For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയ്‌ക്കൊപ്പം തുടങ്ങി വിവാഹത്തിലേക്ക്; മഹേഷ് ബാബു - നമ്രത പ്രണയമിങ്ങനെ

  |

  ടോളിവുഡിലെ ജനപ്രിയ നടന്മാരില്‍ ഒരാളായ മഹേഷ് ബാബുവിന്റെ 47--ാം പിറന്നാൾ ആണ് ഇന്ന്.. തെലുങ്ക് സിനിമകളില്‍ മാത്രമേ താരം അഭിനയിക്കുന്നുള്ളൂവെങ്കിലും ഇതര ഭാഷകളിൽ നിന്നും മഹേഷ് ബാബുവിന് വലിയ ആരാധകവൃന്ദമുണ്ട്. 'ടോളിവുഡിന്റെ സൂപ്പർ സ്റ്റാർ', 'ടോളിവുഡിന്റെ രാജകുമാരൻ' എന്നൊക്കെയാണ് ആരാധകർ പലപ്പോഴും താരത്തെ അഭിസംബോധന ചെയ്യാറുള്ളത്.

  ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന നടൻ കൂടിയാണ് മഹേഷ് ബാബു. പ്രണയ സിനിമകളിലൂടെയും തന്റെ ഗ്ലാമർ കൊണ്ടും തെന്നിന്ത്യൻ സിനിമാലോകത്ത് നിരവധി ആരാധികമാരാണ് സൂപ്പർ സ്റ്റാറിന് ഉള്ളത്.

  സോഷ്യൽ മീഡിയയിൽ അത്യാവശ്യം സജീവമായി ഇടപെടുന്ന നടൻ കൂടിയാണ് മഹേഷ് ബാബു. തന്റെ ചെറിയ വിശേഷങ്ങളും കുടുംബത്തിലെ ആഘോഷങ്ങളും സന്തോഷങ്ങളും എല്ലാം മഹേഷ് ബാബു തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ആരാധകർ ഇതെല്ലം വലിയ ആവേശത്തോടെ ഏറ്റെടുക്കാറും ഉണ്ട്.

  അദ്ദേഹത്തിന്റെ ഭാര്യ നമ്രത ശിരോദ്കറും ആരാധർക്ക് പ്രിയങ്കരിയാണ്. ഹിന്ദി, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നമ്രത മലയാളത്തിൽ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. എഴുപുന്ന തരകൻ എന്ന ചിത്രത്തിൽ അശ്വിനി വർമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നമ്രത ആയിരുന്നു. ഇന്ന് മഹേഷ് ബാബുവിന്റെ പിറന്നാൾ ദിനത്തിൽ ഇവരുടെ പ്രണയകഥയാണ് വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

  Also Read: രാജമൗലിയുടെ ഒരു സിനിമ ചെയ്യുന്നത് ഒരേസമയം 25 സിനിമ ചെയ്യുന്നത് പോലെയാണ്: മഹേഷ് ബാബു

  ഏകദേശം അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം 2005ലാണ് ഇരുവരും വിവാഹിതരായത്. മുബൈയിൽ വച്ചായിരുന്നു വിവാഹം. ഒരു സിനിമാ സെറ്റിൽ നിന്ന് തുടങ്ങിയ പ്രണയമാണ് ഒടുവിൽ വിവാഹത്തിലെത്തിയത്. 'വംശി' എന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണ സമയത്താണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ നമ്രതയോട് ഇഷ്ടം തോന്നിയെന്നാണ് മഹേഷ് ബാബു പറഞ്ഞിട്ടുള്ളത്."

  ആദ്യ കൂടിക്കാഴ്ചയിൽ തന്നെ മഹേഷ് ബാബുവും നമ്രതയും നല്ല സുഹൃത്തുക്കളായി. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതോടെ അവരുടെ പ്രണയകഥ തുടങ്ങുകയും സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനനുസരിച്ച് അവരുടെ കഥയും പുരോഗമിക്കുകയായിരുന്നു, ഒടുവിൽ ഷൂട്ടിംഗ് അവസാനിച്ചപ്പോഴേക്കും അവർ ദമ്പതികളുമായി.

  Also Read: സ്റ്റേഷനിൽ വച്ച് കുത്തിക്കൊല്ലാൻ ശ്രമിച്ചു; ജീവിതത്തിൽ ആദ്യമായി താൻ കേസ് കൊടുത്ത കഥ പറഞ്ഞ് ചാക്കോച്ചൻ

  Recommended Video

  Santhosh Varkey On Amal Neerad: നിത്യാ മേനോനെ കാണാൻ പോയ എന്നോട് ഭ്രാന്താശുപത്രിയിൽ പോകാൻ പറഞ്ഞു

  അതേസമയം, സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നത് വരെ മഹേഷ് ബാബുവും നമ്രത ശിരോദ്കറും തങ്ങളുടെ ബന്ധം മറച്ചുവയ്ക്കാൻ തീരുമാനിച്ചിരുന്നു. ചിത്രീകരണം പൂർത്തിയാക്കി 2005 ഫെബ്രുവരി 10ന് ആയിരുന്നു ഇരുവരും വിവാഹിരായത്. ഇരുവരും തമ്മിൽ നാല് വയസിന്റെ പ്രായവ്യത്യാസമാണ് ഉള്ളത്. ഗൗതം ഘട്ടമനേനി സിതാര ഘട്ടമനേനി എന്നി രണ്ടു കുട്ടികൾ ഇവർക്കുണ്ട്.

  അതേസമയം, അല വൈകുണ്ഠപുരം ലോ എന്ന ചിത്രത്തിനുശേഷം ത്രിവിക്രം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഹേഷ് ബാബു ഇനി അഭിനയിക്കുന്നത്. പൂജ ഹെഗ്‌ഡെയാകും ചിത്രത്തിൽ നായികയാവുക എന്നാണ് റിപ്പോർട്ടുകൾ. ഇതിനു ശേഷം താരം രാജമൗലിയ്‌ക്കൊപ്പമുള്ള ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിങ്ങിലേക്ക് കടക്കും.

  Read more about: mahesh babu
  English summary
  On Mahesh Babu's Birthday, His Love Story With Namrata Shirodkar Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X