'ആണത്തമില്ലാത്ത കുറേ താരങ്ങൾ, വിഴുപ്പലക്കുന്ന പെണ്ണുങ്ങളെ ചോദ്യം ചെയ്യാൻ ഒരു താര പുരുഷനുമില്ലേ?'

അമ്മ സംഘടനയിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി വലിയ ആഭ്യന്തര പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. സംഘടനയുടെ സാമ്പത്തിക കാര്യങ്ങൾ, സ്പോൺസർഷിപ്പ്, ആഭ്യന്തര ഭരണരീതി എന്നിവയെച്ചൊല്ലിയുള്ള അഭിപ്രായഭിന്നതകളാണ് പ്രതിസന്ധിക്ക് കാരണമായത്. വിഷയത്തിൽ പ്രതികരിച്ച് ചലച്ചിത്ര ലേഖകൻ പല്ലിശ്ശേരി പങ്കിട്ട വീഡിയോ ശ്രദ്ധ നേടുന്നു. അമ്മയിൽ വലിയൊരു ​ഗ്രൂപ്പുണ്ടെന്നും ആ ​ഗ്രൂപ്പിന്റെ കളികളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും വമ്പന്മാരായ നടന്മാരും ചെറിയ നടന്മാരുമെല്ലാം ഇതെല്ലാം കണ്ട് ആസ്വദിക്കുകയാണെന്നും പല്ലിശ്ശേരി പറയുന്നു.

Also Read
ഒന്നല്ല വരാൻ പോകുന്നത് രണ്ടുപേർ, 43ആം വയസിൽ ഉദയ ​ഗിരിജയ്ക്ക് ഇരട്ടകൾ പിറക്കാൻ പോകുന്നു, വീഡിയോയുമായി കുടുംബം!
ഒന്നല്ല വരാൻ പോകുന്നത് രണ്ടുപേർ, 43ആം വയസിൽ ഉദയ ​ഗിരിജയ്ക്ക് ഇരട്ടകൾ പിറക്കാൻ പോകുന്നു, വീഡിയോയുമായി കുടുംബം!

അദ്ദേഹത്തിന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ശ്വേത മേനോൻ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. കമ്മിറ്റിയും രാജിവെച്ചു. മെമ്പർഷിപ്പ് സ്ഥാനവും രാജിവെച്ചുകൊണ്ട് ഞാൻ ഇനി ഇവിടേക്ക് ഇല്ലേയെന്ന് പറഞ്ഞ് പോയതാണ്.

AMMA association

അതിനുശേഷമാണ് രമേശ് പിഷാരടി കൺവീനറായി അഡ്ഹോക്ക് കമ്മിറ്റി ഉണ്ടാക്കിയത്. അഡ്ഹോക്ക് കമ്മിറ്റിയുണ്ടായശേഷവും പല പ്രശ്നങ്ങളും ഉടലെടുത്തു. പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള വർക്കുകൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് ശ്വേത തിരിച്ച് വന്നതും കോടതിയെ സമീപിച്ചതും.

അഡ്ഹോക്ക് കമ്മിറ്റിക്ക് സ്റ്റേ കൊടുത്ത് സ്വയം പ്രസിഡന്റായി അവരോധിക്കപ്പെട്ട് പല പല കാര്യങ്ങൾ ശ്വേത ചെയ്യുകയാണ്. അമ്മ മൂന്ന്, നാല് ​ഗ്രൂപ്പായി തിരിഞ്ഞ് കഴിഞ്ഞു. ചില നടിമാർ അതിനുശേഷം രേഖകൾ ​ഹാജരാക്കികൊണ്ട് ശ്വേത ബിജെപിയിൽ നിന്ന് രണ്ട് കോടി രൂപ വാങ്ങിയിരിക്കുന്നു. അദാനിയിൽ നിന്ന് 15 കോടി വാങ്ങാൻ ഏർപ്പാടുകൾ ചെയ്തിരിക്കുന്നു എന്നൊക്കെയുള്ള ആരോപണങ്ങൾ വന്നത്.

Recommended For You
അഴകുള്ള സാത്താൻ, ആർതിയെക്കാളും ആയിരം മടങ്ങ് അപകടകാരി, പിള്ളേരെ പിടിച്ച് വെക്കുന്നത് സ്ത്രീകൾ ചെയ്യുന്ന ലോക്ക്!
അഴകുള്ള സാത്താൻ, ആർതിയെക്കാളും ആയിരം മടങ്ങ് അപകടകാരി, പിള്ളേരെ പിടിച്ച് വെക്കുന്നത് സ്ത്രീകൾ ചെയ്യുന്ന ലോക്ക്!

ഒരു കൂട്ടം നടിമാർ വാർത്താസമ്മേളനം നടത്തുന്നു. വേറൊരു ​ഗ്രൂപ്പ് നടിമാരും പ്രസ്മീറ്റ് നടത്തുന്നു. അങ്ങനെ പരസ്പരം അമേധ്വം വാരിയെറിഞ്ഞ് നാറ്റമുണ്ടാക്കിയിരിക്കുന്നു. ആണത്തമില്ലാത്ത കുറേ താരങ്ങളുണ്ടവിടെ. ഇത്രയൊക്കെ ഈ പൊണ്ണുങ്ങൾ അവിടെ ചെയ്തുകൊണ്ടിരിക്കുമ്പോൾ എന്താണെന്ന് ചോദിക്കാൻ നട്ടെല്ലുള്ള ഒരു താര പുരുഷനും അവിടെ ഇല്ലെന്ന് മനസിലാക്കേണ്ടി വരും.

എവിടെപ്പോയി അവർ?. നാല് കൊമ്പും അഞ്ച് കൊമ്പുമൊക്കെയുള്ളതല്ലേ. എല്ലാവർക്കും നട്ടെല്ലുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. മോഹൻലാൽ എവിടെ? മമ്മൂട്ടി എവിടെ? പൃഥ്വിരാജ് എവിടെ?. വമ്പന്മാർ ഒരുപാട് പേർ ഉള്ളതല്ലേ. പത്ത്, അഞ്ഞൂറ് അം​ഗങ്ങളുമുണ്ട്. ഇവരൊക്കെ എവിടെപ്പോയി. കുറേ നടിമാരുടെ വിഴുപ്പലക്കലാണ് നടക്കുന്നത്. എന്നോട് ലാലേട്ടനും മമ്മൂക്കയും പോകരുതെന്ന് പറഞ്ഞുവെന്നാണ് ശ്വേത കഴിഞ്ഞ ദിവസം പറഞ്ഞത്.

AMMA association

തങ്ങളൊക്കെ പിറകിലുണ്ടെന്നും പറഞ്ഞുവത്രെ. ശ്വേത ഈ വെടി പൊട്ടിച്ചപ്പോൾ മോഹ​ൻലാലിനോട് അടുപ്പമുള്ളവരും മമ്മൂട്ടിയോട് അടുപ്പമുള്ളവരും ഞെട്ടിപ്പോയി. എന്ത് ധൈര്യത്തിലാണ് ശ്വേത ഇ​ങ്ങനെ പറഞ്ഞതെന്ന് അവർ ചോദിച്ച് തുടങ്ങി. ലാലേട്ടനോ മമ്മൂക്കയോ അങ്ങനെ പറയില്ലെന്നും അവരായി പറയുന്നത് വരെ തങ്ങൾ ഇത് വിശ്വസിക്കില്ലെന്നുമാണ് അൻസിബ ശ്വേതയുടെ പുതിയ വെളിപ്പെടുത്തലിനെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.

ഞാൻ ഈ നാട്ടുകാരനല്ലെന്ന് പറഞ്ഞ് പിഷാരടിയും രാജിവെച്ച് പോയി. വലിയൊരു ​ഗ്രൂപ്പുണ്ട് ഇവിടെ. ആ ​ഗ്രൂപ്പിന്റെ കളികളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇവരെല്ലാം ആസ്വദിക്കുകയാണ്. വമ്പന്മാരായ നടന്മാരും ചെറിയ നടന്മാരുമെല്ലാം ഇതെല്ലാം കണ്ട് ആസ്വദിക്കുകയാണ്. പെണ്ണരശ് നാട് എന്ന് പറയുന്നത് പോലെ.

You May Also Like
ഭർത്താവായി മറ്റൊരാളില്ലെന്ന് സുലക്ഷണ, എന്റെ മനസിൽ ഹേമ മാലിനി മാത്രമെന്ന് സഞ്ജീവ് കുമാർ; ഒടുവിൽ...
ഭർത്താവായി മറ്റൊരാളില്ലെന്ന് സുലക്ഷണ, എന്റെ മനസിൽ ഹേമ മാലിനി മാത്രമെന്ന് സഞ്ജീവ് കുമാർ; ഒടുവിൽ...

അവർ അടിക്കട്ടെ എന്ന് പറഞ്ഞാണ് അവർ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുന്നത് എന്നും പല്ലിശ്ശേരി പറഞ്ഞു. നിലവിൽ സംഘടനയിൽ നേതൃത്വത്തിൽ വ്യക്തതയില്ലാത്ത സാഹചര്യം തുടരുകയാണ്. അഡ്ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയും അധികാരവും സംബന്ധിച്ച തർക്കവും തുടരുന്നു.

കോടതിയിലും സംഘടനയ്ക്കകത്തും ഒരേസമയം വിവാദങ്ങൾ പുരോഗമിക്കുകയാണ്. നിരവധി മുതിർന്ന താരങ്ങൾ സംഘടനയുടെ പ്രവർത്തന രീതിയിൽ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അമ്മ സംഘടനയുടെ ഒരാവശ്യവും സമൂഹത്തിനില്ലെന്നും സംഘടന പിരിച്ചുവിടണമെന്നുമാണ് ജി സുധാകരന്‍ പറഞ്ഞ്.

Read more about: shweta menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X