എമ്പുരാനില്‍ പാക് താരം മാഹിറ ഖാനും; മലയാള സിനിമയെക്കുറിച്ച് നടി പറഞ്ഞത് വൈറലാകുന്നു

പാക്കിസ്ഥാന്‍ സിനിമയിലെ മിന്നും താരമാണ് മാഹിറ ഖാന്‍. ഇന്ത്യയിലും മാഹിറയ്ക്ക് ധാരാളം ആരാധകരുണ്ട്. പാക് താരങ്ങള്‍ ബോളിവുഡില്‍ അഭിനയിക്കാനെത്തുന്നത് പതിവായിരുന്ന കാലത്താണ് മാഹിറയും ബോളിവുഡിലെത്തുന്നത്. ഒരു ഇന്ത്യന്‍ സിനിമയില്‍ മാതമാണ് മാഹിറയ്ക്ക് അഭിനയിക്കാന്‍ സാധിച്ചിട്ടുള്ളതെങ്കിലും ആ സിനിമയിലൂടെ തന്നെ ശ്രദ്ധ നേടാനും സാധിച്ചിരുന്നു.

ഷാരൂഖ് ഖാന്‍ നായകനായ റെയ്‌സിലൂടെയാണ് മാഹിറ ബോളിവുഡിലെത്തുന്നത്. പിന്നാലെ പാക് താരങ്ങള്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ അനൗദ്യോഗിക വിലക്ക് വന്നതോടെ മാഹിറയുടെ ബോളിവുഡ് യാത്രയും അവസാനിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ മാഹിറ വീണ്ടും ഇന്ത്യയിലേക്ക് എത്തുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മാഹിറ അഭിനയിക്കുക ബോളിവുഡിലല്ല, നമ്മുടെ മലയാള സിനിമയിലായിരിക്കും.

Mahira Khan

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ച്യെയുന്ന എമ്പുരാനിലൂടെയായിരിക്കും മാഹിറയുടെ ഇന്ത്യന്‍ സിനിമയിലേക്കുള്ള റീ എന്‍ട്രിയും മലയാളത്തിലേക്കുള്ള അരങ്ങേറ്റവും. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നിലെ വസ്തുത എന്തെന്ന് വ്യക്തമായിട്ടില്ല. നടിയോ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല പാക് താരങ്ങള്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കാനുള്ള നിയന്ത്രണം നിലനില്‍ക്കെ മാഹിറ മലയാളത്തില്‍ അഭിനയിക്കുമോ എന്നതും കണ്ടറിയണം.

ഇതിനിടെ ഇപ്പോഴിതാ മാഹിറയുടെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മുമ്പൊരിക്കല്‍ മലയാള സിനിമയെക്കുറിച്ച് മാഹിറ സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് സിനിമകളെക്കുറിച്ച് തനിക്കൊപ്പമുണ്ടായിരുന്നവരോട് സംസാരിക്കുന്ന മാഹിറയാണ് വീഡിയോയിലുള്ളത്.

തനിക്ക് മലയാള സിനിമകള്‍ ഒരുപാട് ഇഷ്ടമാണെന്നാണ് മാഹിറ പറയുന്നത്. ഇതോടെ ഈയ്യടുത്താണല്ലോ കെജിഎഫ് ടു എന്നൊരു സിനിമയിറങ്ങിയതെന്ന് സഹ പാനലിസ്റ്റ് പറയുന്നു. ഉടനെ മാഹിറ അയാളെ തിരുത്തുകയായിരുന്നു. താന്‍ സംസാരിക്കുന്നത് മലയാള സിനിമയെക്കുറിച്ചാണ് തമിഴിനെപ്പറ്റിയോ തെലുങ്കിനെപ്പറ്റിയോ കന്നഡയെപ്പറ്റിയോ അല്ലെന്ന് മാഹിറ വ്യ്കതമാക്കുന്നു. മലയാള സിനിമകള്‍ എല്ലാവരും കാണണമെന്നും മാഹിറ വീഡിയോയില്‍ പറയുന്നുണ്ട്.

Mahira Khan

മോഹന്‍ലാലിനേയും പൃഥ്വിരാജിനേയും മാഹിറ വീഡിയോയില്‍ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. മലയാളത്തിലെ നല്ല സിനിമകള്‍ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നത് പതിവാണെന്നും മാഹിറ പറയുന്നുണ്ട്. ബോക്‌സ് ഓഫീസിനേക്കാള്‍ പണം ബോളിവുഡിലേക് റീമേക്ക് ചെയ്താണ് മലയാള സിനിമയുണ്ടാക്കുന്നതെന്നും മാഹിറ പറയുന്നുണ്ട്. ക്രിയേറ്റീവായ ആശയങ്ങളും മികവുറ്റ സംവിധാനവുമാണ് മലയാള സിനിമകളെ മസ്റ്റ് വാച്ച് ആക്കുന്നതെന്നും മാഹിറ പറയുന്നുണ്ട്.

ഈ വീഡിയോ മലയാളികള്‍ക്കിടയില്‍ വലിയ ഹിറ്റായിരുന്നു. മാഹിറയെ പോലെ പാക് സിനിമയിലെ വലിയൊരു താരം മലയാള സിനിമകള്‍ കാണുന്നു, തെന്നിന്ത്യന്‍ സിനിമകളെ വേര്‍തിരിച്ച് അറിയുന്നു, അതേക്കുറിച്ച് സംസാരിക്കുന്നു എന്നതെല്ലാം സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. എന്തായാലും മാഹിറ എമ്പുരാനിലൂടെ മലയാളത്തിലേക്ക് എത്തുമോ എന്നത് കണ്ടറിയണം. സൂപ്പര്‍ ഹിറ്റായി മാറിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. സിനിമയുടെ ചിത്രീകരണം നടന്നു വരികയാണ്.

More from Filmibeat

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X