ജനഹൃദയങ്ങള്‍ കീഴടക്കിയ രാമചന്ദ്രനും ജാനകിയും! 96 റിലീസ് ചെയ്ത് ഒരു വര്‍ഷം
വിജയ് സേതുപതിയും തൃഷയും ഒന്നിച്ച 96 കഴിഞ്ഞ വര്‍ഷം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത സിനിമകളിലൊന്നാണ്. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ സിനിമ പ്രേക്ഷകരെ ഗൃഹാതുരതയിലേക്ക് കൂട്ടിക്കൊണ്ടുപോയ ചിത്രം കൂടിയായിരുന്നു. ഹൈസ്‌ക്കൂളില്‍ ഒരുമിച്ച് പഠിച്ച രണ്ട് പേര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കണ്ടുമുട്ടുന്നതാണ് ചിത്രത്തില്‍ കാണിച്ചത്. സി പ്രേംകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയില്‍ റാമും ജാനുവുമായി മികച്ച പ്രകടനമാണ് മക്കള്‍സെല്‍വനും തൃഷയും കാഴ്ചവെച്ചിരുന്നത്.

കഴിഞ്ഞ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നൂകൂടിയായിരുന്നു 96. സിനിമ റിലീസ് ചെയ്ത് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ്. സിനിമയില്‍ സേതുപതിയുടെയും തൃഷയുടെയും കൗമാരക്കാലം അവതരിപ്പിച്ച ഗൗരി കിഷന്റെയും ആദിത്യയുടെയും പ്രകടനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോവിന്ദ് വസന്ത ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും 96ല്‍ നിറഞ്ഞുനിന്നു.
കൂട്ടത്തില്‍ കാതലേ കാതലേ എന്നു തുടങ്ങുന്ന ഗാനമാണ് തരംഗമായി മാറിയിരുന്നത്. ഒപ്പം ചിത്രത്തിലെ മറ്റു ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. ദേവദര്‍ശിനി, ജനകരാജ്, ഭഗവതി പെരുമാള്‍, സൂര്യ,രാജ് കുമാര്‍, ആടുകളം മുരുഗദോസ്, വര്‍ഷ ബൊലമ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തിയിരുന്നത്,. ചെറിയ ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ 50 കോടി ക്ലബിലും ഇടംപിടിച്ചിരുന്നു.


Click it and Unblock the Notifications











