സിനിമ മാത്രം ചെയ്തുകൊണ്ടിരുന്നുവെങ്കില്‍ പട്ടിണി കിടക്കേണ്ടി വന്നേനെ: പക നായകന്‍

സിനിമാ കമ്പനി എന്ന ചിത്രത്തിലൂടെ കടന്നു വന്ന നടനാണ് ബേസില്‍ പൗലോസ്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ച ബേസില്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ തിരികെ വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്‌ഫോമായ സോണിലിവിലൂടെ റിലീസ് ചെയ്ത പകയിലൂടെയാണ് ബേസിലിന്റെ തിരിച്ചുവരവ്. ചിത്രവും ചിത്രത്തിലെ ബേസിലിന്റെ പ്രകടനവും കയ്യടി നേടി മുന്നേറുകയാണ്.

ഇപ്പോഴിതാ തന്റെ കരിയറിനെക്കുറിച്ചും കാഴ്ചപ്പാടിലുണ്ടായ മാറ്റത്തെക്കുറിച്ചുമൊക്കെ ബേസില്‍ മനസ് തുറക്കുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം വിശദമായി.

സിനിമാ കമ്പനി

സിനിമാ കമ്പനി എന്ന ചിത്രത്തിലാണ് ഞാന്‍ ആദ്യം അഭിനയിച്ചത്. അതിനുശേഷം കുറച്ചു ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു. വെള്ളിമൂങ്ങ എന്ന സിനിമയ്ക്കു ശേഷം പിന്നെ ഞാന്‍ ചെറിയൊരു ഇടവേള എടുത്തുവെന്നാണ് ബേസില്‍ പറയുന്നത്. ആ സമയത്ത് ഞാന്‍ സിനിമയെ കണ്ടിരുന്ന രീതി ശരിയല്ലെന്ന് എനിക്കും തോന്നി. അതിനുശേഷമാണ് സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ തുടങ്ങിയതെന്നാണ് ബേസില്‍ പറയുന്നത്.

തന്റെ സിനിമാ കരിയറിനെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ തുടങ്ങുന്നത് 2015 ന് ശേഷമാണെന്നും ബേസില്‍ പറയുന്നു. അനുജനുമായുള്ള ഒരു സംഭാഷണത്തിനിടെ കരിയറും ചര്‍ച്ചയായെന്നും ആ ചിന്തകള്‍ക്കൊടുവില്‍ ഇനി വേണ്ട... സിനിമ ചെയ്യണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് ബേസില്‍ പറയുന്നത്. അങ്ങനെയാണ് ബേസില്‍ സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്. എന്നാല്‍ ആ ഇടവേള ഗുണമായെന്നാണ് ബേസില്‍ പറയുന്നത്.

ആത്മവിശ്വാസമുണ്ടായിരുന്നില്ല

ആ ഇടവേള ഇല്ലായിരുന്നുവെങ്കില്‍, അതുവരെ ചെയ്തുകൊണ്ടിരുന്ന തരത്തിലുള്ള കഥാപാത്രങ്ങള്‍ തന്നെ വീണ്ടും തന്നെത്തേടി വരുമായിരുന്നുവെന്നാണ് താരം അഭിപ്രായപ്പെടുന്നത്.. സൈലന്‍സില്‍ വില്ലന്‍ കഥാപാത്രം ചെയ്തപ്പോള്‍ പിന്നീട് വന്നതും വില്ലന്‍ വേഷങ്ങളായിരുന്നു. 'രണ്ടു പേര്‍' എന്ന സിനിമ വലിയൊരു മാറ്റമായിരുന്നു. അതിലൂടെയാണ് ഒരു അഭിനേതാവ് എന്ന നിലയില്‍ പരിവര്‍ത്തനമുണ്ടാകുന്നത്. ആ ചിത്രത്തിന്റെ സംവിധായകന്‍ പ്രേംശങ്കര്‍ നന്നായി പിന്തുണച്ചുവെന്ന് ബേസില്‍ ഓര്‍ക്കുന്നു.

എനിക്കൊട്ടും ആത്മവിശ്വാസമുണ്ടായിരുന്നില്ല. ആ സമയത്ത് പ്രേം ആ സിനിമയുടെ കഥ പലരുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ പറഞ്ഞത് 'ബേസിലിനെ വച്ചു ചെയ്താല്‍ സിനിമ നില്‍ക്കില്ല' എന്നായിരുന്നു. എന്നാല്‍, പ്രേമിന് എന്നില്‍ ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്ന് ബേസില്‍ പറയുന്നു. അതേസമയം സിനിമ ഒട്ടും സുരക്ഷിതമായ മേഖലയല്ലെന്നും ബേസില്‍ പറയുന്നുണ്ട്.

എനിക്ക് ജോലിയുണ്ട്


''എനിക്ക് ജോലിയുണ്ട്. സിനിമയില്‍ നിന്ന് ഞാന്‍ പൈസയൊന്നും ഉണ്ടാക്കിയിട്ടില്ല. സിനിമ മാത്രം ചെയ്തുകൊണ്ടിരുന്നുവെങ്കില്‍ എനിക്ക് പട്ടിണി കിടക്കേണ്ടി വന്നേനെ. ചിലപ്പോള്‍ മുഴുവന്‍ പണം ലഭിക്കില്ല. പുതിയ ആളുകള്‍ ആയതുകൊണ്ട് ന്യായമായ പ്രതിഫലത്തിനുവേണ്ടി ഒരുപാട് സംസാരിക്കേണ്ടി വരും. പല സിനിമയില്‍ നിന്നും ഞാന്‍ 30 ദിവസം ജോലി ചെയ്താല്‍ കിട്ടുന്ന തുക പോലും കിട്ടിയിട്ടില്ല. 28 വയസുള്ളപ്പോഴാണ് ഞാന്‍ സിനിമയില്‍ വരുന്നത്. ആ സമയത്ത് ഞാന്‍ ചെയ്തിരുന്ന ജോലിയില്‍ എനിക്ക് അത്യാവശ്യം പരിചയസമ്പത്തുണ്ട്. അതുകൊണ്ട്, പൂര്‍ണമായും ഞാന്‍ അതു വിട്ടില്ല. ഇപ്പോഴും ഞാന്‍ ജോലി ചെയ്യുന്നുണ്ട്. സിനിമ സുരക്ഷിത വരുമാനം നല്‍കുന്ന മേഖലയായി തോന്നിയിട്ടില്ല'' എന്നാണ് ബേസിലിന്റെ അഭിപ്രായം.

Recommended Video

Ronson Vincent Bigg Boss | ഭാര്യക്കൊപ്പം ഒരക്ഷരം മിണ്ടാതെ റോൺസൺ, ഞാൻ വാ തുറക്കില്ല |*BiggBoss
ഒടിടി നല്‍കുന്ന വിസിബിലിറ്റി

തന്നെ പോലുള്ള നടന്മാര്‍ക്ക് ഒടിടി നല്‍കുന്ന വിസിബിലിറ്റി നല്ലതാണെന്നാണ് ബേസിലിന്റെ അഭിപ്രായം. ഒരുപക്ഷെ തീയേറ്റര്‍ റിലീസായിരുന്നുവെങ്കില്‍ സിനിമ അധിക ദിവസം ഓടില്ലായിരുന്നുവെന്നും ബേസില്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം തനിക്കിനി സിനിമയില്‍ അവസരം കിട്ടുമോ എന്നു ചോദിച്ചാല്‍ അറിയില്ല. എങ്കിലും എനിക്ക് ആത്മവിശ്വാസമുണ്ട്. അഭിനേതാവ് എന്ന നിലയില്‍ ഞാനിപ്പോള്‍ ഹാപ്പിയാണ്. അതു മതിയെന്നും ബേസില്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X