'എന്റെ കണ്ണമ്മ... നീ എന്നും എന്റെ അഭിമാനം; തരിണി ഞങ്ങളുടെ ലിറ്റിൽ'; പാർവ്വതി ജയറാമിന്റെ വാക്കുകൾ

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ ജയറാമിന്റെ കുടുംബം വലുതാവുകയാണ്. ജയറാമിന്റെ മൂത്തമകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനാകാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ദിവസമാണ് കാളിദാസിന്റെയും കാമുകി തരിണിയുടെയുടെ വിവാഹനിശ്ചയം ആഢംബരമായി നടന്നത്. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെയാണ് ആരാധകർ ഇക്കാര്യം അറിഞ്ഞത്. പിന്നാലെ ചിത്രങ്ങൾ പങ്കുവെച്ച് കാളിദാസും സന്തോഷവാർത്ത അറിയിച്ചിരുന്നു.

അടുത്തിടെയാണ് താൻ പ്രണയത്തിലാണെന്ന് കാളിദാസ് ആരാധകരെ അറിയിച്ചത്. കാമുകിക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് പ്രണയത്തിലാണെന്ന സൂചന നടൻ ആദ്യം നൽകിയത്. പിന്നീട് വാലന്റൈൻസ് ദിനത്തിലുമൊക്കെയായി തരിണിക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രണയത്തിലാണെന്ന് അറിയിക്കുകയായിരുന്നു നടൻ. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമാണ് കാളിദാസിന്റെ ഭാവി വധു തരിണി കലിംഗരായര്‍.

Parvathy Jayaram

ചെന്നൈയില്‍ വച്ചാണ് പരമ്പരാഗതമായ ശൈലിയില്‍ പൂജയോട് കൂടിയുള്ള വിവാഹനിശ്ചയം നടന്നത്. ചടങ്ങുകൾ ചെറിയ രീതിയിൽ ആയിരുന്നെങ്കിലും വളരെ ആർഭാടമായാണ് നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിന് ഉണ്ടായിരുന്നത്. ഇരുവരും പരസ്പരം മോതിരം അണിയുന്നത് അടക്കമുള്ള ചിത്രങ്ങൾ പുറത്തുവന്നിരുന്നു. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തിയത്.

അതിനിടെ അമ്മ പാർവ്വതി ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ വൈറലാവുകയാണ്. മകന്‍ കണ്ണന്‍ തന്റെ അഭിമാനമാണെന്നും ഇഷ്ടപ്പെട്ട ജീവിതപങ്കാളിയുമായി പുതിയൊരു ജീവിതം തുടങ്ങുന്ന മകനും വധുവിനും ആശംസയും ദൈവത്തിന്റെ അനുഗ്രഹവും ഉണ്ടായിരിക്കുമെന്നും പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

"എന്റെ മകന്‍, എന്റെ കണ്ണമ്മ. നീ എന്റെ അഭിമാനമാണ്. ഇപ്പോള്‍ നീ ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുടങ്ങിയിരിക്കുന്നു. അത് നീ ഏറെ സ്‌നേഹിക്കുന്ന സുന്ദരിയായ നമ്മുടെ ലിറ്റില്‍ തരിണിയോടൊപ്പമായതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. താരിണിയെ ഞങ്ങള്‍ ലിറ്റില്‍ എന്നാണ് സ്‌നേഹപൂര്‍വം വിളിക്കുന്നത്."

"ദൈവത്തിന്റെ അനുഗ്രഹം നിങ്ങള്‍ക്ക് വേണ്ടുവോളമുണ്ടാകട്ടെ. നിങ്ങളുടെ ജീവിതം സ്‌നേഹത്താല്‍ സമൃദ്ധമാകട്ടെ. നിങ്ങളെ രണ്ടുപേരെയും ഞങ്ങള്‍ ഒരുപാടൊരുപാട് സ്‌നേഹിക്കുന്നു" എന്നാണ് പാർവ്വതി ജയറാം കുറിച്ചത്. അതിനിടെ സഹോദരി മാളവികയും ഇരുവർക്കും ആശംസകളുമായി എത്തിയിരുന്നു. ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു മാളവികയുടെ ആശംസ.

Parvathy Jayaram

അടുത്ത വർഷമായിരിക്കും കാളിദാസിന്റെയും തരിണിയുടെയും വിവാഹമെന്നാണ് വിവരം. അടുത്തിടെ രജിനി എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ കാളിദാസ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. വിവാഹത്തിന്റെ ഡേറ്റ് ഒന്നും തീരുമാനിച്ചിട്ടില്ലെന്നും കാളിദാസ് പറഞ്ഞു. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേഡ് റണ്ണറപ്പ് കൂടിയായ തരിണി വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്.

അതേസമയം, സഹോദരി മാളവികയും തന്റെ പങ്കാളിയെ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ച് മാളവിക തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചപ്പോഴും മാളവിക കാമുകന്റെ ചിത്രങ്ങൾ അതിനൊപ്പം ചേർത്തിരുന്നു. വൈകാതെ മാളവികയുടെയും വിവാഹ നിശ്ചയം നടന്നേക്കുമെന്നാണ് വിവരം. മുൻപൊരിക്കൽ ഇരുവരുടെയും വിവാഹം ഒരുമിച്ച് നടത്താനുള്ള ആഗ്രഹം ജയറാം പങ്കുവെച്ചിരുന്നു. അതുകൊണ്ട് തന്നെ ഒരുമിച്ചായിരിക്കുമോ ഇവരുടെ വിവാഹമെന്ന സംശയം ആരാധകർക്കുണ്ട്.

More from Filmibeat

Read more about: parvathy jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X