. ഇപ്പോള്‍ സിജു സ്റ്റാറാണ്. ഇനി സിജുവിനെ വച്ചൊരു സിനിമ ചെയ്യുമോ? സിജുവിനെ അവിടെയും ഇവിടെയുമൊക്കെ വച്ച് കണ്ടിട്ടുണ്ട്. പക്ഷെ സിജുവിനെ വച്ച് ഇനിയൊരു സിനിമ ചെയ്യാന്‍ സാധ്യതയില്ല. കാരണം അതില്‍ തന്നെ കുറച്ച് പ്രശ്‌നങ്ങളായിരുന്നതാണ്.

  പ്രശ്‌നം എന്നാല്‍ അങ്ങനെയല്ല. സിനിമ ചെയ്യുമ്പോെല്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഞാനും എന്റെ സുഹൃത്തും കൂടിയായിരുന്നു ആ സിനിമ നിര്‍മ്മിച്ചത്. ഇവര്‍ കുറേ കാര്യങ്ങള്‍ പറയും. പക്ഷെ നമ്മള്‍ പ്രൊഡക്ഷന്റെ കാര്യങ്ങള്‍ കൂടി നോക്കേണ്ടതിനാല്‍ അതൊന്നും നമ്മള്‍ക്ക് മീറ്റ് ചെയ്യാനാകണമെന്നില്ല. ഇവര്‍ മനസിലാക്കേണ്ട്ത് സിനിമ ഹിറ്റാകുമ്പോള്‍ അത് കൊണ്ട് ഏറ്റവും ഗുണമുണ്ടാകുന്നത് ആര്‍ക്കാണ് എന്നാണെന്നാണ് ഒമര്‍ ലുലു പറയുന്നത്.

  ആ സിനിമ ഹിറ്റായതിന് ശേഷമാണ് സിജുവിനെ വച്ച് തൊബാമയൊക്കെ ചെയ്യുന്നത്. സിജുവിന് ഒരുപാട് സിനിമകള്‍ കിട്ടി. അത് കണ്ടിട്ടാണ് നാദിര്‍ഷ കട്ടപ്പനയിലേക്ക് വിൡക്കുന്നത്. ഇനിയുണ്ടാകാന്‍ സാധ്യതയില്ല എന്നാണ് ഒമര്‍ ലുലു പറയുന്നത്. അതേസമയം, പിന്നെ ടൈം എങ്ങനെയാണ് എന്നൊന്നും പറയാന്‍ പറ്റില്ലെന്നും ഒമര്‍ ലുലു പറയുന്നുണ്ട്.

  തന്നെ മോഹന്‍ലാല്‍ നേരിട്ട് വിളിച്ച കഥയും ഒമര്‍ ലുലു പങ്കുവെക്കുന്നുണ്ട്.

  കൊവിഡ് കാലത്ത് ഒരു മ്യൂസിക് വീഡിയോ ചെയ്തിരുന്നു. മാപ്പിള പാട്ടിന്റെ. ആ വീഡിയോ കണ്ട് ലാലേട്ടന്‍ വിളിച്ചിരുന്നു. മോനെ ഞാന്‍ വീഡിയോ കണ്ടു. എനിക്ക് ഒരുപാട് ഇഷ്ടമായി. എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണെന്ന് പറഞ്ഞു. അദ്ദേഹം എന്നെ വിളിച്ചത് വലിയൊരു കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്. പത്ത് മിനുറ്റ് അതേക്കുറിച്ച് സംസാരിച്ചു. അപ്പോള്‍ എന്റെ ഉള്ളിന്റെ ഉള്ളില്‍ നിന്നും ഒരു സന്തോഷം തോന്നിയെന്നാണ് ഒമര്‍ ലുലു പറയുന്നത്.

  ഹാപ്പി വെഡ്ഡിംഗ് കഴിഞ്ഞപ്പോള്‍ മമ്മൂക്കയും വിളിച്ചിരുന്നു. നേരിട്ടല്ല, ജോര്‍ജേട്ടന്‍ വഴിയാണ്. സിനിമ പ്ലാന്‍ ചെയ്യണമെന്നൊക്കെ പറഞ്ഞാണ്. പക്ഷെ അത് നടന്നില്ല. ഞാന്‍ പിന്നെ അഡാര്‍ ലവ്വിന്റെ തിരക്കിലൊക്കെ ആയിപ്പോയെന്നും ഒമര്‍ ലുലു പറയുന്നുണ്ട്. തന്റെ പ്രസ്താവനകള്‍ നിരന്തരം വിവാദമാകുന്നതിനെക്കുറിച്ചും ഒമര്‍ ലുലു മനസ് തുറക്കുന്നുണ്ട്.

  ബോധ പൂര്‍വ്വം വിവാദങ്ങള്‍ സൃഷ്ടിക്കാനായി പ്രസ്താവനകള്‍ നടത്താറുണ്ടോയെന്നും ഇത് പബ്ലിസിറ്റി തന്ത്രമാണോ എന്നുമായിരുന്നു അവതാരകന്റെ ചോദ്യം. കാര്യങ്ങള്‍ പറയുമ്പോള്‍ ഭയങ്കരമായി ശ്രദ്ധിക്കുകയോ അളന്ന് മുറിച്ച് പറയുകയോ ചെയ്യുന്ന ആളല്ല ഞാന്‍. എനിക്ക് ഇന്ന് ഇതാണ് തോന്നുന്നത് അത് പറയുക എന്നാണ് ഇതിന് ഒമര്‍ ലുലു നല്‍കിയ മറുപടി.

  omar lulu

  ഭൂമി പരന്നതാണെന്നല്ലേ ആദ്യം പറഞ്ഞത്. പിന്നെയത് ഉരുണ്ടതാണെന്നായി. നിങ്ങള്‍ കാണുന്നത് സ്‌ട്രെയിറ്റല്ലേ, എന്നിട്ടും നമ്മളത് വിശ്വസിക്കുന്നില്ലേ? അഭിപ്രായങ്ങള്‍ മാറും. ഒരേ അഭിപ്രായത്തില്‍ തന്നെ ഉറച്ചു നില്‍ക്കുന്നവര്‍ മണ്ടന്മാരാണെന്നും ഒമര്‍ ലുലു പറയുന്നുണ്ട്.

  ഞാനൊരു കാര്യം പറയുമ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ല. എനിക്ക് ഒരാളേയും പേടിയില്ല. സിനിമ നല്ലതാണെങ്കില്‍ വിജയിക്കും. അല്ലാതെ ഞാന്‍ മദര്‍ തെരേസ ആണെന്ന് കരുതി ഇവരാരും എന്റെ സിനിമ വിജയിപ്പിക്കില്ല. എന്റെ സിനിമ പിള്ളേര് മൂഡാണ്. പിള്ളേരും പിള്ളേരുടെ മനസ് കാത്തു സൂക്ഷിക്കുന്നവരുമാണെന്നും ഒമര്‍ ലുലു പറയുന്നു.

  Read more about: omar lulu
  English summary
  Omar Lulu Says He Might Not Work With Siju Wilson Again And How Mohanlal Called Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X