For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗുരുവും കൂട്ടുകാരിയുമായവളേ! ഞങ്ങള്‍ പരസ്പരം പഠിക്കുകയാണ്; സിത്താരയെ കുറിച്ച് സജീഷിന്റെ വാക്കുകള്‍

  |

  മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. ആരാധകരുടെ സിത്തുമണി. സിത്താരയ്ക്ക് ഏത് തരത്തിലുള്ള പാട്ടും പാടനാകുമെന്നാണ് ആരാധകര്‍ പറയാറ്. അടിപൊളി പാ്ട്ടും മെലഡിയുമൊക്കെ സിത്താര ഒരേ മികവോടെ ഗംഭീരമാക്കുന്നത് നാം കണ്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരമാണ് സിത്താര. റിയാലിറ്റി ഷോ വിധി കര്‍ത്താവും പ്രേക്ഷകരുടെ കൈയ്യടി നേടുന്നു സിത്താര. ഇന്ന് സിത്താരയുടെ ജന്മദിനമാണ്.

  ചൂടന്‍ ചിത്രങ്ങളുമായി സാറ യാസിന്‍; സുന്ദരിയുടെ ചിത്രങ്ങള്‍

  പ്രിയപ്പെട്ടവളുടെ ജന്മദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ഭര്‍ത്താവ് സജീഷ് എം. ഹൃദയസ്പര്‍ശിയായൊരു കുറിപ്പിലൂടെയാണ് സജീഷ് സിത്താരയ്ക്ക് ആശംസ നേരുന്നത്. തന്റെ ഗുരുവും കൂട്ടുകാരിയുമാണ് സിത്താരയെന്നാണ് സജീഷ് പറയുന്നത്. തന്റെ അച്ഛന്‍ കഴിഞ്ഞാല്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തിയാണ് സിത്താരയെന്നും അദ്ദേഹം പറയുന്നു. സിത്താരയുമൊത്തുള്ള മനോഹര ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ആ വാക്കുകളിലേക്ക്.

  തികച്ചും വ്യക്തിപരമായ ഒരു വിശേഷം എങ്ങനെയാണ് സാമൂഹികപരം കൂടിയാവുന്നത് എന്ന് ചിന്തിച്ചു പോകുന്നു..! കെട്ടകാലമാണ്, നാളെയെചൊല്ലി സന്തോഷിപ്പിക്കാന്‍ ഏറെയൊന്നുമില്ല താനും. എന്നിട്ടും നമ്മള്‍ പ്രതീക്ഷ കൈവെടിയുന്നില്ല. പോരാട്ടം തന്നെ പോരാട്ടം. എങ്കിലും എത്രയെത്ര വാര്‍ത്തകളാണ്, ഓരോ കുടുംബത്തില്‍ നിന്നും...! പരസ്പരം കെട്ടിപ്പിടിച്ചുകഴിയേണ്ടവര്‍ക്കെങ്ങനെയാണ് തമ്മില്‍ തള്ളാനും തല്ലാനും, കൊല്ലാനും കഴിയുന്നത്? അത്രമാത്രം അനിശ്ചിതത്വത്തിലാണ് സാഹചര്യം, അതു തന്നെയാവണം അസ്വസ്ഥമായ മനുഷ്യമനസ്സുകള്‍ക്കും കാരണം. ബുദ്ധിയും ബോധവും അനുഭവങ്ങളില്‍ നിന്നുള്‍ക്കൊള്ളുന്ന അറിവും കൊണ്ട് പ്രശ്‌നങ്ങളോട് പോരാടിയേ പറ്റൂ.

  എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള വ്യക്തി എന്റെ അച്ഛനാണ്. അതുകഴിഞ്ഞാല്‍ അവളും.. ഞങ്ങള്‍ പരസ്പരം പഠിക്കുകയാണ് കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷങ്ങളായി! സഹാനുഭൂതി, ദയ, കരുണ എന്നൊക്കെ നമ്മള്‍ എപ്പോഴും പറയുമ്പോഴും അബോധപൂര്‍വ്വം എങ്ങനെയാണ് ഒരാള്‍ സഹജീവികളോട് സഹവര്‍ത്തിക്കേണ്ടതെന്നും, പരസ്പരമുള്ള ബഹുമാനം, സ്വാതന്ത്ര്യം എന്നിവ സത്യസന്ധമായി എങ്ങനെ നല്‍കാമെന്നും, ദിശബോധമുള്ള കഠിനാധ്വാനത്തിലൂടെ എങ്ങനെ വിജയിക്കാമെന്നുമെല്ലാമുള്ള പാഠങ്ങള്‍.

  ആ അര്‍ത്ഥത്തില്‍ ഗുരുവും എല്ലാ അര്‍ത്ഥത്തിലും കൂട്ടുകാരിയുമായവളേ, ഈ പിറന്നാളിലും, വരും നാളുകളിലും ആശംസകള്‍. എത്തേണ്ടിടത്തെത്തുവാനെത്രയുണ്ടെത്രയുണ്ടെന്നറിയാത്തൊരീ യാത്രയില്‍, ഇനി നമ്മിലൊരാളിന്റെ നിദ്രയ്ക്ക് മറ്റെയാള്‍ കണ്ണിമപൂട്ടാതെ കാവല്‍ നിന്നീടണം, എന്നു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. 2007 ലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. ദമ്പതികളുടെ മകള്‍ സാവന്‍ റിതു എന്ന സായുവും ഇന്ന് സോഷ്യല്‍ മീഡിയയിലെ താരമാണ്. അമ്മയോടൊപ്പം പാടി തകര്‍ക്കുന്ന മകളുടെ വീഡിയോയും വൈറലായി മാറാറുണ്ട്.

  വ്യക്തിയധിക്ഷേപങ്ങൾക്കെതിരെ പ്രതികരിച്ച് ഗായിക സിതാര കൃഷ്ണകുമാർ

  ചിത്രങ്ങള്‍ക്ക് കടപ്പാട്: ഡോക്ടര്‍ സജീഷ് എം ഫെയ്‌സ്ബുക്ക്

  ഞങ്ങള്‍ക്ക് പറയാനുള്ളത്

  മലയാളത്തിന്റെ പ്രിയഗായികയ്ക്ക് ഞങ്ങളുടെ ജന്മദിനാശംസകള്‍. നാളിതുവരെ ചെയ്തത് പോലെ തന്റെ ശബ്ദം കൊണ്ടും വ്യക്തിത്വം കൊണ്ടും നമ്മളെ വിസ്മയിപ്പിക്കാന്‍ സിത്താരയ്ക്ക് ഇനിയും സാധിക്കട്ടെ. സിത്താരയുടെ പാട്ടിന് ചെവിയോര്‍ത്തും താളം പിടിച്ചും നമുക്ക് കൂടെ നടക്കാം.

  Read more about: sithara
  English summary
  On Her Birthday Husban Sajish Pens A Heartfelt Note For Sithara Krishnakumar
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X