ബ്ലാങ്ക് ചെക്ക് കൊടുത്തപ്പോള്‍ പൃഥ്വി പറഞ്ഞത്; മുരളിച്ചേട്ടന്റെ വാക്കുകള്‍ ഇന്നും വിങ്ങലാണ്: ലാല്‍ ജോസ്‌

തിരക്കഥ മുതല്‍ സ്‌ക്രീന്‍ വരെയുള്ള സിനിമയുടെ യാത്ര തീര്‍ത്തും അപ്രവചനീയമാണ്. അതിനിടയില്‍ എന്തും സംഭവിക്കാം. സിനിമ മുടങ്ങിപ്പോകാനുള്ള സാധ്യതകള്‍ വളരെ വലുതാണ്. എത്ര വലിയ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനും നായകനുമെല്ലാം പ്രതിസന്ധി നേരിടേണ്ടി വരും. അങ്ങനെ ഒരിക്കല്‍ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധിയെക്കുറിച്ച് സംവിധായകന്‍ ലാല്‍ ജോസ് സംസാരിക്കുകയുണ്ടായി.

സലീം കുമാര്‍ നായകനായ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. അന്ന് നടന്മാരായ പൃഥ്വിരാജും മുരളിയും തന്നോട് കാണിച്ച സ്‌നേഹവും കരുതലും ലാല്‍ ജോസ് ഇന്നും ഓര്‍ക്കുന്നുണ്ട്. ഒരിക്കല്‍ സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ ആ അനുഭവം ലാല്‍ ജോസ് പങ്കുവച്ചിരുന്നു.

Lal Jose

ആ വാക്കുകള്‍ ഇങ്ങനെയാണ്:

അച്ഛനുറങ്ങാത്ത വീടിന്റെ ഷൂട്ടിംഗ് നടക്കുന്നത് പീരുമേടാണ്. ഷൂട്ടിംഗ് മുന്നോട്ട് പോകുമ്പോള്‍ ചെറിയ സാമ്പത്തിക ഞെരുക്കം ഫീല്‍ ചെയ്യാന്‍ തുടങ്ങി. നാല് ദിവസം കഴിഞ്ഞപ്പോള്‍ നിര്‍മ്മാതാവ് ഒന്ന് വീട്ടില്‍ പോയിട്ട് വരാമെന്ന് പറഞ്ഞ് പോയിട്ട് വന്നില്ല. സിനിമ നിര്‍ത്തിയാല്‍ പിന്നെ തുടങ്ങാന്‍ പറ്റില്ല. എന്റെ എടിഎം കാര്‍ഡ് ഉരച്ചാല്‍ കിട്ടുന്നതില്‍ നിന്നാണ് സിനിമ മുന്നോട്ട് പോയത്. മേടിക്കാന്‍ പറ്റാവുന്നിടത്തു നിന്നൊക്കെ ഞാന്‍ കടം വാങ്ങി. കടം പറയാവുന്നിടത്തൊക്കെ കടവും പറഞ്ഞു.

ഞെങ്ങി ഞെരുങ്ങി ഒരു വിധത്തില്‍ സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. സലീം നായകനാണ്. പണം അങ്ങോട്ടാണ് കൊടുക്കേണ്ടത്. പക്ഷെ സലീമിന്റെ ഭാര്യയുടെ സ്വര്‍ണം പണയം വച്ച പൈസയൊക്കെ കൊണ്ടാണ് സിനിമ പൂര്‍ത്തിയായത്.

അതില്‍ മുരളിയേട്ടന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എന്നും ഞാന്‍ നന്ദിയോടുകൂടി ഓര്‍ക്കുന്ന കാര്യമാണത്. മുരളിയേട്ടന്‍ എന്ന നടന്റെ കരിയര്‍ വളര്‍ച്ച ഞാന്‍ തൊട്ടടുത്തു നിന്ന് കണ്ടിട്ടുള്ളതാണ്. എന്നോട് വലിയ വാത്സല്യമായിരുന്നു. വിഷ്ണു ലോകം ചെയ്യുന്ന സമയത്ത് ഞാന്‍ നായകനാകുന്ന ഒരു സിനിമ സംഘടപ്പിച്ചാല്‍ നിര്‍മ്മാതാവിനെ തരാം നീ സിനിമ സംവിധാനം ചെയ്യാനായി ലാലു എന്ന് പറഞ്ഞിട്ടുള്ളതാണ്. എന്നില്‍ ഒരു സംവിധായകന്‍ ഉണ്ടെന്ന് ആദ്യം തിരിച്ചറിഞ്ഞ ആളുകളില്‍ ഒരാളാണ്.

സലീം കുമാര്‍ നായകനാകുന്ന സിനിമയില്‍ സപ്പോര്‍ട്ടിംഗ് ക്യാരക്ടര്‍ ചെയ്യാന്‍ അദ്ദേഹത്തെ വിളിക്കുവാന്‍ എനിക്ക് വിഷമുണ്ടായിരുന്നു. അതിനാല്‍ ആദ്യം സമീപിച്ചത് മറ്റൊരു നടനെയാണ്. പക്ഷെ അദ്ദേഹം ചോദിച്ച തുക കൊടുക്കാന്‍ പറ്റില്ലായിരുന്നു. മടിച്ച് മടിച്ചാണ് മുരളി ചേട്ടനെ വിളിക്കുന്നത്. നിന്റെ സിനിമയല്ലേ, നിനക്ക് ആദ്യം സിനിമ ഓഫര്‍ ചെയ്ത ആളല്ലേ ഞാന്‍, ഞാന്‍ വരാം എന്ന് അദ്ദേഹം പറഞ്ഞു. ഒരു ഈഗോയുമില്ലാതെ അദ്ദേഹം വന്ന് അഭിനയിച്ചു. സലീമിന്റെ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തു.

Lal Jose

അവസാന സീനെടുക്കുന്ന ദിവസം അദ്ദേഹത്തിന് 20000 രൂപ കൊടുക്കാനുണ്ടായിരുന്നു. അദ്ദേഹത്തോട് കടം പറയാനാകില്ല. ഞാത് സംഘടിപ്പിച്ചു. ഷൂട്ട് തീര്‍ന്നപ്പോള്‍ ആ തുക കൊണ്ടു കൊടുക്കാന്‍ പോയി. അദ്ദേഹം എന്റെ കയ്യില്‍ നിന്നും വാങ്ങിയ ശേഷം തിരികെ എനിക്ക് തന്നെ തന്നു. ഈ സിനിമ പൂര്‍ത്തിയാക്കാന്‍ നീ നടത്തിയ സര്‍ക്കസ് ഞാന്‍ കണ്ടതാണ്. ഈ തുക കൊണ്ട് വേറൊരാളെ സെറ്റില്‍ ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്‌തോളൂവെന്ന് അദ്ദേഹം പറഞ്ഞു. ആലോചിക്കുമ്പോള്‍ ഇപ്പോഴും വല്ലാത്തൊരു വിങ്ങലാണ് ആ വാക്കുകള്‍. വളരെ അപൂര്‍വ്വമായിട്ടേ അങ്ങനെ ആളുകള്‍ സിനിമയില്‍ പെരുമാറുകയുള്ളൂ.

ചെറിയൊരു അതിഥി വേഷത്തില്‍ പൃഥ്വിരാജാണ് അഭിനയിച്ചത്. രാജു സിനിമയില്‍ വരുന്നതിന് മുമ്പേ എനിക്കറിയാം. പൃഥ്വിരാജ് വരികയും അഭിനയിക്കുകയും ചെയ്തു. അതിന്റെ ഡബ്ബിംഗ് സമയത്ത് ഞാന്‍ രാജുവിന് ഒരു ബ്ലാങ്ക് ചെക്ക് എഴുതി കൊണ്ടു കൊടുത്തു. ബാങ്കില്‍ ഒന്നുമില്ല. ചെക്കില്‍ എത്ര എഴുതുന്നുവോ ആ തുക അക്കൗണ്ടില്‍ ഇടണം. ഈ സിനിമയില്‍ അഭിനയിച്ചത് ലാലുവേട്ടനുള്ള എന്റെ സമ്മാനമാണ്. എനിക്ക് ഒന്നും വേണ്ട എന്ന് പൃഥ്വിരാജ് പറഞ്ഞു. ഒരു പൈസയും വാങ്ങാതെയാണ് പൃഥ്വിരാജ് ആ സിനിമയില്‍ അഭിനയിച്ചത്.

More from Filmibeat

Read more about: lal jose prithviraj murali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X