മച്ചിയെന്ന് വിളിച്ചിട്ടുണ്ട്, കുട്ടികളെ എടുക്കാന്‍ സമ്മതിച്ചില്ല! കുഞ്ഞുങ്ങളില്ലാത്ത കാലത്തെക്കുറിച്ച് വിദ്യ

ജനപ്രീയ പരിപാടിയാണ് മഴവില്‍ മനോരമയിലെ ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച പരിപാടി നിരവധി പുതിയ താരങ്ങളുടെ ഉദയത്തിനും കാരണമായിട്ടുണ്ട്. സ്‌കിറ്റിലൂടെയും സ്റ്റാന്റ് അപ്പ് കോമഡിയിലൂടെയുമൊക്കെ ജനപ്രീയരായി മാറിയ നിരവധി പേരുണ്ട്. സ്റ്റാന്‍ഡ് അപ്പ് കോമഡിയെ കേരളത്തിലെ സാധാരണക്കാര്‍ക്കിടയില്‍ ഇത്ര പരിചിതമാക്കുന്നത് ബമ്പര്‍ ചിരിയുടെ പങ്ക് വളരെ വലുതാണ്.

ബമ്പര്‍ ചിരിയിലൂടെ താരമായി മാറിയ കലാകാരിയാണ് വിദ്യ സജിത്. സ്റ്റാന്‍ഡ് അപ്പ് കോമഡി ചെയ്താണ് വിദ്യ കയ്യടി നേടിയത്. സോഷ്യസല്‍ മീഡിയയില്‍ വിദ്യയുടെ വീഡിയോ വൈറലായി മാറി. സാധാരണ വീട്ടമ്മയില്‍ നിന്നും സോഷ്യല്‍ മീഡിയയിലെ താരമായ സ്റ്റാന്‍ഡ് അപ്പ് കോമിക്കിലേക്കുള്ള വിദ്യയുടെ വളര്‍ച്ച സ്വപ്‌ന തുല്യമാണ്.

Vidya Sajith

എവിടെയോ ചോറും കറിയും വച്ചുകൊണ്ട് ഇരിക്കേണ്ട താന്‍ ആണ് ഒറ്റ സ്റ്റാന്‍ഡ് അപ്പ് കോമഡിയിലൂടെ നാലാള് അറിയുന്ന നിലയിലേക്ക് മാറിയത് എന്നാണ് വിദ്യ പറയുന്നത്. ഇപ്പോഴിതാ ജോഷ് ടോക്കിലൂടെ തന്റെ ജീവിത കഥ പങ്കുവെക്കുകയാണ് വിദ്യ. ഡെലിവറിയെക്കുറിച്ചുള്ള വിദ്യയുടെ സ്റ്റാന്‍ഡ് അപ്പ് കോമഡി പലരില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങിയെന്നാണ് താരം പറയുന്നത്.

കുട്ടികള്‍ ഇല്ലാത്തതിന്റെ ദുഃഖം നല്ല പോലെ അറിഞ്ഞിട്ടു തന്നെയാണ് നില്‍ക്കുന്നത്. അത് തോന്നല്‍ ആയിരുന്നു എന്ന് മനസിലാക്കാന്‍ സമയം എടുത്തുവെന്നാണ് വിദ്യ പറയുന്നത്. സാധാരണ കുടുംബത്തിലായിരുന്നു വിദ്യ ജനിച്ചതും വളര്‍ന്നതുമെല്ലാം. അമ്മൂമ്മയാണ് വിദ്യയെ വളര്‍ത്തിയത്. അതകൊണ്ട് തന്നെ അതിന്റേതായ ഗുണവും ദോഷവുമുണ്ടെന്നും വിദ്യ പറയുന്നു.

തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന മാറ്റി നിര്‍ത്തലുകളെക്കുറിച്ചും വിദ്യ തുറന്ന് സംസാരിക്കുന്നുണ്ട്. വിവാഹ ശേഷം കുട്ടികളുണ്ടാകാത്തതിന്റെ പേരിലാിയരുന്നു മാറ്റി നിര്‍ത്തല്‍ നേരിടേണ്ടി വന്നതെന്നാണ് വിദ്യ പറയുന്നത്. വീട്ടുകാര്‍ തന്നെ നടത്തി തന്ന വിവാഹമായിരുന്നു. വിവാഹ ശേഷം സിനിമയിലും സീരിയലിലുമൊക്കെ കണ്ടിട്ടുള്ളത് അനുഭവിക്കേണ്ടി വന്നു. കല്യാണം കഴിഞ്ഞാല്‍ ഒരു സ്ത്രീ 'അമ്മ ആയിക്കോളണം ഇല്ലെങ്കില്‍ പച്ചക്ക് മച്ചിയെന്ന് വിളിക്കുമെന്നാണ് വിദ്യ പറയുന്നത്.

ഭര്‍ത്താവിനോട് ആരും ഒന്നും ചോദിക്കില്ലെന്നും എന്നാല്‍ തന്നെ മാറ്റി നിര്‍ത്തുന്നത് മനസിലായിരുന്നുവെന്നും വിദ്യ പറയുന്നു. ഒരിക്കല്‍ കുട്ടിയെ കാണാന്‍ വേണ്ടി പോയപ്പോള്‍ അവര്‍ മനഃപൂര്‍വ്വം തന്നെ ഒഴിവാക്കിയെന്നും വിദ്യ തുറന്ന് പറയുന്നു. കുട്ടികളില്ലാത്തതിനാല്‍ തന്നെ കുട്ടികളെ എടുക്കാന്‍ അനുവദിക്കാതിരുന്നിട്ടുണ്ടെന്നും വിദ്യ പറയുന്നു. അതേസമയം കുട്ടിയുണ്ടാകുന്നതിന് വേണ്ടി തങ്ങളുടെ സമ്പാദ്യത്തിന്റെ മുക്കാല്‍ പങ്കും ചെലവാക്കേണ്ടി വന്നുവെന്നും വിദ്യ പറയുന്നു.

Vidya Sajith

ഇതോടെ താന്‍ വിഷാദത്തിലേക്ക് വീണുവെന്നാണ് വിദ്യ പറയുന്നത്. തന്നെ ചിലര്‍ മച്ചിയെന്ന് വിളിച്ചതും വിദ്യ ജോഷ് ടോക്കില്‍ ഓര്‍ത്തെടുക്കുന്നുണ്ട്. പിന്നീടൊരിക്കല്‍ നമുക്ക് ഉള്ളതെല്ലാമെടുത്ത് അടിച്ചു പൊളിച്ച് ജീവിക്കാം എന്ന് ഭര്‍ത്താവ് പറഞ്ഞതോടെയാണ് ജീവിതം മാറി മറയുന്നതെന്നാണ് വിദ്യ പറയുന്നത്. എന്നാല്‍ അധികം വൈകാതെ വിദ്യ ഗര്‍ഭിണിയാവുകയും മകള്‍ ജനിക്കുകയും ചെയ്തു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X