പടയിലെ വേഷം ചെയ്യാന്‍ ഭയമുണ്ടായിരുന്നു, വന്നത് പോലീസ് ആകാന്‍; പടയിലെ കളക്ടര്‍ പറയുന്നു

കമല്‍ കെഎം സംവിധാനം ചെയ്ത പട കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലേക്ക് എത്തിയത്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍്ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് സിനിമാപ്രേമികളില്‍ നിന്നും ലഭിക്കുന്നത്. അയ്യങ്കാളിപ്പടയുടെ നേതൃത്വത്തില്‍ നടന്ന യഥാര്‍ത്ഥ പ്രതിഷേധത്തിന്റെ കഥ പറയുന്ന സിനിമ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചേക്കുമെന്ന പ്രതീക്ഷയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്.

പടയില്‍ ബന്ധിയാക്കപ്പെടുന്ന ജില്ലാ കളക്ടര്‍ അജയ് ശ്രീപദ് ഡാങ്കെയെ അവതരിപ്പിച്ചിരിക്കുന്നത് അര്‍ജുന്‍ രാധാകൃഷ്ണനാണ്. പൂനെയില്‍ വളര്‍ന്ന മലയാളിയാണ് അര്‍ജുന്‍. പടയ്ക്ക് മുമ്പ്, സോണി ലൈിവൂടെ എത്തിയ റോക്കറ്റ് ്ബോയ്‌സ് എന്ന സീരീസില്‍ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍ മാനുമായ എപിജെ അബ്ദുള്‍ കലാമിനെ അവതരിപ്പിച്ചതും അര്‍ജുന്‍ ആയിരുന്നു. പടയിലേക്ക് എത്തിയതിനെക്കുറിച്ചും മറ്റും സൗത്ത്‌റാപ്പിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ മനസ് തുറക്കുകയാണ് ആ വാക്കുകളിലേക്ക്.

സുഹൃത്ത് വഴിയാണ് പടയില്‍

എഫ്ടിഐഐയില്‍ നിന്നുള്ള എന്റെ ഒരു സുഹൃത്ത് വഴിയാണ് പടയില്‍ എത്തുന്നത്. അദ്ദേഹം കമലേട്ടന്റെ അസിസ്റ്റന്റ് ആയിരുന്നു. 'പട'യിലെ തന്നെ, സച്ചിന്‍ അഗര്‍വാള്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലേക്കാണ് ഞാന്‍ ആദ്യം ഓഡിഷന്‍ കൊടുത്തത്. ഞാന്‍ ജനിച്ചത് കേരളത്തിലാണെങ്കിലും പഠിച്ചതും വളര്‍ന്നതും പുനെയിലാണ്. മൂന്ന് വര്‍ഷം മുന്‍പാണ് ഈ സിനിമ ചെയ്യുന്നത്. അന്ന് എന്റെ മലയാളം ഇതിനെക്കാള്‍ കുഴപ്പം പിടിച്ചതാണ്. ഓഡിഷന്‍ സമയത്ത് സംവിധായകന്‍ കമല്‍ എന്റെ മലയാളം കേട്ടു. എന്നാല്‍ അദ്ദേഹം പ്രതീക്ഷിച്ചതിനെക്കാള്‍ നന്നായി ഞാന്‍ സംസാരിക്കുന്നുണ്ട് എന്ന് പറഞ്ഞു. അങ്ങനെ കമലേട്ടന്‍ ഈ വേഷത്തിലേക്ക് എന്നെ തീരുമാനിക്കുന്നത്. എന്നാണ് പടയിലേക്കുള്ള തന്റെ വരവിനെക്കുറിച്ച് അര്‍്ജുന്‍ പറയുന്നത്. ഞാന്‍ സെറ്റില്‍ മറ്റുള്ളവരുടെ മലയാളം കേട്ട് എന്റെ ഭാഷ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമായിരുന്നു. അപ്പോള്‍ അതു വേണ്ട. ഇപ്പോള്‍ സംസാരിക്കുന്നതു പോലെ സംസാരിച്ചാല്‍ മതി. അതാണ് അജയ് ശ്രീപദ് ഡാങ്കെയ്ക്ക് ആവശ്യമെന്ന് കമലേട്ടന്‍ പറയുമെന്നാണ് അര്‍ജുന്‍ പറയുന്നത്.

ഭയമുണ്ടായിരുന്നു

അതേസമയം പടയിലെ വേഷം ചെയ്യാന്‍ തനിക്ക് ഭയമുണ്ടായിരുന്നുവെന്നാണ് അര്‍ജുന്‍ പറയുന്നത്. ആ വേഷം ചെയ്യാന്‍ എനിക്ക് സത്യത്തില്‍ ഭയമായിരുന്നു. കാരണം അത്ര ഗംഭീര അഭിനേതാക്കളുടെ (കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍) കൂടെയാണ് അഭിനയിക്കേണ്ടതെന്നാണ് അര്‍ജുന്‍ പറയുന്നത്. എന്റെ കഥാപാത്രത്തെ ബന്ദിയാക്കിയ ഈ മുറിയിലാണ് എല്ലാം നടക്കുന്നത്. അവര്‍ ഇത്രയും നന്നായി അഭിനയിക്കുമ്പോള്‍ ഞാന്‍ കാരണം എന്തെങ്കിലും തെറ്റുണ്ടാകുമോ എന്ന പേടിയായിരുന്നു തനിക്കെന്നും താരം പറയുന്നു. 2019 ലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടി വന്നു സിനിമ കാണാനായി. തന്റെ അച്ഛന്‍ മലയാളിയും അമ്മ നാഗര്‍കോയില്‍ സ്വദേശിയുമാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് അച്ഛന്‍ മരിച്ചത്. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ താന്‍ ഒരു മലയാളം സിനിമയില്‍ അഭിനയിച്ചു കാണുന്നതില്‍ ഏറെ സന്തോഷിച്ചേനെ എന്നാണ് അര്‍ജുന്‍ പറയുന്നത്. അമ്മയ്ക്ക് സിനിമ ഇഷ്ടമായെന്നും താരം പറയുന്നു.

ബന്ധി

ചിത്രത്തില്‍ കളക്ടറെ ബന്ധിയാക്കുന്നതിനാല്‍ കയ്യില്‍ കയര്‍ കെട്ടുന്നുണ്ട്. നല്ല കെട്ടു തന്നെയായിരുന്നു തന്നെ കെട്ടിയിരുന്നതെന്നും കൈയ്ക്ക് നല്ല് വേദനയുണ്ടായിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു. നല്ല കെട്ടാണ് കെട്ടിയത്. കൈ നല്ല വേദനയുണ്ടായിരുന്നു. പക്ഷെ അഭിനയത്തില്‍ കൈ എത്ര പ്രധാനപ്പെട്ടതാണ് എന്ന് തിരിച്ചറിയാനുള്ള ഒരു അവസരമായിരുന്നു അത്. 15 ദിവസത്തോളം ഞാന്‍ അങ്ങനെയാണ് അഭിനയിച്ചത്. അത് കുറച്ച് വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നാണ്് അര്‍ജുന്‍ പറയുന്നത്. റോക്കറ്റ് ബോയ്‌സില്‍ അബ്ദുള്‍ കലാം ആയതിനെക്കുറിച്ചും അര്‍ജുന്‍ മനസ് തുറക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ സമയത്തായിരുന്നു ഓഡിഷന്‍. ഈ കഥാപാത്രത്തിന് വേണ്ടി എന്നെ വിളിച്ചപ്പോള്‍, ഒരു നിമിഷം ലോകം നിശ്ചലമായതു പോലെ തോന്നിയെന്നാണ് അര്‍ജുന്‍ പറയുന്നത്. ഈ കഥ പറയുന്ന കാലഘട്ടം, അതായത് 1956 മുതലുള്ള സമയം, അതിനെ പറ്റി വിഷ്വല്‍ റഫറന്‍സ് ഇല്ലായിരുന്നു. സാരാഭായിയുടെ കൂടെയിരുന്ന കാലത്തെ അബ്ദുള്‍ കലാമിന്റെ ഏതാനും ഫോട്ടോകള്‍ ഞാന്‍ കണ്ടെത്തി. കൂടുതലും എന്റെ ഭാവനയെ തന്നെയാണ് ഞാന്‍ ആശ്രയിച്ചതെന്നും താരം പറയുന്നു.

Recommended Video

പട സിനിമ എങ്ങനെ ഉണ്ട്? പ്രേക്ഷക പ്രതികരണം കാണാം | FilmiBeat Malayalam
അമിതാഭ് ബച്ചന്‍

ഈയ്യടുത്തിറങ്ങിയ അമിതാഭ് ബച്ചന്‍ ചിത്രമായ ഝുണ്ഡിലും അര്‍ജുന്‍ ഉണ്ട്. ബച്ചന്റെ മകന്റെ വേഷത്തിലാണ് അര്‍ജുന്‍ എത്തുന്നത്. അര്‍ജുന്റെ അച്ഛന്‍ രാധാകൃഷ്ണന്‍ ആലുവ സ്വദേശിയാണ്. അമ്മ ലത നാഗര്‍കോവില്‍ സ്വദേശിയും. വളര്‍ന്നത് പൂനെയിലാണ്. കുട്ടിക്കാലം തൊട്ടേ അമിതാഭ് ബച്ചന്റേയും മമ്മൂട്ടിയുടേയും ആരാധകനാണ് അര്‍ജുന്‍.

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X