For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പപ്പ പോയി; മനസിലെ നോവിനെക്കുറിച്ച് സുരഭി ലക്ഷ്മി

  |

  ലോകം ഇന്ന് അച്ഛന്‍മാരുടെ ദിവസം ആഘോഷിക്കുകയാണ്. തങ്ങളുടെ മക്കള്‍ക്ക് വേണ്ടി സ്വന്തം ഇഷ്ടം പോലും മാറ്റിവച്ച, മക്കളെ പിടിച്ച് നടക്കാന്‍ പഠിപ്പിച്ച അച്ഛന്മാര്‍ക്ക് നന്ദി പറയാനും അവരോടുള്ള സ്‌നേഹം അറിയിക്കാനുമായാണ് ലോകം ഈ ദിവസം മാറ്റിവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേരാണ് തങ്ങളുടെ അച്ഛന്മാരെക്കുറിച്ച് മനസ് തുറന്നിരിക്കുന്നത്. സിനിമാ താരങ്ങളും ഫാദേഴ്‌സ് ഡെ പോസ്റ്റുകള്‍ പങ്കുവച്ചിട്ടുണ്ട്.

  Also Read: ആ പെണ്ണ് ശരിയല്ല! കത്രീനയേയും കൂട്ടി രണ്‍ബീര്‍ വീട്ടിലെത്തി; ഫാമിലി ലഞ്ചില്‍ നിന്നും ഇറങ്ങി പോയ അമ്മ

  മലയാള സിനിമയിലെ മിക്ക മുന്‍നിര താരങ്ങളും തങ്ങളുടെ ഫാദേഴ്‌സ് ദിന ആശംസ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ഇതിനിടെ നടി സുരഭി പങ്കുവച്ച ഫാദേഴ്‌സ് ഡെ പോസ്റ്റ് ചര്‍ച്ചയായി മാറുകയാണ്. തന്റെ അച്ഛന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഒരു അഭിനേത്രിയെന്ന നിലയില്‍ അംഗീകാരങ്ങളും അഭിനന്ദനങ്ങളും എന്നെ തേടിയെത്തുമ്പോഴും മനസ്സില്‍ ഒരു നോവായി മയങ്ങുന്ന ഒന്നുണ്ട്.
  നാല് വയസ്സില്‍ ഒരു തയ്യാറെടുപ്പുകളുമില്ലാതെ എന്നെ സ്റ്റേജിലേക്ക് കൈ പിടിച്ചു കയറ്റിയ, എന്നിലെ കലാകാരിയെ തിരിച്ചറിഞ്ഞ എന്റെ അച്ഛന്‍.
  ഇന്ന് എന്റെ സിനിമകള്‍ കാണാന്‍, എന്റെ ഈ യാത്രയുടെ മധുരം പങ്കിടാന്‍ പപ്പ കൂടെയില്ല എന്നാണ് സുരഭി പറയുന്നത്.

  ഞാന്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പപ്പ പോയി. പക്ഷെ ധൈര്യത്തോടെയും സ്വാതന്ത്ര്യത്തോടെയും എന്നെ ജീവിക്കാന്‍ പഠിപ്പിച്ച പപ്പയുടെ ഓര്‍മ്മകള്‍ക്ക് മരണമില്ല. സ്റ്റീയറിങ് പിടിപ്പിച്ച് ഡ്രൈവിംഗ് പഠിക്കാന്‍ പ്രേരിപ്പിച്ചതും, ചാക്കോ എന്ന് വിളിച്ച് എന്റെ മൂക്ക് പിടിച്ച് വലിക്കാറുള്ളതും, ബാര്‍ബര്‍ ഷോപ്പില്‍ കൊണ്ടുപോയി ബോയ് കട്ട് അടിപിക്കാറുള്ളതും, എല്ലാം ഓര്‍മച്ചെപ്പില്‍ ഭദ്രമാണെന്നും സുരഭി പറയുന്നു.

  നിരവധി പേര്‍ കമന്റുകളിലൂടെ തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. അങ്ങനെ മൂക്കു പിടിച്ചു നീട്ടിയതു കൊണ്ടു ഇന്ദിരാ ഗാന്ധിയെ പോലെ നീളമുള്ള മൂക്കു കിട്ടി. ഉയരങ്ങളില്‍ എത്താം. പപ്പക്കു നന്ദി. പപ്പ ജീവിച്ചിരുന്നുവെങ്കില്‍ എനിക്കും മുക്കു നീട്ടിക്കണമായിരുന്നു പക്ഷേ എന്റെ നിര്‍ഭാഗ്യം കൊണ്ടു അദ്ദേഹം നേരത്തെ പോയി, പപ്പയെ ക്കുറിച്ച് ഇത്രേം മധുരമുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുവാന്‍ കാണിച്ച ആ മനസ്സിനെ അഭിനന്ദിക്കുന്നു. പപ്പയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം എന്നിങ്ങനെയാണ് ചില കമന്റുകള്‍.


  ഞങ്ങളില്‍ ചിലര്‍ പ്രവാസി ആകുംമുമ്പേ പ്രവാസിയായ ആണ്ടി ഏട്ടന്‍ എളേറ്റില്‍ വട്ടോളിയില്‍ മരപുരി എന്ന സ്ഥാപനത്തില്‍ സ്ഥിരം സാന്നിധ്യം ജീവിതത്തില്‍ ആദ്യം കണ്ട ഡ്രൈവര്‍മാരില്‍ ഒരാള്‍ എല്ലാം ഓര്‍ക്കുന്നു,
  ജീവിത പ്രതിസന്ധിയിലും നൊമ്പരം ഉള്ളിലൊതുക്കി, അത് മക്കളെ അറിയിക്കാതെ, ഭാര്യയെ അറിയിക്കാതെ പുഞ്ചിരിച്ച മുഖവുമായി എല്ലാരുടെ മുന്നിലും സ്‌നേഹത്തോടെ മാത്രമേ ഏതൊരു യഥാര്‍ത്ഥ അച്ഛനും നില്‍ക്കാനറിയൂ
  ആ പവിത്രമായ പിതൃദിനത്തില്‍ മാത്രമല്ല എന്നും നമുക്ക് നമ്മുടെ അച്ഛനെ ഒരു കണ്ണീരോടെ ഓര്‍ത്തെടുക്കാം.


  ഞാന്‍ ഓര്‍ക്കുന്നത് ഒരു വലിയ ജീപ്പ് ഉണ്ടായിരുന്നു . അതിനെന്തോ ഒരു പേര് ഉണ്ട്. ദയാപുരം സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ട് പോവുന്നത്. ഞാന്‍ ലെെറ്റ് ആന്‍റ് സൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് കുഞ്ഞുടുപ്പും ഇട്ട് സിനിമാറ്റിക് ഡാന്‍സ് കളിക്കാന്‍ എത്തുന്ന സുരഭി. സൗണ്ട് കുറഞ്ഞാല്‍ എന്നോട് കയര്‍ക്കുന്ന സുരഭി. അന്നത്തെ കാസറ്റ് സെലക്ട് ചെയ്ത് കളിക്കുമ്പോള്‍ ആംപ്ലിഫയറിന് അടുത്ത് ഇരുന്ന് അഭിപ്രായം പറയുന്ന ആണ്ടിയേട്ടന്‍. സുരഭി പറഞ്ഞത് പോലെ എല്ലാം കാണാന്‍ അദ്ദേഹം ഇല്ലാതെ പോയി എന്നിങ്ങനെയാണ് മറ്റ് ചില കമന്റുകള്‍.

  സിനിമകളിലൂടേയും ടെലിവിഷന്‍ പരിപാടികളിലൂടേയുമാണ് സുരഭി മലയാളികള്‍ക്ക് സുപരിചിതയായി മാറുന്നത്. എം80 മൂസ എന്ന സൂപ്പര്‍ ഹിറ്റ് കോമഡി പരമ്പരയിലൂടെ താരമായി മാറി സുരഭി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നടിയാണ്. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സുരഭിയെ തേടി ദേശീയ പുരസ്‌കാരം എത്തുന്നത്. ചെറുതും പലതുമായി നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് സുരഭി സിനിമാലോകത്ത് സജീവ സാന്നിധ്യമായി മാറുന്നത്.

  മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടിലും സുരഭി ഒരു പ്രധാനവേഷം ചെയ്തിരുന്നു. കള്ളന്‍ ഡിസൂസയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. പിന്നാലെ പദ്മയാണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. തല, പൊരിവെയില്‍, കുറി, അവള്‍, ജ്വാലാമുഖി, അനുരാധ ക്രൈം നമ്പര്‍ 50/2019 എന്നീ സിനിമകളും സുരഭിയുടേതായി പുറത്തിറങ്ങാനുണ്ട്.

  സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് സുരഭി. ഒരിടയ്ക്ക് സുരഭിയുടെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ബൈ ദ പീപ്പിള്‍ എന്ന സിനിമയിലൂടെയായിരുന്നു സുരഭിയുടെ അരങ്ങേറ്റം. പിന്നീട് തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, പുതിയ മുഖം, കഥ തുടരുന്നു, അയാളും ഞാനും തമ്മില്‍, എബിസിഡി, ഞാന്‍ സ്റ്റീവ് ലോപ്പസ്, എന്നു നിന്റെ മൊയ്തീന്‍, കിസ്മത്ത്, മിന്നാമിനുങ്ങ്, ഈട, അതിരന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.

  Read more about: surabhi lakshmi
  English summary
  On Father's Day Actress Surabhi Lakshmi Remembers Her Father And How He Taught Her Driving
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X