രാഹുല്‍ ഗാന്ധിയെ ഡേറ്റ് ചെയ്യാന്‍ ആഗ്രഹിച്ച കരീന; പിന്നെ മാറ്റിപ്പറഞ്ഞത് എന്തുകൊണ്ട്? സംഭവം ഇങ്ങനെ!

ബോളിവുഡിലെ സൂപ്പര്‍ താരമാണ് കരീന കപൂര്‍. ഇന്ത്യന്‍ സിനിമയിലെ വലിയ താരകുടുംബങ്ങളിലൊന്നായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് കരീന സിനിമയിലെത്തുന്നത്. കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ആദ്യത്തെ പെണ്‍കുട്ടിയായ ചേച്ചി കരിഷ്മ കപൂര്‍ തുറന്നിട്ട പാതയിലൂടെയാണ് കരീന സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡില്‍ കരീന ഒരിടം നേടിയെടുത്തു. പിന്നാലെ സൂപ്പര്‍ നായികയായി വളരുകയായിരുന്നു.

ഇന്നും തന്റെ താരപദവിയ്ക്ക് യാതൊരു കോട്ടവും വരുത്താതെ മുന്നേറുകയാണ് കരീന കപൂര്‍. വിവാഹ ശേഷം നടിമാര്‍ അഭിനയം നിര്‍ത്തുകയോ പ്രാധാന്യം കുറഞ്ഞ വേഷങ്ങളിലേക്ക് മാറ്റി നിര്‍ത്തപ്പെടുകയോ ചെയ്യാറാണ് പതിവ്. എന്നാല്‍ ആ പതിവ് തെറ്റിച്ച് സൂപ്പര്‍ നായികയായി തന്നെ തുടരുകയാണ് കരീന. രണ്ട് കുട്ടികളുടെ അമ്മയായ ശേഷവും കരീനയുടെ സൂപ്പര്‍ നായിക പദവിയ്ക്ക് ഇളക്കം സംഭവിച്ചിട്ടില്ല.

Kareena Kapoor

ഓണ്‍ സ്‌ക്രീനിലെ പ്രകടനം പോലെ തന്നെ കരീനയുടെ ഓഫ് സ്‌ക്രീന്‍ വ്യക്തിത്വവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. തന്റെ മനസിലുള്ളത് യാതൊരു മറയുമില്ലാതെ തുറന്ന് പറയുന്നതാണ് കരീനയുടെ ശീലം. താരത്തിന്റെ അഭിമുഖങ്ങള്‍ അതിനാല്‍ എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ചിലപ്പോഴൊക്കെ ഈ തുറന്നു പറച്ചിലുകള്‍ കരീനയെ വിവാദത്തില്‍ ചാടിക്കുകയും ചെയ്തിട്ടുണ്ടെന്നതാണ് വസ്തുത.

കരീനയുടെ രസകരമായ തുറന്നു പറച്ചിലുകളിലൊന്നായിരുന്നു രാഹുല്‍ ഗാന്ധിയെ ഡേറ്റ് ചെയ്യാന്‍ താല്‍പര്യമുണ്ടൈന്നത്. പ്രശ്‌സതമായ സിമി ഗേര്‍വാളിന്റെ ഷോയില്‍ വച്ചായിരുന്നു കരീനയുടെ ഈ തുറന്ന് പറച്ചില്‍. അന്നത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം.

ബോളിവുഡ് താരങ്ങളുടെ പല തുറന്ന് പറച്ചിലുകള്‍ക്കും വേദിയായി മാറിയിട്ടുള്ള ഷോയാണ് സിമി ഗരേവാളിന്റേത്. ഈ ഷോയില്‍ ഒരിക്കല്‍ കരീനയും അതിഥിയായി എത്തിയതായിരുന്നു. അഭിമുഖത്തിനിടെ കരീനയോട് ലോകത്തുള്ള ആരെയെങ്കിലും ഒരാളെ ഡേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ആരെയായിരിക്കും തിരഞ്ഞെടുക്കുക എന്ന് സിമി ചോദിക്കുകയായിരുന്നു. കരീന ഒരു താരത്തിന്റെ പേര് പറയുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും ഉത്തരം മറ്റൊന്നായിരുന്നു.

''ഞാനിത് പറയാമോ എന്നറിയില്ല. ഇദ്ദേഹത്തെ അടുത്തറിയുന്നതില്‍ ഞാന്‍ തെറ്റ് കാണുന്നില്ല. വിവാദമായേക്കാം, രാഹുല്‍ ഗാന്ധി'' എന്നായിരുന്നു കരീന പറഞ്ഞ മറുപടി. പിന്നാലെ താരം തന്റെ തിരഞ്ഞെടുപ്പിന് പിന്നിലെ കാരണവും വെളിപ്പെടുത്തുന്നുണ്ട്.

''എനിക്ക് അദ്ദേഹത്തെ അറിയാന്‍ താല്‍പര്യമുണ്ട്. അദ്ദേഹത്തിന്റെ ഇന്ത്യ ടുഡേയില്‍ വന്ന ചിത്രങ്ങള്‍ കണ്ടിരുന്നു. അദ്ദേഹവുമായുള്ള സംസാരം എങ്ങനെയിരിക്കുമെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്'' എന്നാണ് കരീന പറഞ്ഞത്. ''ഞാന്‍ വരുന്നത് സിനിമാ പാരമ്പര്യമുള്ളൊരു കുടുംബത്തില്‍ നിന്നുമാണ്. അദ്ദേഹത്തിന്റേത് രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബവും. ഞങ്ങള്‍ക്കിടയില്‍ രസകരമായൊരു സംഭാഷണം നടന്നേക്കാം'' എന്നും കരീന പറഞ്ഞിരുന്നു.

Kareena Kapoor

പ്രതീക്ഷിച്ചത് പോലെ തന്നെ കരീനയുടെ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു. ഈയ്യടുത്തായി ആ വീഡിയോ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജവീമാവുകയും ചെയ്തിരുന്നു. ഇതോടെ താരത്തിനെതിരെ ട്രോളുകളും ഉയര്‍ന്നു വന്നിരുന്നു. ഇതോടെ ത കരീന താന്‍ പറഞ്ഞത് തള്ളി പറഞ്ഞു. പിന്നീട് നല്‍കിയൊരു അഭിമുഖത്തില്‍ കരീന പറഞ്ഞത് രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹമുണ്ടെന്നായിരുന്നു.

''അത് വളരെ പഴയകാര്യമാണ്. ഞങ്ങളുടെ സര്‍ നെയിം പ്രശസ്തമായത് കൊണ്ട് മാത്രം പറഞ്ഞതാണ്. പക്ഷെ ഒരുനാള്‍ അദ്ദേഹത്തിനായി ഹോസ്റ്റ് ചെയ്യാന്‍ ആഗ്രഹമുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രിയായും കാണാന്‍ ആഗ്രഹമുണ്ട്. പക്ഷെ ഉറപ്പായും ഡേറ്റ് ചെയ്യാന്‍ ആഗ്രഹമില്ല'' എന്നാണ് കരീന 2009 ല്‍ പറഞ്ഞത്.

അതേസമയം ലാല്‍ സിംഗ് ഛദ്ദയാണ് കരീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ആമിര്‍ ഖാന്‍ നായകനായ ചിത്രം ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കായിരുന്നു. പക്ഷെ ചിത്രം തീയേറ്ററില്‍ വിജയിച്ചില്ല. ഇപ്പോഴിതാ തന്റെ ഒടിടി എന്‍ട്രിയ്ക്കായി ഒരുങ്ങുകയാണ് കരീന.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X