15 വര്‍ഷത്തെ പ്രണയം; വരന്റെ മുഖം വെളിപ്പെടുത്തി അഭിനയ; ഏറ്റവും എളുപ്പത്തില്‍ പറഞ്ഞ യെസ്!

ജോജു ജോര്‍ജ് നായകനും സംവിധായകനുമായ പണി എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് അഭിനയ. കേള്‍വി ശക്തിയും സംസാരശേഷിയും ഇല്ലാത്ത അഭിനയ തന്റെ അഭിനയം കൊണ്ട് അമ്പരപ്പിച്ചു. പണിയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറാന്‍ അഭിനയയ്ക്ക് സാധിച്ചു. കലയ്ക്കും കഴിവിനും അതിരുകളും കുറവുകളുമൊന്നുമില്ലെന്ന് അഭിനയ കാണിച്ചു തരികയായിരുന്നു. ഈയ്യടുത്താണ് അഭിനയയുടെ വിവാഹ സംബന്ധിച്ച വാര്‍ത്തകള്‍ ചര്‍ച്ചയായി മാറുന്നത്.

അഭിനയയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാര്‍ച്ച് 9 നായിരുന്നു വിവാഹ നിശ്ചയം. എന്നാല്‍ തന്റെ വരന്റെ പേരും ചിത്രവും ഒന്നും അഭിനയ പുറത്ത് വിട്ടിരുന്നല്ല. തങ്ങളുടെ പ്രിയപ്പെട്ട നടിയുടെ വരന്‍ ആരെന്ന് അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഇപ്പോഴിതാ ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. തന്റെ വരനെ ലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് അഭിനയ.

Abhinaya

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അഭിനയ വരനെ പരിചയപ്പെടുത്തുന്നത്. വിവാഹ നിശ്ചയത്തില്‍ നിന്നുമുള്ള തങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് താരം വരനെ പരിചയപ്പെടുത്തിയത്. വെഗേശന കാര്‍ത്തിക് എന്നാണ് അഭിനയയുടെ വരന്റെ പേര്. മാര്‍ച്ച് 9 ന് വിവാഹ നിശ്ചയം കഴിഞ്ഞു. ഏറ്റവും എളുപ്പത്തില്‍ പറഞ്ഞ യെസ് എന്നും അഭിനയ കുറിച്ചിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

നടി മൃണാല്‍ ഠാക്കൂറും അഭിനയയ്ക്കും വരനും ആശംസകള്‍ നേര്‍ന്നെത്തിയിട്ടുണ്ട്. പിന്നാലെ പണിയില്‍ ഒപ്പം അഭിനയിച്ച അഭയ ഹിരണ്‍മയി, ജുനൈസ് വിപി തുടങ്ങിയവരും കമന്റിലൂടെ ആശംസ അറിയിച്ചെത്തുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിനയയുടെ വിവാഹം ഈ ഏപ്രിലില്‍ ആയിരിക്കും നടക്കുക. അതേസമയം വരന്‍ സിനിമയില്‍ നിന്നുള്ള വ്യക്തിയല്ല. ഏറെ നാളത്തെ പ്രണയമാണ് ഇപ്പോള്‍ വിവാഹത്തിലേക്ക് എത്തുന്നത്.

തമിഴിലൂടെയാണ് അഭിനയ കരിയര്‍ ആരംഭിക്കുന്നത്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 60 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് അഭിനയ. കേള്‍വിയില്ലാതെ തന്നെ അഭിനയത്തിലും നൃത്തത്തിലുമെല്ലാം കയ്യടി നേടാന്‍ സാധിച്ച അഭിനയ പലര്‍ക്കും പ്രചോദനമാണ്. നാടോടികള്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ അഭിനയത്തില്‍ തിളങ്ങുന്നത്. ചിത്രത്തിലെ പ്രകടനത്തിന് അഭിനയയെ തേടി നിരവധി പുരസ്‌കാരങ്ങളുമെത്തി.

മലയാളത്തില്‍ അഭിനയ ആദ്യമായി അഭിനയിക്കുന്ന സിനിമ ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ് ആണ്. പക്ഷെ പണിയില്‍ ജോജുവിന്റെ നായികയായി എത്തിയതോടെയാണ് താരമായി മാറുന്നത്. ചിത്രത്തിലെ അഭിനയയുടെ പ്രകടനം വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടിരുന്നു. നേരത്തെ നല്‍കിയൊരു അഭിമുഖത്തില്‍ അഭിനയ തന്റെ പ്രണയത്തെക്കുറിച്ച് സംസാരിച്ചത് വാര്‍ത്തയായിരുന്നു. 15 വര്‍ഷമായി താന്‍ പ്രണയത്തിലാണെന്നാണ് അഭിനയ പറഞ്ഞത്.

Abhinaya

''ഞാന്‍ റിലേഷന്‍ഷിപ്പിലാണ്. എനിക്ക് ബോയ്ഫ്രണ്ടുണ്ട്. ബാല്യകാല സുഹൃത്തുക്കളാണ് ഞങ്ങള്‍. പതിനഞ്ച് വര്‍ഷമായി തുടരുന്ന പ്രണയ ബന്ധമാണിത്. അദ്ദേഹം എന്റെ അടുത്ത സുഹൃത്താണ്. എനിക്കെന്തും സംസാരിക്കാം. ഒരു ജഡ്ജ്‌മെന്റും ഇല്ലാതെ എന്നെ കേള്‍ക്കും. സംസാരിച്ചാണ് ഞങ്ങള്‍ പ്രണയത്തിലായത്'' എന്നാണ് അഭിനയ പറഞ്ഞത്. വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഇതുവരെ പ്ലാന്‍ ചെയ്തിട്ടില്ല. ഒരുപാട് സമയമുണ്ടെന്നായിരുന്നു അഭിനയ നല്‍കിയ മറുപടി.

അതേസമയം സിനിമാ ലോകത്ത് തന്നെക്കുറിച്ചുള്ള മുന്‍ധാരണകളെക്കുറിച്ച് അഭിനയ പറഞ്ഞതും ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധായകര്‍ക്കും സെറ്റിലുള്ളവര്‍ക്കുമുള്ള ചോദ്യം ഡെഫ് ആയ ആള്‍ക്ക് എങ്ങനെ ഇത് ചെയ്യാന്‍ പറ്റുമെന്നാണ്. അവര്‍ക്ക് ഇതേക്കുറിച്ച് അവബോധമില്ല. ഞങ്ങള്‍ കുറവുള്ളവരല്ല. ഞങ്ങള്‍ക്കും കഴിവുണ്ട്. എല്ലാവര്‍ക്കും ഒരു ഉദാഹരണമായി അവബോധമുണ്ടാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നാണ് അഭിനയ പറഞ്ഞത്.

More from Filmibeat

Read more about: abhinaya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X