തുടക്കം അവിടെ നിന്ന്, ആദ്യം പറഞ്ഞത് ഫഹിം; പ്രണയത്തെ കുറിച്ച് മനസ് തുറന്ന് നൂറിൻ ഷെരീഫ്

ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഒരു അഡാറ് ലവ്വ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നായികയാണ് നൂറിൻ ശരീഫ്. നായികയായ ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധനേടാൻ നൂറിന് കഴിഞ്ഞിരുന്നു. നൂറിനെ കുറിച്ച് അടുത്ത കാലത്തായി അധികം വിശേഷങ്ങൾ ഒന്നും പുറത്തുവന്നിരുന്നില്ല. എന്നാല്‍ താരം വിവാഹിതയാവാന്‍ പോവുകയാണെന്ന സന്തോഷ വാര്‍ത്തയാണ് ഇന്നലെ പ്രേക്ഷകർ അറിഞ്ഞത്.

നൂറിന്റെ സുഹൃത്തും നടനും കൂടിയായ ഫഹിം സഫറുമായി നടിയുടെ വിവാഹനിശ്ചയം ഇന്നലെയാണ് കഴിഞ്ഞത്. സോഷ്യല്‍ മീഡിയ പേജിലൂടെ ഫഹിനൂർ എന്ന പേരിൽ വിവാഹനിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ നടി കാണിച്ചിരുന്നു. എന്നാല്‍ ഇത് തന്റെ വിവാഹ നിശ്ചയമാണെന്ന് നടി പറഞ്ഞിരുന്നില്ല.

അഹാന കൃഷ്ണ ഉൾപ്പെടെയുള്ള താരങ്ങൾ വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു

മുൻപൊരിക്കലും ഫഹിമുമായിട്ടുള്ള പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ നൂറിൻ സൂചിപ്പിച്ചിരുന്നില്ല. പതിനെട്ടാം പടി, ജൂൺ, മധുരം തുടങ്ങിയ സിനിമകളിലൂടെ ഫഹിമും പ്രേക്ഷകർക്ക് സുപരിചിതനാണ്. ഇതോടെ വാര്‍ത്ത അറിഞ്ഞ ആരാധകരും ആവേശത്തിലായിരിക്കുകയാണ്.

അടുത്ത ബന്ധുക്കുളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹ നിശ്ചയം നടന്നത്. അഹാന കൃഷ്ണ ഉൾപ്പെടെയുള്ള താരങ്ങൾ വിവാഹ നിശ്ചയത്തിന് എത്തിയിരുന്നു. അതേസമയം, വിവാഹ നിശ്ചയത്തിന് ശേഷം തങ്ങളുടെ പ്രണയത്തെ കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ മനസ് തുറന്നിരിക്കുകയാണ് നൂറിനും ഫഹിമും. ഇവരുടെ വാക്കുകൾ വിശദമായി വായിക്കാം.

ഇത്ര നാൾ മുന്നേ തുടങ്ങി എന്നൊന്നും പറയാനില്ല

'ഞങ്ങൾക്കൊരു ഫ്രണ്ട്സ് ഗ്യാങ് ഉണ്ട്. ഞാൻ നൂറിൻ, അഹാന, രജീഷ നിമിഷ് എന്നിവരൊക്കെ അടങ്ങിയ. അങ്ങനെ ഒരു ഗ്യാങ് ആണ്. അതിൽ നിന്ന് പതിയെ പതിയെ നമ്മൾ ഡിസൈഡ് ചെയ്തു. അത്രയേ ഉള്ളു. ഇത്ര നാൾ മുന്നേ തുടങ്ങി എന്നൊന്നും പറയാനില്ല. ഫഹിം ആണ് ആദ്യം പ്രണയം പറഞ്ഞത്. വിവാഹ നിശ്ചയം ചെറിയ പരിപാടി ആയിട്ടാണ് തീരുമാനിച്ചത്,' നൂറിൻ പറഞ്ഞു.

നൂറിന്റെ മറുപടിക്ക് കുറച്ച് സമയമെടുത്തു

'എല്ലാവരെയും വിവഹത്തിന് ക്ഷണിക്കുന്നതായിരിക്കും. ഒരുപാട് സന്തോഷമുണ്ട്. ദൂരെ നിന്നെല്ലാം ആളുകൾ വന്നിരുന്നു. ഞങ്ങൾ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായി തീരുമാനിച്ച പരിപാടിയാണ്. അതിൽ എല്ലാവരും വന്നതിൽ സന്തോഷമുണ്ട്. പ്രണയം പറഞ്ഞ ശേഷം നൂറിന്റെ മറുപടിക്ക് കുറച്ച് സമയമെടുത്തു. എന്നാലും ഇപ്പോൾ ഓക്കെ ആയല്ലോ,' ഫഹിം പറഞ്ഞു.

ഞങ്ങൾ രണ്ടു പേരും ചേർന്ന് എഴുതുന്ന ഒരു സ്ക്രിപ്റ്റും പണി പുരയിലാണ്

'സിനിമയിൽ തീർച്ചയായും അഭിനയിക്കും. ഞാൻ അഭിനയിക്കുന്ന ബർമുഡ എന്നൊരു സിനിമ ഇറങ്ങാൻ ഉണ്ട്. രണ്ടു മൂന്ന് സിനിമകൾ വേറെ ഇറങ്ങാനുണ്ട്. ഫഹിം അഭിനയിക്കുന്ന സിനിമ ഇറങ്ങുന്നുണ്ട്. സ്ക്രിപ്റ്റിംഗ് ഉണ്ട്. ഞങ്ങൾ രണ്ടു പേരും ചേർന്ന് എഴുതുന്ന ഒരു സ്ക്രിപ്റ്റും പണി പുരയിലാണ്,' നൂറിൻ പറഞ്ഞു.

ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു നൂറിന്റെ സിനിമാ അരങ്ങേറ്റം

ഒമർ ലുലു സംവിധാനം ചെയ്ത് 2017ൽ പുറത്തിറങ്ങിയ ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു നൂറിന്റെ
സിനിമാ അരങ്ങേറ്റം. ചിത്രത്തിൽ ബാലു വർഗീസിന്റെ സഹോദരി ആയിട്ടാണ് നൂറിൻ ഷെരീഫ് എത്തിയത്. അതിന് ശേഷമാണ് ഒരു അഡാർ ലവ്വിൽ എന്ന ചിത്രത്തിൽ നായികയാവുന്നത്.

സിനിമ ഇറങ്ങുന്നതിന് മുൻപ് പ്രിയ വാര്യർ ആയിരുന്നു താരമെങ്കിൽ സിനിമ ഇറങ്ങിയ ശേഷം തിളങ്ങിയത് നൂറിൻ ആയിരുന്നു. അതേസമയം, മലയാള സിനിമയിൽ തിരക്കഥാകൃത്തായും അഭിനേതാവുമായി ശ്രദ്ധ നേടുകയാണ് ഫഹിം സഫർ. അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത മധുരം എന്ന ചിത്രത്തിന്റെ തിരക്കഥയും ഫാഹിമിന്റെതായിരുന്നു.

More from Filmibeat

Read more about: noorin shereef
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X