For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വളരെ കാലം ഇന്ത്യയ്ക്ക് പുറത്ത് ഞാന്‍ ജീവിച്ചത് സ്ത്രീയായാണ്; മോഹന്‍ലാല്‍ തുറന്നു പറയുന്നു

  |

  മലയാളത്തിന്റെ സൂപ്പര്‍ താരമാണ് മോഹന്‍ലാല്‍. ആ പേര് പറയാതെ ഇന്ത്യന്‍ സിനിമയുടെ ചരിത്രം പോലും പൂര്‍ത്തിയാകില്ല. പതിറ്റാണ്ടുകളായി മലയാള സിനിമയിലെ താരസിംഹത്തില്‍ നിന്നും മോഹന്‍ലാലിനെ മാറ്റിയിരുത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. ഇന്നത്തെ യുവതാരങ്ങള്‍ക്ക് പോലും വെല്ലുവിളി ഉയര്‍ത്തികൊണ്ട് കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് പുതിയത് സൃഷ്ടിച്ച് മുന്നേറുകയാണ് മോഹന്‍ലാല്‍. മലയാളിയെ ഇത്രത്തോളം സ്വാധീനിച്ച മറ്റൊരു നടനുണ്ടാകില്ലെന്ന് നിസ്സംശയം പറയാം.

  നവവധുവായി അണിഞ്ഞൊരുങ്ങി സാനിയ; ചിത്രങ്ങള്‍ വൈറല്‍

  ഇതിനിടെ ഇപ്പോഴിതാ മോഹന്‍ലാലിന്റെ രസകരമായൊരു വെളിപ്പെടുത്തല്‍ ചര്‍ച്ചയായി മാറുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈരളിയ്ക്ക് നല്‍കിയൊരു അഭിമുഖത്തില്‍ നിന്നുമുള്ള ഭാഗങ്ങള്‍ ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായി മാറുകയാണ്. ഒരുപാട് കാലം താന്‍ വിദേശത്ത് ജീവിച്ചത് സ്ത്രീ ആയിട്ടായിരുന്നുവെന്നാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നത്. ഒരു വലിയ അബദ്ധമാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് മോഹന്‍ലാലിനെ എത്തിച്ചത്. അതേക്കുറിച്ച് അദ്ദേഹം പറയുന്നത് വായിക്കാം.

  ഇന്ത്യയ്ക്ക് പുറത്ത് വളരെ കാലം ഞാനൊരു സ്ത്രീയായിട്ടാണ് ജീവിച്ചതെന്ന് പറയാം. എന്റെ പാസ്‌പോര്‍ട്ടില്‍ നെയിം മോഹന്‍ലാല്‍, സെക്‌സ് എന്നിടത്ത് എഫ് എന്നായിരുന്നു എഴുതിയിരുന്നത്. എഫ് എന്നാല്‍ ഫീമെയില്‍. വലിയൊരു തെറ്റായിരുന്നു അത്. അറിയാതെ സംഭവിച്ചതാണ്. ഒരുപാട് കാലത്തിന് ശേഷം ഒരാളാണ് അത് കണ്ട് പിടിച്ചത്. അയാള്‍ ഇത് നോക്കിയിട്ട് എന്നെ നോക്കി. എന്നിട്ട് ഇവിടെ ഫീമെയില്‍ എന്നാണല്ലോ എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു, അയാം എ മെയില്‍. ആരോടും പറയേണ്ട ഞാന്‍ ഒരുപാട് കാലം വിദേശത്ത് ജീവിച്ചത് സ്ത്രീയായിട്ടാണ്. മോഹന്‍ലാല്‍ പറയുന്നു.

  പിന്നാലെ മോഹന്‍ലാലിനോട് സിക്‌സ് പാക്ക് ട്രെന്റായി മാറുന്നതിനെക്കുറിച്ചാണ് ചോദിക്കുന്നത്. ബോളിവുഡ് താരങ്ങളും സൂര്യയുമടക്കമുള്ള താരങ്ങള്‍ ഇപ്പോള്‍ സിക്‌സ് പാക്കുകള്‍ ഉണ്ടാക്കുകയാണെന്നും പുരുഷത്തിന്റെ അടയാളമായി സിക്‌സ് പാക്ക് മാറുകയാണെന്നും എന്തുകൊണ്ടാണ് ലാലേട്ടന്‍ അതിലേക്കൊന്നും കടക്കാത്തതെന്നുമായിരുന്നു ചോദ്യം. വളരെ രസകരമായൊരു ഉത്തരമായിരുന്നു മോഹന്‍ലാലിന് നല്‍കാനുണ്ടായിരുന്നത്. ആ വാക്കുകളിലേക്ക്.

  ''ബോഡി ഫിറ്റ്‌നസ് എന്ന് പറയുന്നതില്‍ ബോഡി ഫാറ്റ് മൈനസ് 12 എന്നൊക്കെ പറയുന്ന സ്ഥലത്ത് കൊണ്ടു വന്നാലേ സിക്‌സ് പാക്ക് ഒക്കെ പുറത്ത് കാണത്തുള്ളൂ. ഈ പറഞ്ഞ ആളുകള്‍ മാത്രമല്ല, ഒരുപാട് ആളുകള്‍ ആവശ്യമില്ലാതെ മരുന്നുകള്‍ കഴിക്കുകയൊക്കെ ചെയ്യുന്നുണ്ട്. തെങ്ങില്‍ കയറുന്നൊരാളുടെ സിക്‌സ് പാക്ക് എന്നത് പറയുന്നത് ശരിക്കുമുണ്ടാകുന്നതാകും. പക്ഷെ മരുന്നൊക്കെ പ്രയോഗിച്ചാല്‍ പിന്നീടത് എന്തെങ്കിലുമൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം''. മോഹന്‍ലാല്‍ പറയുന്നു.

  സിക്‌സ് പാക്ക് ഉണ്ടാക്കാന്‍ പറ്റുമോ എന്ന് ചോദിച്ചാല്‍, ഒരുപക്ഷെ ഒരുവര്‍ഷം ജോലി ചെയ്താല്‍ ചിലപ്പോള്‍ പറ്റും. പക്ഷെ എന്തിനാണ് സിക്‌സ് പാക്കെക്കെ വെറുതെ. ഉള്ളത് തന്നെ മതിയല്ലേ. ഞാന്‍ കൂടുതല്‍ പ്രധാന്യം കൊടുക്കുന്നത് അകത്തെ ഫിറ്റ്‌നസിനാണ്. ഇതൊരു എക്‌സ്‌ക്യൂസ് അല്ല. ഞാന്‍ ആവശ്യത്തിനുള്ള എക്‌സസൈസ് ഒക്കെ ചെയ്യുന്നയാളാണ്. അല്ലാതെ ആവശ്യമില്ലാത്തത് ഒക്കെ ഈ പ്രായത്തില്‍ ചെയ്ത് വല്ല കുഴപ്പവുമൊക്കെയുണ്ടാക്കണമോ? എന്നും അദ്ദേഹം ചോദിക്കുന്നു.

  Also Read: ഭര്‍ത്താവുമായി വേര്‍പിരിയാനുണ്ടായ കാരണത്തെ കുറിച്ച് ആദ്യമായി പറഞ്ഞ് സീമ ജി നായര്‍; ഇനിയും പറയാനുണ്ടെന്നും നടി

  Mohanlal reminds Mammootty to wear mask

  ഒരു നടനെന്ന നിലയില്‍ ഫിറ്റ്‌നസ് വളരെ പ്രധാനപ്പെട്ടതാണ്. പക്ഷെ ഞാനൊക്കെ വന്നൊരു സമയത്ത് ഇതിനുള്ള സൗകര്യങ്ങളൊന്നുമുണ്ടായിരുന്നില്ല. നല്ല ജിമ്മോ ഹെല്‍ത്ത് ക്ലബ്ബുകളോ നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള ആളുകളോ ഇല്ലായിരുന്നു. ഇപ്പോഴും നമ്മള്‍ ഹെല്‍ത്ത് ക്ലബില്‍ ഉപയോഗിക്കുന്നത് പത്ത് കൊല്ലം മുമ്പത്തെ മെഷ്യന്‍സാണ്. കൃത്യമായി പറഞ്ഞ് തന്ന് ചെയ്യിപ്പിക്കാന്‍ നല്ല ആളുകള്‍ വേണം. അല്ലെങ്കിലും മസിലുകളെ ദോഷമായി ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. ഇനി വരുന്ന തലമുറയിലെ താരങ്ങള്‍ ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്നവരായിരിക്കുമെന്നും അദ്ദേഹം അന്ന് പറയുന്നത്. ആ വാക്കുകള്‍ അതുപോലെ തന്നെ ശരിയായെന്ന് ഇന്നത്തെ സാഹചര്യത്തില്‍ നമുക്ക് പറയാനാകും.

  Read more about: mohanlal
  English summary
  Once I Was A Female Outside India Reveals Mohanlal In A Throwback Interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X