ഇത് ഫേക്കാണ്, ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു! മറുപടിയുമായി പാര്‍വതി; മാറ്റം വന്നില്ലെങ്കില്‍ മാപ്പ് പറയും!
മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് പാര്‍വതി കൃഷ്ണ. അഭിനേത്രിയായ പാര്‍വതിയെ മലയാളികള്‍ കൂടുതല്‍ അറിയുന്നത് അവതാരകയായിട്ടാണ്. ഇപ്പോള്‍ മഴവില്‍ മനോരമയിലെ കിടിലം എന്ന പരിപാടിയുടെ അവതാരകയായി തിളങ്ങി നില്‍ക്കുകയാണ് പര്‍വതി. അഭിനേത്രിയായും അവതാരകയായുമെല്ലാം കയ്യടി നേടിയ പാര്‍വതി സോഷ്യല്‍ മീഡിയയിലേയും മിന്നും താരമാണ്. പാര്‍വതിയുടെ യൂട്യൂബ് ചാനലും സൂപ്പര്‍ഹിറ്റാണ്.
നേരത്തെ പാര്‍വതി തന്റെ വെയ്റ്റ്‌ലോസ് യാത്രയെക്കുറിച്ച് പറഞ്ഞ വീഡിയോ ശ്രദ്ധ നേടിയിരുന്നു. പ്രസവ ശേഷം വണ്ണം കുറച്ചതിനെക്കുറിച്ചുള്ള ആ വീഡിയോ അന്ന് വൈറലായി മാറിയത്. പ്രസവ ശേഷം നന്നായി വണ്ണം വെച്ചിരുന്നു. വര്‍ക്കൗ്ട്ടും ഡയറ്റുമൊക്കെയായാണ് അത് കുറച്ചതെന്നാണ് പാര്‍വതി പറഞ്ഞു.

ഇതിനിടെ പാര്‍വതിയുടെ മറ്റൊരു വീഡിയോയും വൈറലായിരുന്നു. 7 ദിവസം കൊണ്ട് വയര്‍ കുറച്ചതിനെക്കുറിച്ച് പറഞ്ഞായിരുന്നു പുതിയ വീഡിയോ പങ്കിട്ടത്. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയ്ക്ക് ലഭിച്ച പ്രതികരണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് പാര്‍വതി. സ്റ്റോറി കണ്ട് ഇത് ഫേക്കാണ്, എന്തിനാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും ചോദിച്ചുവെന്നാണ് പാര്‍വതി പറയുന്നത്.
എന്നാല്‍ ഞാന്‍ പറയുന്ന കാര്യം വ്യക്തമായി കേട്ടാലേ കാര്യങ്ങള്‍ മനസിലാവുകയുള്ളൂവെന്നാണ് പാര്‍വതി പറയുന്നത്. പെട്ടെന്ന് തടി വെക്കുകയും കുറയുകയും ചെയ്യുന്ന ശരീരമാണ് തന്റേതെന്ന് പാര്‍വതി പറയുന്നു. പല കാരണങ്ങള്‍ കൊണ്ടാവാം തടി കൂടുന്നത്. ഫിറ്റ്നസ് ട്രെയിനറോ ഡയറ്റീഷ്യനോ അല്ല ഞാന്‍. ഞാന്‍ തടി കുറച്ചതിനെക്കുറിച്ചാണ് എനിക്ക് പറയാനുള്ളതെന്നും പാര്‍വതി വ്യക്തമാക്കുന്നു. പിന്നാലെ താന്‍ എങ്ങനെയാണ് വണ്ണം കുറച്ചതെന്ന് വിശദീകരിക്കുകയാണ് പാര്‍വതി.
ഷുഗര്‍, ഓയില്‍, ജങ്ക് ഫുഡ്സ് എല്ലാം ഞാന്‍ ഡയറ്റ് ചെയ്യുമ്പോള്‍ ഒഴിവാക്കാറുണ്ട്. എന്റെ വീഡിയോ കണ്ടതിന് ശേഷം ഡയറ്റ് ചെയ്ത് തടി കുറച്ചതിനെക്കുറിച്ച് പറഞ്ഞ് മെസ്സേജുകള്‍ വരാറുണ്ടെന്നും പാര്‍വതി ചൂണ്ടിക്കാണിക്കുന്നു. അതേസമയം, എന്റെ ഉയരവും തടിയും അനുസരിച്ച് ഡയറ്റീഷ്യന്‍ ഡയറ്റ് പ്ലാന്‍ തന്നിരുന്നുവെന്നും പാര്‍വതി പറയുന്നു.
താന്‍ ഷൂട്ടിനൊക്കെ പോവുന്നതിനാല്‍ ചപ്പാത്തിയാണ് ഉച്ചയ്ക്കും വൈകിട്ടും കഴിക്കുന്നതെന്നാണ് പാര്‍വതി പറയുന്നത്. രാത്രിയിലെ ഭക്ഷണം എട്ടരയ്ക്ക് മുമ്പ് കഴിക്കുന്നതാണ് പാര്‍വതിയുടെ ശീലം. ഡിന്നറാണ് ഏറ്റവും വലിയ വില്ലന്‍ എന്നാണ് പാര്‍വതി പറയുന്നത്. ഭക്ഷണം ഒറ്റയടിക്ക് നിര്‍ത്തുന്നതിന് പകരം പതിയെ പതിയെ കുറച്ചാല്‍ മതിയെന്നാണ് പാര്‍വതി പറയുന്നത്.

കൂടാതെ താന്‍ വെറുംവയറ്റില്‍ ചായ കുടിക്കുന്നതിന് മുന്‍പ് നാരങ്ങയും, ജീരകവും, ഇഞ്ചിയും തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത വെള്ളം കുടിക്കാറുണ്ടെന്നും പാര്‍വതി പറയുന്നു. ഞാന്‍ പരീക്ഷിച്ച് എനിക്ക് റിസല്‍ട്ട് കിട്ടിയതാണ്. ഈയൊരു ഡ്രിങ്ക് കുടിച്ച ശേഷമാണ് എന്റെ വയര്‍ കുറഞ്ഞതെന്നും പാര്‍വതി സാക്ഷ്യപ്പെടുത്തുന്നു. അതേസമയം, ഇത് പരീക്ഷിച്ചിട്ട് മാറ്റം വന്നില്ലെങ്കില്‍ ഞാന്‍ നിങ്ങളോട് മാപ്പ് പറയാമെന്നും പാര്‍വതി പറയുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തുന്നത്.
ബേസിൽ ജോസഫ് നായകനായ കഠിന കഠോരമീ അണ്ഡകടാഹം ആണ് പാർവതിയുടെ ഈയ്യടുത്തിറങ്ങിയ സിനിമ. ഫഹദ് ഫാസിലിന്റെ മാലിക്കിലെ പ്രകടനവും കയ്യടി നേടിയിരുന്നു. മഴവിൽ മനോരമയിലെ കിടിലം എന്ന പരിപാടിയുടെ അവതാരകയായും പാർവതി എത്തുന്നുണ്ട്. പ്രസവശേഷം അഭിനയത്തിൽ നിന്നൊക്കെ വിട്ടു നിൽക്കുകയായിരുന്ന പാർവതി അടുത്തിടെയാണ് വീണ്ടും സജീവമായത്.


Click it and Unblock the Notifications