കാമുകനെ വീട്ടുകാര്‍ മാറ്റി, കാമുകന്റെ വീട്ടില്‍ സത്യാഗ്രഹമിരുന്ന് കല്യാണം; ഷീന സന്തോഷിന്റെ സിനിമാറ്റിക് പ്രണയം

മലയാളികള്‍ക്ക് സുപരിചിതരാണ് ശൈത്യയും അമ്മ ഷീന സന്തോഷും. ഒരു ചിരി ഇരു ചിരി, ബമ്പര്‍ ചിരിയിലൂടെയാണ് ഷീനയും ശൈത്യയും മലയാളികള്‍ക്ക് പരിചിതരാകുന്നത്. ഇപ്പോഴിതാ ഈയ്യടുത്തിറങ്ങിയ പാല്‍ത്തു ജാന്‍വര്‍ എന്ന സിനിമയിലും മിന്നുന്ന സാന്നിധ്യമായി മാറിയിരിക്കുകയാണ് ഷീന സന്തോഷ്. ചിത്രത്തില്‍ ഇന്ദ്രന്‍സിന്റെ ഭാര്യയുടെ വേഷത്തിലാണ് ഷീന എത്തിയിരിക്കുന്നത്.

സിനിമയേക്കാളും സിനിമാറ്റിക്കായൊരു പ്രണയകഥയുണ്ട് ഷീനയ്ക്കും സന്തോഷിനും കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോള്‍ ഷീന ആ കഥ പറയുകയുണ്ടായി. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

പ്രണയമുണ്ടായിരുന്നു

തനിക്ക് ചെറുപ്രായത്തിലെ അഭിനയമോഹമുണ്ടായിരുന്നുവെന്നാണ് ഷീന പറയുന്നത്. എട്ടാം ക്ലാസ് പഠിക്കുമ്പോഴായിരുന്നു സന്തോഷുമായി പ്രണയത്തിലായത്. സന്തു എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിക്കുന്നത്. പുള്ളിയുടെ വീട് എന്റെ വീടിന്റെ അടുത്ത് തന്നെയായിരുന്നു. ഒരു വളവിന്റെ വ്യത്യാസമേയുണ്ടായിരുന്നുള്ളൂവെന്നാണ് താരം പറയുന്നത്. സന്തോഷിന് നേരത്തെ വേറൊരു പ്രണയമുണ്ടായിരുന്നുവെന്നും ഇടയ്ക്ക് വെച്ച് അത് ബ്രേക്കപ്പാവുകയായിരുന്നുവെന്നും ഷീന പറയുന്നു.

സന്തോഷിന്റെ സുഹൃത്തിന് തന്നോട് ഇഷ്ടമുണ്ടായിരുന്നുവെന്നാണ് ഷീന പറയുന്നത്. സുഹൃത്ത് അതേക്കുറിച്ച് സന്തോഷിനോട് പറഞ്ഞിരുന്നു. ഒരുദിവസം പശുക്കുട്ടിയെ ഇവര്‍ വീട്ടിലേക്ക് ഓടിച്ച് കയറ്റിയിരുന്നു. അച്ഛന്റെ പെങ്ങളുടെ മോളും അന്ന് വീട്ടിലുണ്ടായിരുന്നു. സന്തോഷ് അവളോട് എന്തൊക്കെയോ സംസാരിച്ചു. തന്നെ സൈറ്റടിച്ച് കാണിക്കുകയായിരുന്നുവെന്നും അതിലാണ് താന്‍ വീണതെന്നുമാണ് ഷീന പറയുന്നത്. സന്തോഷ് തനക്ക് തരുന്ന കത്തുകളൊക്കെ അമ്മ പിടിക്കുമായിരുന്നുവെന്നും ഷീന പറയുന്നുണ്ട്.

സന്തുവിന്റെ അമ്മ


കുറേക്കാലം കഴിഞ്ഞാണ് ആ ഫ്രണ്ട് സന്തുവും ഞാനും ഇഷ്ടത്തിലായ കാര്യം അറിഞ്ഞതെന്നും പിന്നീട് ഇന്നുവരെ ആ സുഹൃത്ത് ഞങ്ങളോട് സംസാരിച്ചിട്ടില്ലെന്നും ഷീന പറയുന്നു. തങ്ങളുടെ ഒളിച്ചോട്ടത്തെക്കുറിച്ചും തിരിച്ച് വന്നതിനെക്കുറിച്ചും ഷീന മനസ് തുറക്കുന്നുണ്ട്. തനിക്ക് ഒരു പ്രൊപ്പോസല്‍ വന്ന സമയത്തായിരുന്നു ഷീന സന്തോഷുമായി ഒളിച്ചോടുന്നത്.

കോളേജില്‍ പഠിച്ചിരുന്ന സമയത്താണ് കല്യാണം കഴിക്കാന്‍ തീരുമാനിച്ചത്. എന്റെ അമ്മയും സന്തോഷിന്റെ അമ്മയും സുഹൃത്തുക്കളായിരുന്നു. ഇളയ മകനായതുകൊണ്ടാവും സന്തുവിന്റെ അമ്മയ്ക്ക് എന്നോട് താല്‍പര്യമുണ്ടായിരുന്നില്ല. ഞങ്ങള്‍ വീട്ടില്‍ നിന്നിറങ്ങിപ്പോയത് ആ സമയത്ത് തന്നെ സന്തുവിന്റെ വീട്ടില്‍ അറിഞ്ഞിരുന്നു. സന്തുവിന്റെ വീട്ടില്‍ വലിയ ബഹളമായിരുന്നു. അതോടെ സന്തു തിരിച്ച് വീട്ടിലേക്ക് തിരിച്ചു വന്നുവെന്നും ഒപ്പം തന്നോടും വീട്ടിലേക്ക് പോവാനായി പറഞ്ഞിരുന്നുവെന്നും ഷീന പറയുന്നു.

ഒളിച്ചോടി

ക്യാമ്പിനെന്ന് പറഞ്ഞായിരുന്നു താന്‍ ഇറങ്ങിയത്. അമ്മാവന്‍മാരെല്ലാം ഞാന്‍ തിരിച്ച് ചെന്ന സമയത്ത് വീട്ടിലുണ്ടായിരുന്നു. ഒളിച്ചോടിപ്പോയിട്ട് തിരിച്ച് വന്നതാണെന്ന് പറഞ്ഞതോടെ ഇനി അവനെക്കൊണ്ട് തന്നെ കല്യാണം കഴിപ്പിക്കണമെന്നായിരുന്നു എല്ലാവരും പറഞ്ഞതെന്നും ഷീന ഓര്‍ക്കുന്നു. അതേസമയം ഗള്‍ഫിലായിരുന്നതിനാല്‍ അച്ഛന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ലെന്നും ഷീന പറയുന്നു.

എന്നാല്‍ സന്തോഷിനെ വീട്ടുകാര്‍ എവിടേക്കോ മാറ്റിയെന്നാണ് ഷീന പറയുന്നത്. ഇതോടെ സന്തുവിനെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഞാന്‍ അവരുടെ വീട്ടില്‍ സത്യാഗ്രഹം ഇരുന്നുവെന്നാണ് ഷീന പറയുന്നത്. വൈകുന്നേരം വരെ ഇരുന്നപ്പോള്‍ ഭക്ഷണം കഴിക്കാതെ ബോധംകെട്ട് വീഴുകയും തുടര്‍ന്ന് ആശുപത്രിയിലായെന്നും ഷീന പറയുന്നുണ്ട്. ഒടുവില്‍ വിവാഹത്തിലേക്ക് എത്തുകയായിരുന്നു. രാത്രിയിലായിരുന്നു വിവാഹം. എല്ലാം പെട്ടെന്ന് തട്ടിക്കൂട്ടുകയായിരുന്നു. അതേക്കുറിച്ച് അറിഞ്ഞപ്പോള്‍ സന്തുവിന്റെ അമ്മ ആശുപത്രിയിലായിരുന്നുവെന്നും ഷീന പറയുന്നുണ്ട്.

അത്ര സുഖകരമായിരുന്നില്ല

വിവാഹ ശേഷം ഭര്‍ത്താവിന്റെ വീട്ടിലെ അവസ്ഥ അത്ര സുഖകരമായിരുന്നില്ലെന്നും ഷീന പറയുന്നുണ്ട്. ചെറിയ പ്രായമായിരുന്നതിനാല്‍ വേറെ റൂമുകളിലായാണ് കിടന്നിരുന്നത്. ജോലിയൊന്നുമില്ലാത്തതിനാല്‍ സന്തുവിന് ഒന്നും ചെയ്യാന്‍ പറ്റില്ലായിരുന്നു. വിശപ്പ് സഹിക്കാനാവാതെ ഭക്ഷണമെടുത്ത് ബാത്ത്റൂമില്‍ പോയിരുന്ന് കഴിച്ചിട്ടുണ്ടെന്നും ഷീന ഓര്‍ക്കുന്നു. സന്തോഷിനെ പുള്ളിയെ അധികം കാണാന്‍ പോലും കിട്ടാറില്ലായിരുന്നുവെന്നും ഷീന പറയുന്നുണ്ട്. സ്വന്തം വീട്ടിലേക്ക് അവര്‍ വിടില്ല. തോട്ടില്‍ അലക്കാന്‍ പോവുന്ന സമയത്ത് അമ്മയെ കാണാറുണ്ടായിരുന്നു. അവിടെ പറ്റില്ലെന്ന് പറഞ്ഞ് കത്തൊക്കെ കൊടുക്കാറുണ്ടായിരുന്നു. ഇടയ്ക്ക് ബ്ലേഡ് വെച്ച് കൈ മുറിക്കാനൊക്കെ ശ്രമിക്കുക വരെ ചെയ്തിരുന്നുവെന്നാണ് ഷീന പറയുന്നത്.

അതേസമയം സ്വന്തം വീട്ടിലേക്ക് പോവാനുള്ള ധൈര്യമൊന്നുമില്ലായിരുന്നു. ഒത്തിരി പ്രതിസന്ധികളെ നേരിട്ടാണ് ഇപ്പോഴത്തെ ജീവിതത്തിലേക്ക് എത്തിയതെന്നും ഷീന സന്തോഷ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

More from Filmibeat

Read more about: basil joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X