For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'റാഗിങ്ങിലൂടെ പരിചയം, ആദ്യം പ്രണയം നിരസിച്ചു പിന്നെ പതിയെ സെറ്റായി'; പ്രണയകഥ പറഞ്ഞ് ബേസിൽ ജോസഫ്

  |

  മലയാളത്തിലെ യുവസംവിധായകരിൽ പ്രധാനിയാണ് ബേസിൽ ജോസഫ്. വളരെ ചെറിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ ബേസിലിനു കഴിഞ്ഞിട്ടുണ്ട്. സംവിധായകന്‍, നടന്‍, എന്നി മേഖലകളിൽ എല്ലാം ബേസിൽ ഇതിനോടകം തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ആകെ മൂന്ന് സിനിമകൾ മാത്രം സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായി മാറാൻ ബേസിലിന് കഴിഞ്ഞിട്ടുണ്ട്.

  മിന്നല്‍ മുരളിയാണ് അവസാനം ബേസിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രം. അതിന് ശേഷം അഭിനയത്തിലാണ് താരം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജാന്‍ ഇ മാന്‍, ഉല്ലാസം, ജോജി, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നു. ഈ വർഷം ഡിയർ ഫ്രണ്ട്, ന്നാ താൻ കേസ് കൊട്, എന്നി ചിത്രങ്ങളിലും ബേസിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. പാൽത്തു ജാൻവറാണ് ബേസിലിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ബേസിൽ നായകനായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബേസിലും കയ്യടി നേടുന്നുണ്ട്.

  Also Read: ശങ്കറിൻ്റെ സൂപ്പർതാര പദവി തെറിപ്പിച്ചതാര്? ലോകത്തുള്ളവരല്ലാം മനസിലാക്കിയിട്ടും ശങ്കർ അറിഞ്ഞില്ലെന്ന് മുകേഷ്

  അതിനിടെ, ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്റെ പ്രണയകഥ പറഞ്ഞിരിക്കുകയാണ് ബേസിൽ. എൻജിനിയറിങ്ങിന് പഠിക്കുന്ന സമയത്താണ് ബേസിൽ ഭാര്യ എലിസബത്തിനെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. റാഗിങ്ങിലൂടെയാണ് ആദ്യ പരിചയപ്പെടുന്നത് എന്നാണ് ബേസിൽ പറയുന്നത്. ആദ്യം പ്രൊപോസൽ റിജെക്റ്റ് ചെയ്‌തെങ്കിലും പിന്നീട് ആൾ ഇഷ്ടമാണെന്ന് പറഞ്ഞെന്ന് താരം പറയുന്നു.

  എലിസബത്തിനെ കണ്ടു മുട്ടിയതിനെയും പ്രണയത്തിലായതിനെയും കുറിച്ച് ബേസിൽ പറയുന്നത് ഇങ്ങനെയാണ്..

  Also Read: മോഹന്‍ലാലില്‍ നിന്നും തുടങ്ങി മമ്മൂട്ടിയില്‍ അവസാനിക്കും; ബ്രഹ്മാണ്ഡ സിനിമയിലെ സര്‍പ്രൈസിനെ കുറിച്ച് വിനയന്‍

  'എന്‍ജിനിയറിങ്ങിന് പഠിക്കുമ്പോള്‍ എലിസബത്ത് എന്റെ ജൂനിയറായിരുന്നു. റാഗിങ്ങിലൂടെയാണ് പരിചയപ്പെട്ടത്. ആദ്യ കണ്ട് ഇഷ്ടപ്പെട്ടപ്പോൾ കൂട്ടുകാരോടൊപ്പം പ്ലാൻ ചെയ്ത് പോയി റാഗ് ചെയ്യുകയായിരുന്നു. അവർ റാഗ് ചെയ്യുമ്പോൾ ഞാൻ വന്ന് രക്ഷിക്കുന്നു എന്ന രീതിയിൽ ആയിരുന്നു. അങ്ങനെ ചെയ്തു. അതിൽ ഒരുത്തൻ മാറിയില്ല. മൈൻഡ് പോലും ചെയ്തില്ല. പിന്നെ കണ്ണൊക്കെ ഉരുട്ടി അവനെ മാറ്റി സംസാരിച്ചു. '

  Also Read: സ്വര്‍ണമാല തട്ടിപ്പറിച്ചെന്ന് പറഞ്ഞ് ബിജു മേനോനെ അയാള്‍ തല്ലി; വാവിട്ട് കരഞ്ഞ് നടനും, ആ സംഭവത്തെ പറ്റി നടൻ

  'ഫാസ്റ്റ് ഇയറിൽ എലിസബത്ത് താമസിച്ചിരുന്നത് കോളേജ് ഹോസ്റ്റലിൽ ആയിരുന്നില്ല.ഒരു രണ്ടു കിലോമീറ്റർ നടക്കാൻ ഉണ്ടായിരുന്നു. നടന്ന് പോകുമ്പോൾ അവിടെ ഇവിടെ ഒക്കെ ആയി നിൽക്കും അങ്ങനെ അങ്ങനെ ഒക്കെ പോയി. എലിസബത്തിന്റെ ഒരു ഫ്രണ്ട് എനിക്ക് സപ്പോർട്ട് ആയിരുന്നു. അവൾ വഴി എലിസബത്തിന്റെ ബർത്ത്ഡേയ്ക്ക് ബാഗിൽ ഗിഫ്റ്റ് ഒളിപ്പിച്ചു വെച്ചു.'

  'എലിസബത്ത് ഇത് കണ്ട് ഇയാൾ എന്തിനാ എനിക്ക് ഗിഫ്റ്റ് തരുന്നത് എന്നൊക്കെ ഓർത്ത് പിന്നെ ഡൗട്ട് അടിച്ചു. പിന്നെ വന്ന് ഗിഫ്റ്റ് ഒന്നും വേണ്ട എന്നൊക്കെ പറഞ്ഞു റിജെക്റ്റ് ചെയ്തു' നാണത്തോടെ ബേസിൽ പറഞ്ഞു. അതിനു ശേഷം പയ്യെ എല്ലാം ഒക്കെ ആവുകയായിരുന്നു എന്നും ബേസിൽ പറഞ്ഞു. താനും എലിസബത്തും ഒരേ വെവ് ലെങ്ത്ത് ഉള്ളവരാണെന്നും ഒരേ വൈബണെന്നും ബേസിൽ പറയുന്നുണ്ട്.

  Read more about: basil joseph
  English summary
  Palthu Janwar movie actor Basil Joseph tells his love story; Here's how he met wife Elizabeth
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X