അഴകുള്ള സാത്താൻ, ആർതിയെക്കാളും ആയിരം മടങ്ങ് അപകടകാരി, പിള്ളേരെ പിടിച്ച് വെക്കുന്നത് സ്ത്രീകൾ ചെയ്യുന്ന ലോക്ക്!

ജയം രവി എന്ന രവി മോഹനും ഗായികയും സ്പിരിച്വൽ ഹീലറുമായ കെനിഷ ഫ്രാൻസിസും തമ്മിലുള്ള ബന്ധം കഴിഞ്ഞ രണ്ട് വർഷമായി തമിഴ് സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയാകുന്ന വിഷയങ്ങളിലൊന്നാണ്. റിപ്പോർട്ടുകൾ പ്രകാരം ഒരു സംഗീത പരിപാടിയിലൂടെയാണ് ജയം രവിയും കെനിഷ ഫ്രാൻസിസും പരിചയപ്പെടുന്നത്. പിന്നീട് വ്യക്തിപരമായ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന സമയത്ത് കെനിഷ ഒരു സ്പിരിച്വൽ ഹീലറും കൗൺസിലറുമെന്ന നിലയിൽ രവിക്ക് പിന്തുണ നൽകി. അതോടെ പരിചയം സൗഹൃദമായി.

Also Read
ആത്മഹത്യയ്ക്ക് ശ്രമിച്ചു?; വിഷം തരിക അല്ലെങ്കിൽ കുത്തി കൊല്ലുക, കാൻസറായി മരിക്കാൻ പറ്റില്ല; പ്രതികരിച്ച് രേണു
ആത്മഹത്യയ്ക്ക് ശ്രമിച്ചു?; വിഷം തരിക അല്ലെങ്കിൽ കുത്തി കൊല്ലുക, കാൻസറായി മരിക്കാൻ പറ്റില്ല; പ്രതികരിച്ച് രേണു

2024ൽ ജയം രവി ഭാര്യ ആർതിയുമായി വേർപിരിയുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ കെനിഷയുമായുള്ള അടുപ്പമാണ് വിവാഹമോചനത്തിന് കാരണമെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. എന്നാൽ അന്ന് ജയം രവി ഈ ആരോപണങ്ങൾ തള്ളിക്കളയുകയും കെനിഷയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Ravi Mohan Kenisha Francis

പക്ഷെ പിന്നീട് പല പൊതുവേദികളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടാൻ തുടങ്ങി. രവിയുടെ ഭാര്യ ആർതിക്കൊപ്പമാണ് നടന്റെ രണ്ട് മക്കളും എന്നാൽ കെനിഷയുമായി അടുത്തത് വഴി രവി വലിയൊരു അപകടത്തിലാണ് ചെന്ന് പെട്ടിരിക്കുന്നതെന്ന് പറയുകയാണ് ജേർണലിസ്റ്റ് ഉമാപതി. അഴകുള്ള സാത്താനാണ് കെനിഷയെന്നും രവി ഭയങ്കരമായി ലോക്കായിയെന്നും അദ്ദേഹം പുതിയ അഭിമുഖത്തിൽ പറഞ്ഞു.

ഉമാപതിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... പല സിനിമാ നടന്മാരും ചത്ത് ജീവിക്കുന്നു. പക്ഷെ പുറമെ നിന്ന് ആരാധകർ നോക്കുമ്പോൾ ഭാര്യയ്ക്കൊപ്പവും കുടുംബത്തോടൊപ്പവും സന്തോഷിക്കുന്നതും സെൽഫി എടുക്കുന്നതും എല്ലാം കാണാം. പക്ഷെ സത്യം പറഞ്ഞാൽ മിക്ക ഹീറോകളും ഉള്ളിന്റെ ഉള്ളിൽ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. പലരും അടിമ ജീവിതം നയിക്കുന്നു. രവി മോഹ​ൻ യഥാർത്ഥത്തിൽ പാവമാണ്. പക്ഷെ പെട്ടുപോയി.

Recommended For You
കല്യാണമോ അതോ ബിഗ് ബോസിലേക്കോ! ടോം ആന്‍ഡ് ജെസിയില്‍ നിന്നും അമൃത പിന്‍മാറിയതിന് കാരണം
കല്യാണമോ അതോ ബിഗ് ബോസിലേക്കോ! ടോം ആന്‍ഡ് ജെസിയില്‍ നിന്നും അമൃത പിന്‍മാറിയതിന് കാരണം

തുടർന്നും കെനിഷയ്ക്കൊപ്പം ജീവിക്കാനാണ് രവി തീരുമാനിക്കുന്നതെങ്കിൽ വൈകാതെ സേതു സിനിമയിലെ കഥ പോലെയാകും ജീവിതം. കെനിഷ വിട്ട് പോവുകയാണെന്ന് പറഞ്ഞപ്പോൾ അതിനെ അതിന്റെ വഴിക്ക് വിട്ടിരുന്നുവെങ്കിൽ രവിയുടെ ജീവിതം തന്നെ മാറുമായിരുന്നു. രവി ഇറങ്ങി വന്നശേഷം അദ്ദേഹത്തിന്റെ ഭാര്യയും അമ്മായിയമ്മയും എല്ലാം തെറ്റുകൾ മനസിലാക്കുകയും അയാളോടുള്ള അവരുടെ സമീപനം മാറുകയും ചെയ്തിരിക്കും.

പിള്ളേരെ പിടിച്ച് വെക്കുന്നത് എല്ലാ സ്ത്രീകളും ചെയ്യുന്നൊരു ലോക്കാണ്. പല കുടുംബത്തിലും സംഭവിക്കുന്നതാണ്. പ്രശ്നങ്ങൾ ഉണ്ടെങ്കിലും പറഞ്ഞ് തീർത്ത് മുന്നോട്ട് പോകാമായിരുന്നു. ആർതിയേക്കാളും അമ്മായിയമ്മയെക്കാളും ആയിരം മടങ്ങ് അപകടകാരിയാണ് കെനിഷ. മന്ത്രവാദിനിയാണ്. സിനിമയിൽ ഒരു ഹിറ്റ് സോങ് പോലും പാടാത്ത ​ഗായിക ടാർ​ഗെറ്റ് വെച്ച് കൃത്യമായി രവിയെ വലയിലാക്കി. രവി ഒരു പാവമാണ്.

Ravi Mohan Kenisha Francis

പക്ഷെ ഇതേ രീതി സിമ്പുവിന്റെ അടുത്ത് കെനിഷ പരീക്ഷിച്ചാൽ അത് ഫലവത്താവില്ല. അതോടെ കെനിഷ തീരും. പക്ഷെ രവി അപ്പാവിയാണ്. അയാളെ വെച്ച് ദുർമന്ത്രവാദം ചെയ്തു. അഴകുള്ള സാത്താനാണ് കെനിഷ. രവി ഭയങ്കരമായി ലോക്കായി. ദുബായിൽ പ്രോ​ഗ്രാമിന് പോയി സാമ്പത്തിക ഇടപാട് നടത്തി കെനിഷയുടെ പേരിൽ പ്രശ്നങ്ങളുണ്ടായതാണ്.

അവിടെ പ്രശ്നമുണ്ടായപ്പോൾ സിനിമയിൽ വരുന്ന വില്ലത്തിയെപ്പോലെയാണ് കെനിഷ പെരുമാറിയതും സംസാരിച്ചതും. കാഴ്ചയിൽ പ്രശ്നക്കാരിയായി തോന്നില്ല. രവിയുടെ കാശ് വിഴുങ്ങി സ്റ്റാർ ഹോട്ടലുകൾ തോറും കയറി ഇറങ്ങി നടക്കുന്നു. രവി ഇപ്പോൾ കെനിഷയുടെ അടിമ. പുറത്ത് കടക്കാൻ പറ്റാത്ത തരത്തിൽ ദുർമന്ത്രവാദം ചെയ്തിരിക്കുന്നു. ഹീലിങ് ചെയ്യുന്ന വ്യക്തിയാണെന്ന് പറയുന്നു. എവിടെ നിന്നാണ് ഇത് പഠിച്ചത്?.

You May Also Like
ഇനിയില്ല ഉപ്പും മുളകിനൊപ്പം! ഞാന്‍ നിര്‍ത്തുകയാണെന്ന് ഗൗരി! സങ്കടപ്പെട്ട് ആരാധകര്‍
ഇനിയില്ല ഉപ്പും മുളകിനൊപ്പം! ഞാന്‍ നിര്‍ത്തുകയാണെന്ന് ഗൗരി! സങ്കടപ്പെട്ട് ആരാധകര്‍

ഹീലിങ് മൂന്ന് സിറ്റിങിന് ഒരു ലക്ഷമാണ് കെനിഷ വാങ്ങുന്നത്. പണക്കാരനാണ് ക്ലൈന്റ് എങ്കിൽ അത് പത്തലക്ഷമാകും. പൂച്ചയെ ഭയന്ന് കൊരങ്ങന്റെ മുന്നിലേക്ക് പോയത് പോലെയായി രവിയുടെ കാര്യം എന്നും ഉമാപതി പറയുന്നു.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X