പഞ്ചാബിയെ ആണ് കല്യാണം കഴിക്കുന്നതെന്ന ബോധമൊന്നും അന്ന് ഉണ്ടായില്ല; മകൾ സിനിമയിലേക്ക് വരുമോ?, നിത്യ പറയുന്നു

സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവ് വൈകിയതിനെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ നിത്യ സംസാരിക്കുന്നു

മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്. പറക്കും തളിക എന്ന തന്റെ ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ഹൃദയം കിഴടക്കാൻ നിത്യക്ക് കഴിഞ്ഞിരുന്നു. വളരെ കുറച്ചു സിനിമകൾ മാത്രം ചെയ്തിട്ടുള്ള നിത്യ ഇന്നും ഓർത്തിരിക്കുന്നത് ആ കഥാപാത്രത്തിലൂടെയാണ്.

വിവാഹത്തോടെ സിനിമയിൽ നിന്ന് മാറി നിന്ന നിത്യ ഇപ്പോഴിതാ, 15 വർഷങ്ങൾക്ക് ശേഷം പള്ളിമണി എന്ന ചിത്രത്തിലൂടെ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച തിയേറ്ററുകളിൽ എത്തിയ ചിത്രം പ്രദർശനം തുടരുകയാണ്.

നേരത്തെ സോഷ്യൽ മീഡിയയിൽ മകൾക്കൊപ്പമുള്ള റിലീസുകളിലൊക്കെ എത്തി നിത്യ ശ്രദ്ധ നേടിയിരുന്നു. അതിനിടെ സീ കേരളത്തിലെ ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയിൽ മെന്ററായും എത്തിയിരുന്നു. ഇപ്പോഴിതാ, തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നിത്യ ചാനൽ കേരളയ്ക്ക് നൽകിയ അഭിമുഖം ശ്രദ്ധനേടുകയാണ്.

nithya das

സിനിമ ഭയങ്കരമായി മാറി പോയെന്നാണ്‌ നിത്യ പറയുന്നത്. സിനിമയുടെ പ്രൊമോഷൻ അതിന്റെ ഭാഗമായുള്ള സംവിധായകന്റെയും നിർമ്മാതാക്കളുടെയും ടെൻഷനൊക്കെ ഇപ്പോഴാണ് കാണുന്നത്. രാവിലെ മുതലുള്ള ഇന്റർവ്യൂകളൊക്കെ ഇപ്പോഴാണ്. എനിക്ക് സത്യം പറഞ്ഞാൽ ഒന്നും മനസിലാവുന്നില്ല എന്നാണ് നിത്യ പറയുന്നത്.

സിനിമ ചെയ്യുമ്പോൾ ഒന്നും എനിക്ക് ഭയം തോന്നിയിട്ടില്ല. സിനിമ കഴിഞ്ഞിട്ട് അതിനുള്ളിൽ ഇത്രയും കാര്യങ്ങൾ ഉണ്ടല്ലോ എന്നോർക്കുമ്പോഴാണ് ഭയം തോന്നുന്നത്. ചെറിയ കുട്ടി പുതിയ കാര്യങ്ങൾ കാണുന്ന അതേ കൗതുകത്തോടെയാണ് ഞാൻ ഇതിനെയെല്ലാം നോക്കി കാണുന്നത്. നല്ല കഥാപാത്രങ്ങൾ വരാത്തത് കൊണ്ടാണ് തിരിച്ചു വരവ് വൈകിയത്. ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നുവെന്നും നിത്യ പറഞ്ഞു.

മകളെ കുറിച്ചും നിത്യ സംസാരിക്കുന്നുണ്ട്. മോൾക്ക് അറിയില്ല അവൾ ഇത്ര ഫേമസ് ആണെന്ന് ഒന്നും. എൽദോ നിന്നെ സിനിമയിലെടുത്തെന്ന് ഞാൻ ഇടയ്ക്ക് പറയും. എന്നെ ബിഗ് സ്‌ക്രീനിൽ അവൾ ആദ്യമായിട്ടാണ് കാണുന്നത്. സിനിമ കണ്ടിട്ട് അവൾക്ക് ഇഷ്ടമായി. സിനിമയിൽ ചിലയിടത്തൊക്കെ അമ്മ ആയിട്ട് തോന്നിയെന്നൊക്കെ പറഞ്ഞെന്നും നിത്യ പറഞ്ഞു.

മകൾ സിനിമയിലേക്ക് വരുമോ എന്ന ചോദ്യത്തിന് അങ്ങനെ ചിന്തയിൽ എന്നായിരുന്നു മറുപടി. മോൾ ബോർഡ് എക്സാം ഒക്കെ എഴുതാൻ പോവുകയാണ്. അതുകൊണ്ട് സിനിമ എന്ന ചിന്തയൊന്നുമില്ല. ഒരു വർഷത്തേക്ക് ഇൻസ്റ്റാഗ്രാം പോലും നോക്കരുതെന്നാണ് ഞാൻ പറഞ്ഞേക്കുന്നതെന്ന നിത്യ പറഞ്ഞു.

എനിക്കൊരു മോനും ഉണ്ട്. അവനെ കുറിച്ച് ആരും ചോദിക്കാറില്ല. തിയേറ്ററിൽ സിനിമ കണ്ടിറങ്ങാൻ നേരം റിവ്യൂ എടുക്കാൻ ഓരോരുത്തർ വന്നപ്പോൾ അവൻ മോളെ മാറ്റി നിർത്തി എന്നെയും കാണട്ടെ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. അവൻ കുഞ്ഞാണ്. സിനിമയെ കുറിച്ച് ഒന്നും അറിയില്ലെന്നും നടി പറഞ്ഞു.

പാരന്റിംഗിൽ മാതൃക അമ്മയാണെന്നും നിത്യ പറയുന്നുണ്ട്. എന്റെ അമ്മയോട് എല്ലാം തുറന്ന് പറയാൻ പറ്റും. അമ്മ ഭയങ്കര ആശ്വാസമാണ്. എന്ത് സങ്കടം ഉണ്ടായാലും സന്തോഷം ഉണ്ടായാലും ഞാൻ ആദ്യം വിളിക്കുന്നത് അമ്മയെ ആണ്. എന്ത് കാര്യത്തിനും ഇപ്പോഴും അമ്മയുണ്ട്. അമ്മയെ പോലെ ഒരു അമ്മ ആവണം എന്നാണ് എന്റെ ആഗ്രഹം. അമ്മ നന്നായി ചീത്ത പറയും. അതൊഴിച്ച് എല്ലാം ഇഷ്ടമാണ്.

എന്റെ ഏറ്റവും നല്ല സുഹൃത്തുക്കൾ അമ്മയും ചേച്ചിയും മകളുമാണ്. പക്ഷെ അമ്മയോടും മകളോടുമൊക്കെ എല്ലാം പറയുന്നതിന് ചില ലിമിറ്റേഷൻ ഉണ്ട്. അങ്ങനെ നോക്കുമ്പോൾ ചേച്ചി തന്നെയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. എന്റെ ജീവിതത്തിൽ എന്റെ ചേച്ചിക്ക് അറിയാത്ത ഒരു കാര്യങ്ങളും ഇല്ലെന്നും നിത്യ പറഞ്ഞു.

nithya das fam

വിവാഹത്തെ കുറിച്ചും അവിടത്തെ അമ്മയെ കുറിച്ചും നിത്യ സംസാരിക്കുന്നുണ്ട്. കാശ്മീരിൽ ഇപ്പോൾ അങ്ങനെ വിശേഷം ഒന്നുമില്ല. അവിടത്തെ അമ്മ മരിച്ചു. എനിക്ക് നല്ല സപ്പോർട്ട് ആയിരുന്നു. ഒന്നും അറിയാതെ ചെന്ന എന്നെ ഭക്ഷണം ഉണ്ടാക്കാനൊക്കെ പഠിപ്പിച്ചത് അമ്മയാണ്. ഇപ്പോൾ അമ്മയില്ലാത്ത കൊണ്ട് അവിടെ പോകുന്നത് എനിക്ക് ഭയങ്കര വിഷമമാണ്.

ഞാൻ പഞാബിയെ ആണ് കല്യാണം കഴിക്കുന്നത് മറ്റൊരു സംസ്കാരത്തിലേക്കാണ് പോകുന്നത് എന്നൊന്ന് അന്ന് ചിന്തിച്ചിരുന്നില്ല. വളരെ ചെറിയ പ്രായത്തിൽ തന്നെ കല്യാണം കഴിച്ചതാണ്. അപ്പോൾ ഒന്നും ചിന്തിച്ചിരുന്നില്ല. അതിന്റെതായ ഒഴുക്കിന് അങ്ങോട്ട് പോയതാണെന്നും നിത്യ പറഞ്ഞു.

Read more about: nithya das
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X