ഷൂട്ടിങ്ങിനിടെ സംവിധായകന്‍ എല്ലാവരുടേയും മുന്നില്‍ വച്ച് തല്ലി; സിനിമയില്‍ പുരുഷ മേധാവിത്വം: പത്മപ്രിയ
മലയാള സിനിമയില്‍ പുരുഷ മേധാവിത്വമെന്ന് നടി പത്മപ്രിയ. സിനിമയില്‍ പുരുഷ കേന്ദ്രീകൃതമായ കഥകള്‍ക്ക് മാത്രമാണ് പ്രാധാന്യമെന്നും പത്മപ്രിയ പറഞ്ഞു. ഒരു സീന്‍ എടുക്കുമ്പോള്‍ പോലും നടിമാരുടെ അനുവാദം ചോദിക്കാറില്ലെന്നും പത്മപ്രിയ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് മടപ്പള്ളി കോളേജില്‍ 'അതേ കഥകള്‍ തുല്യതുടേയും നീതിയുടേയും പുതിയ കാഴ്ചപ്പാടില്‍' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു താരം.
തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകന്‍ തന്നെ പരസ്യമായി തല്ലിയതിനെക്കുറിച്ചും പത്മപ്രിയ സംസാരിക്കുന്നുണ്ട്. ശക്തമായ സ്ത്രീകഥാപാത്രങ്ങളുള്ള സിനിമകള്‍ ഇല്ല. ടെക്‌നിക്കല്‍ വിഭാഗത്തിലും സ്ത്രീ പ്രാതിനിധ്യം കുറവാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വലിയ ബുദ്ധിമുട്ടകള്‍ നേരിടുന്നുണ്ടെന്നും പത്മപ്രിയ പറയുന്നുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് കൃത്യമായ ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും കുടെ കിടക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും പത്മപ്രിയ തുറന്നടിച്ചു.

നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ശക്തമായ പ്രതികരണവുമായി പത്മപ്രിയ രംഗത്തെത്തിയിരുന്നു. സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ലുസിസിയുടെ തുടക്കം മുതലുള്ള പ്രവര്‍ത്തകയാണ് പത്മപ്രിയ. മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നും മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും പ്രതികരങ്ങള്‍ നിരാശപ്പെടുത്തുന്നതാണെന്നുമായിരുന്നു അന്ന് പത്മപ്രിയ പറഞ്ഞത്.
കൂട്ടരാജി ഉത്തരവാദിത്തമില്ലായ്മയാണ്. ഇപ്പോള്‍ അമ്മ തലയും നട്ടെല്ലുമില്ലാത്ത സംഘടനയാണെന്നും പത്മപ്രിയ പറഞ്ഞിരുന്നു. അംഗങ്ങള്‍ എന്ന നിലയില്‍ ഞങ്ങള്‍ എല്ലാവരോടും കാണിച്ച അനീതിയാണ് രാജിയെന്നും താരം പറഞ്ഞിരുന്നു. ഞാന്‍ ഇപ്പോഴും സംഘടനയിലെ അംഗമാണ്. മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന നിരവധി അംഗങ്ങള്‍ ഇപ്പോഴുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ അതിനുള്ള അന്തരീക്ഷം ഒരുക്കണം. വെറും വാക്കുകള്‍ പറഞ്ഞോ രാജി വച്ചോ പരിഹാരം കണ്ടെത്താനാകില്ലെന്നും പത്മപ്രിയ പറഞ്ഞിരുന്നു.
ധാര്‍മ്മിക ഉത്തരവാദിത്തം എന്നു പറഞ്ഞാണ് അവര്‍ രാജിവച്ചത്. പക്ഷെ എന്ത് ധാര്‍മ്മിക ഉത്തരവാദിത്തമാണ് അവര്‍ കാണിച്ചതെന്ന് അറിയില്ലെന്നായിരുന്നു രാജിയെക്കുറിച്ച് പത്മപ്രിയപ പറഞ്ഞത്. സ്ത്രീകള്‍ പ്രശ്നമുണ്ടെന്ന് പറയുമ്പോള്‍ അത് കേള്‍ക്കാന്‍ തയ്യാറാവുകയും തങ്ങളുടെ ഭാഗത്ത് തെറ്റ് സംഭവിച്ചു എന്ന് പറഞ്ഞ ശേഷവുമാണ് രാജി വെച്ചിരുന്നത് എങ്കില്‍ അവരുടെ ധാര്‍മ്മികത അംഗീകരിപ്പെട്ടേനെ എന്നും താരം അന്ന് തുറന്നടിച്ചിരുന്നു.

തനിക്ക് മലയാള സിനിമയില്‍ നിന്നുണ്ടായ ഒരു അനുഭവവും പത്മപ്രിയ അന്ന് പങ്കുവെച്ചു. 'എനിക്ക് 25 - 26 വയസ്സുള്ളപ്പോള്‍ ഇപ്പോഴത്തെ ഒരു ലീഡിങ് പ്രൊഡക്ഷന്‍ മാനേജര്‍ എന്നോട് ചോദിച്ചു. ഇത്രയും വയസ്സായില്ലേ പ്രായമായില്ലേ ഇനി നിര്‍ത്തിക്കൂടെയെന്ന്. ഇതാണ് കാഴ്ചപ്പാട്' എന്നായിരുന്നു പത്മപ്രിയ പറഞ്ഞത്.
കാഴ്ച എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് അമൃതം, രാജമാണിക്യം, വടക്കുംനാഥന്‍, യെസ് യുവര്‍ ഓണര്‍, ടൈം, കാണാകണ്‍മണി. പഴശ്ശിരാജ, സീനിയേഴ്‌സ്, നായിക, സ്‌നേഹവീട്, ഇയോബിന്റെ പുസ്തകം, ടിയാന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. 2022 ല്‍ പുറത്തിറങ്ങിയ വണ്ടര്‍ വിവണ്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തിന് പുറമ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പത്മപ്രിയ അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











