വിനീതേട്ടന് ഭക്ഷണമാണ് മെയിൻ, കയ്യിൽ കുഞ്ഞു കുഞ്ഞു കുസൃതികളുള്ള ആളാണ് ടൊവിനോ: ബേസിൽ ജോസഫ്

മലയാള സിനിമയിൽ സംവിധായകനായും നടനായും തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമാ ലോകത്ത് സ്വന്തമായൊരിടം കണ്ടെത്താൻ ബേസിലിന് സാധിച്ചിട്ടുണ്ട്. മൂന്ന് സിനിമകളാണ് ഇതുവരെ സംവിധാനം ചെയ്തത്. ആ മൂന്ന് സിനിമകൾക്കും മികച്ച സ്വീകാര്യതയും പ്രേക്ഷക പ്രതികരണവുമാണ് ലഭിച്ചത്. ഒരുപിടി ചിത്രങ്ങളിലും ബേസിൽ അഭിനയിച്ചിട്ടുണ്ട്. ബേസിലിലെ നടനെയും സംവിധായകനെയും പ്രേക്ഷകർ ഇതിനോടകം ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

മിന്നൽ മുരളിയാണ് ബേസിലിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അതിന് ശേഷം അഭിനയത്തിലാണ് താരം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജാന്‍ ഇ മാന്‍, ഉല്ലാസം, ജോജി, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. ഈ വർഷം ഡിയർ ഫ്രണ്ട്, ന്നാ താൻ കേസ് കൊട്, എന്നി ചിത്രങ്ങളിലും ബേസിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. പാൽത്തു ജാൻവറാണ് ബേസിലിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ബേസിൽ നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബേസിലും കയ്യടി നേടുന്നുണ്ട്.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിൽ സഹസംവിധായകൻ ആയിട്ടായിരുന്നു ബേസിലിന്റെ തുടക്കം

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിൽ സഹസംവിധായകൻ ആയിട്ടായിരുന്നു ബേസിലിന്റെ തുടക്കം. പിന്നീട് 2015 ൽ വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കുഞ്ഞിരാമായണം എന്ന ചിത്രം സംവിധാനം ചെയ്ത ബേസിൽ സ്വതന്ത്ര സംവിധായകനായി തന്റെ വരവറിയിക്കുകയായിരുന്നു.

പിന്നീട് ടൊവിനോ തോമസിനെ നായകനാക്കി 2017 ൽ ഗോദയും 2021 ൽ മിന്നൽ മുരളിയും ബേസിൽ സംവിധാനം ചെയ്തു. മൂന്ന് ചിത്രങ്ങളും ഹിറ്റായിരുന്നു. അതിനിടയിൽ പല സിനിമകളിലും ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ച ബേസിൽ നടനെന്ന നിലയിലും പേരെടുക്കുകയായിരുന്നു.

സിനിമയ്ക്ക് അകത്തും പുറത്തും ബേസിലിന്റെ അടുത്ത സുഹൃത്തുക്കളാണ്

സിനിമയ്ക്ക് അകത്തും പുറത്തും ബേസിലിന്റെ അടുത്ത സുഹൃത്തുക്കളാണ് ഇന്ന് വിനീത് ശ്രീനിവാസനും ടൊവിനോ തോമസും. പുതിയ ചിത്രമായ പാൽത്തു ജാൻവറിന്റെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്റെ ഈ രണ്ടു കൂട്ടുകാരെയും കുറിച്ച് ബേസിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഇവരുടെ പേര് പറഞ്ഞ ശേഷം മറക്കാൻ പറ്റാത്ത അനുഭവങ്ങളോ ഓർമകളോ പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് ബേസിൽ രണ്ടുപേരെയും കുറിച്ച് വാചാലനായത്.

വിനീത് ശ്രീനിവാസന് ഭക്ഷണമാണ് മെയിൻ എന്നാണ് ബേസിൽ പറയുന്നത്. താൻ ഇഷ്ടപ്പെട്ട് ഓർഡർ ചെയ്ത സാധനത്തിൽ മറ്റൊരാൾ കൈവെക്കുന്നത് പോലും വിനീതിന് ഇഷ്ടമല്ലെന്ന് ബേസിൽ പറയുന്നു. അതേസമയം കയ്യിൽ കുറെ കുസൃതികൾ ഉള്ളയാളാണ് ടൊവിനോ എന്നാണ് താരം പറയുന്നത്. തന്റെ വീഡിയോകൾ എടുത്ത് നാറ്റിക്കൽ ആളുടെ സ്ഥിരം ജോലിയാണെന്നും ബേസിൽ പറയുന്നു. ബേസിലിന്റെ വാക്കുകൾ ഇങ്ങനെ.

വിനീതേട്ടനെ കുറിച്ച് ആലോചിക്കുമ്പോൾ ഭക്ഷണമാണ് ആദ്യം

'വിനീതേട്ടനെ കുറിച്ച് ആലോചിക്കുമ്പോൾ ഭക്ഷണമാണ് ആദ്യം ഓർമ്മവരുന്നത്. വിനീതേട്ടൻ ഭയങ്കര ഫുഡിയാണ്. കഴിക്കാൻ ഒക്കെ ഇരിക്കുമ്പോൾ വിനീതേട്ടൻ ഓഡർ ചെയ്ത സാധനം നമ്മൾ എടുക്കാൻ പോയാൽ അപ്പോൾ തന്നെ മുഖം മാറും. തരില്ല. രണ്ടു പീസാണെങ്കിൽ ആ രണ്ടു പീസും വിനീത് തന്നെ കഴിക്കും. വേണമെങ്കിൽ വേറെ ഓർഡർ ചെയ്ത് കഴിച്ചോളാൻ പറയും.'

'ഭക്ഷണമാണ് വിനീതേട്ടന്റെ മെയിൻ. അത് വെച്ചാണ് പ്ലാനിങ് ഒക്കെ. അവിടെ പോയി ഇത് കഴിക്കാം എന്നൊക്കെ പറഞ്ഞോണ്ട് ഇരിക്കും. ഞാൻ ചെന്നൈയിൽ പോയാണ് ആദ്യമായി വിനീതേട്ടനെ കാണുന്നത്. ഞാൻ അവിടെ ചെന്നപ്പോൾ വീട്ടിൽ ഇടുന്ന ട്രൗസർ ഒക്കെയിട്ട് ഒരു ഐ 20 കാറിൽ പുള്ളി വന്നു. കേറിക്കോളാൻ പറഞ്ഞു. നേരെ പോയത് തലപ്പാക്കട്ടി ബിരിയാണി കഴിക്കാൻ ആണ്. അത് കഴിച്ചു കഴിഞ്ഞാണ് എന്നോട് വന്ന് തിരയിൽ ജോയിൻ ചെയ്യാൻ പറഞ്ഞത്. അതായിരുന്നു എന്റെ ഇന്റർവ്യൂ എന്ന് പറയാം.'

വിനീതേട്ടൻ നല്ല പാചകക്കാരൻ കൂടിയാണ്

'വിനീതേട്ടൻ നല്ല പാചകക്കാരൻ കൂടിയാണ്. ദിവ്യ (വിനീതിന്റെ ഭാര്യ) ചേച്ചി വെജിറ്റേറിയൻ ആണ്. അപ്പോൾ നോൺ വെജ് കഴിക്കണമെങ്കിൽ ആൾക്ക് കുക്ക് ചെയ്ത് തന്നെ കഴിക്കണം. ഇടയ്ക്ക് ഞാൻ ഇതുണ്ടാക്കി എന്നൊക്കെ പറഞ്ഞു ഫോട്ടോ അയച്ചു തരും' ബേസിൽ പറഞ്ഞു.

'ടൊവിനോയ്ക്ക് എന്റെ വീഡിയോ എടുത്ത് നാറ്റിക്കൽ ഒക്കെയാണ് പണി. ഓരോന്ന് ഒക്കെ ആയി എപ്പോഴും ഉണ്ടാവും. ഇറങ്ങാത്ത വീഡിയോ ഒക്കെ ഉണ്ട്. പ്രസ് ചെയ്ത് വയ്ക്കണ ബട്ടൻസ് ഉള്ള ഷർട്ട് ഒക്കെ ഇട്ട് അവന്റെ മുന്നിൽ പോയാൽ എന്തൊക്കെയുണ്ട് ചോദിച്ചു ഒറ്റ വലിയാണ്. ആരെയെങ്കിലും വീഡിയോ ഒക്കെ എടുക്കാൻ നിർത്തിയിട്ടുണ്ടാകും. റോഡിൽ വെച്ചൊക്കെ ആയിരിക്കും ഇങ്ങനെ ഒക്കെ ചെയ്യണേ. ഇങ്ങനെ കുഞ്ഞു കുഞ്ഞു കുസൃതികൾ ഒക്കെയുണ്ട് അവന്.'

'ഭയങ്കര രസമുള്ള വ്യക്തിത്വമാണ്. കോമഡി ആവേണ്ടപ്പോൾ കോമഡി ആവും. സീരിയസ് ആവേണ്ടപ്പോൾ അങ്ങനെ. ഇടയ്ക്ക് ഉപദേശം ഒക്കെ തരാറുണ്ട്. അത്രയും അടുത്ത സുഹൃത്താണ് പറയാൻ ആണേൽ ഒരുപാട് ഉണ്ട്.' ബേസിൽ ജോസഫ് കൂട്ടിച്ചേർത്തു.

Read more about: basil joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X