For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബ്രോ ഡാഡിക്ക് നന്ദി, ഇല്ലെങ്കില്‍ ഞാന്‍ ഒറ്റപ്പെട്ടു പോയേനെ! രാജുവേട്ടനോട് കടപ്പെട്ടിരിക്കുമെന്ന് ഒമര്‍ ലുലു

  |

  ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബ്രോ ഡാഡി. ലൂസിഫറിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒരുമിച്ച ചിത്രം കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയായിരുന്നു സിനിമ റിലീസ്. ലൂസിഫര്‍ ഡാര്‍ക്ക് മൂഡിലുള്ള സിനിമയായിരുന്നുവെങ്കില്‍ ബ്രോ ഡാഡി തീര്‍ത്തും ലൈറ്റ് ആയ ഫണ്‍ എന്റര്‍ടെയ്‌നര്‍ ആയിരുന്നു. സംവിധായകനായുള്ള രണ്ടാം ചിത്രത്തിലും പൃഥ്വിരാജ് കയ്യടി നേടുന്നതായാണ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. അച്ഛനും മകനുമായാണ് ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജുമെത്തുന്നത്.

  ആ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ വേദനയാണ്; പ്രസവത്തെ കുറിച്ച് സാമന്ത പറഞ്ഞത്

  വന്‍ താരനിര തന്നെ അണിനിരന്ന സിനിമയാണ് ബ്രോ ഡാഡി. അതേസമയം ചിത്രം കണ്ട പ്രേക്ഷകരില്‍ ചിലര്‍ ബ്രോ ഡാഡിയേയും ഒമര്‍ ലുലു ചിത്രം ധമാക്കയേയും താരതമ്യം ചെയ്തു കൊണ്ട് രംഗത്ത് എത്തിയിരുന്നു. രണ്ട് സിനിമകളിലേയും പ്ലോട്ടുകള്‍ തമ്മില്‍ സാമ്യതയുണ്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഇപ്പോഴിതാ ബ്രോ ഡാഡിയെക്കുറിച്ചുള്ള ഒമര്‍ ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വിശദമായി വായിക്കാം.

  ബ്രോ ഡാഡിയ്ക്ക് നന്ദി പൃഥ്വിരാജ്. ഇല്ലെങ്കില്‍ ഞാന്‍ മാത്രം ഒറ്റപ്പെട്ടു പോയേനെ എന്നാണ് ഒമര്‍ ലുലു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. നാടോടിക്കാറ്റിലെ മോഹന്‍ലാലിന്റേയും ശ്രീനിവാസന്റേയും മീമും ഒമര്‍ ലുലു പങ്കുവച്ചിട്ടുണ്ട്. പിന്നാലെ കമന്റിലൂടേയും ഒമര്‍ ലുലു പ്രതികരിക്കുന്നുണ്ട്. ചട്ടമ്പിനാടിലെ സലീം കുമാറിന്റേയും സുരാജ് വെഞ്ഞാറമൂടിന്റേയും മീം പങ്കുവച്ചു കൊണ്ടായിരുന്നു ഒമര്‍ ലുലുവിന്റെ കമന്റ്. രാജുവേട്ടനോട് ഞാന്‍ ജീവിതകാലം മുഴുവന്‍ കടപ്പെട്ട് ഇരിക്കും ഒറ്റപ്പെട്ടുപോയ എന്നെ കൂടെ നിന്നു രക്ഷിച്ച എന്റെ പങ്കാളിയാണ് രാജുവേട്ടന്‍. രാജുവേട്ടന്‍ ഉയിര്‍ എന്നായിരുന്നു ഒമര്‍ ലുലുവിന്റെ കമന്റ്. പൃഥ്വിരാജിനെ തന്റെ പോസ്റ്റുകളിലും കമന്റുകളിലും മെന്‍ഷന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട് ഒമര്‍ ലുലു.

  അതേസമയം ഒമര്‍ ലുലുവിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കമന്റുകള്‍ക്ക് ഒമര്‍ ലുലു മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. തന്റെ പടത്തില്‍ ഉള്ളത് കേട്ടാല്‍ അറയ്ക്കുന്ന പഴഞ്ചന്‍ തമാശകള്‍ ആണു അതില്‍ അങ്ങനെ അല്ല എന്നായിരുന്നു ഒരു കമന്റ്. ഇതിന് ഒമര്‍ ലുലു നല്‍കിയ മറുപടി ഇതിലെ രണ്ട് ഫ്രഷ് ജോക്ക് ഒന്ന് പറയൂ കേള്‍ക്കട്ടെ എന്നായിരുന്നു. ആട്ടിന്‍കാട്ടവും മുന്തിരിയും തമ്മിലുളള വ്യത്യാസമുണ്ടെന്ന് മാത്രം എന്നായിരുന്നു മറ്റൊരു കമന്റ്. ആട്ടിന്‍ കാട്ടം നല്ല വളമാണെന്നായിരുന്നു ഇതിന് ഒമര്‍ ലുലു നല്‍കിയ മറുപടി. സത്യം പറഞ്ഞാല്‍ ധമാക്കയാണ് കിടിലന്‍ പടം, ഒമറിക്കാ മാപ്പ് എന്ന കമന്റിന് താങ്ക്‌സ് എന്നായിരുന്നു ഒമര്‍ ലുലു നല്‍കിയ മറുപടി.

  സ്വന്തം പടമായ ധമാക്കയേ കുറിച്ച് ചോദിച്ചപ്പോള്‍ അത് ഏത് കോപ്പിലെ പടം എന്ന് ചോദിച്ച വിന്റേജ് ഒമര്‍ ലുലുവിനേ ഓര്‍ത്ത് പോവുന്നു എന്നായിരുന്നു മറ്റൊരു കമന്റ്. എനിക്ക് തിരിച്ച് അറിവ് വന്നൂ എന്ന് മനസ്സിലാക്കുവാന്‍ അതില്‍ കൂടുതല്‍ എന്ത് വേണം എന്നായിരുന്നു ഇതിന് ഒമരര്‍ ലുലുവിന്റെ മറുപടി. എന്താ പോസ്റ്റ് ഒന്നും വരാത്തത് എന്ന് നോക്കിയിരിക്കുകയായിരുന്നു എന്നായിരുന്നു ചിലരുടെ പ്രതികരണങ്ങള്‍. ഒരേ സംഭവം...പൃഥ്വിരാജിന് സംവിധാനം ചെയ്യാന്‍ അറിയാം.ലുലുവിന് അത് അറീല.അത്രേ ഉള്ളു വ്യത്യാസം, ഒമറെ താങ്കളുടെ ധമാക്കയാണ് ഉദ്ദേശിച്ചത് എങ്കില്‍ ഒന്ന് പറയാം പശുവിന്റെ പാല് വെള്ളയാണ് അത് കുടിക്കാം എന്ന് കരുതി റബ്ബര്‍ പാലും വെള്ളയാണ് അതും കുടിക്കാം എന്ന് പറയരുത് എന്നും ചിലര്‍ കമന്റ് ചെയ്യുന്നുണ്ട്.

  കേട്ടാല്‍ അറക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള കോമഡികളും ബോഡി ഷെയ്മിങ്ങും ഒക്കെ കുത്തികേറ്റാന്‍ ഒരു പാട് സാധ്യതകള്‍ ഉള്ള പ്ലോട്ട് ആയിരുന്നിട്ടു കൂടി അതിനൊന്നും മുതിരാതെ നല്ല വൃത്തിയായി തിരക്കഥ ഒരുക്കിയ തിരകത്താകൃത്തുക്കള്‍ക്കും, തനിക്ക് സേഫ് ബെറ്റ് ആയ ഏത് ജോണറില്‍ വേണമെങ്കിലും പടം ചെയ്യാന്‍ ആവുമായിരുന്നിട്ടും രണ്ടാം സിനിമക്ക് വേണ്ടി തന്റെ ഏറ്റവും വീക് സോണ്‍ തന്നെ തിരിഞ്ഞെടുത്ത പൃഥ്വിരാജ് എന്ന സംവിധായകനും ബിഗ് സല്യൂട്ട്. ഒമര്‍ ലുലു തന്റെ ധമാക ഒന്നും ഇതിന്റെ ഇടയില്‍ വെക്കല്ലേ, ഈ കാര്യത്തില്‍ നിങ്ങള്‍ ഇപ്പോഴും ഒറ്റക്ക് തന്നെ ആണ്..... നല്ല പടം ആണ് ബ്രോ ഡാഡി, പക്ഷെ ഒരു വിത്യാസം ഉണ്ട്.....അങ്ങേരു ഞങ്ങള്‍ക്ക് അത് സുഗന്ധദ്രവ്യത്തില്‍ മുക്കി തന്നു...താനത് സെപ്റ്റിക് ടാങ്കിലും....അത് കൊണ്ട് തന്നെ താന്‍ തന്നത് ഫാമിലി ആയി കണ്ടാല്‍ നാറും എന്നിങ്ങനെയാണ് ചില കമന്റുകള്‍.

  Recommended Video

  Bro Daddy Real Review | കണ്ടിരിക്കാൻ പോലും പറ്റില്ലേ ബ്രോ ഡാഡി ? | FilmiBeat Malayalam

  അതേസമയം ബ്രോ ഡാഡി ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരിക്കുകയാണ്. മോഹന്‍ലാലും പൃഥ്വിരാജും നായകന്മാരായി എത്തിയ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും മീനയുമാണ് നായികമാര്‍. ലാലു അലക്‌സ്, കനിഹ, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങൡലെത്തുന്നുണ്ട്.

  Read more about: prithviraj omar lulu
  English summary
  Omar Lulu Says Thank You To Prithviraj For Making Bro Daddy See Comments
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X