twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാല് പോയെന്ന് വിചാരിച്ചു, അത്ര വേദനയായിരുന്നു; ജീവിതത്തിലെ ട്രാജഡിയെക്കുറിച്ച് പാര്‍വതി

    |

    മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് പാര്‍വതി നമ്പ്യാര്‍. റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് സിനിമയിലെത്തിയ താരമാണ് പാര്‍വതി. മികച്ചൊരു നര്‍ത്തകി കൂടിയാണ് പാര്‍വതി. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായൊരു അപകടത്തെക്കുറിച്ച് മനസ് തുറക്കുകയാണ് പാര്‍വതി. പറയാം നേടാം എന്ന പരിപാടിയില്‍ എത്തിയപ്പോഴായിരുന്നു പാര്‍വതി മനസ് തുറന്നത്.

    Also Read: നീയാണോ മതത്തെ വിമര്‍ശിക്കുന്നവന്റെ വാപ്പയെ കൊല്ലാന്‍ നടക്കുന്നത്; ഭീഷണിയെക്കുറിച്ച് ജസ്ലAlso Read: നീയാണോ മതത്തെ വിമര്‍ശിക്കുന്നവന്റെ വാപ്പയെ കൊല്ലാന്‍ നടക്കുന്നത്; ഭീഷണിയെക്കുറിച്ച് ജസ്ല

    അച്ഛന്റെ മരണത്തിന് ശേഷം തനിക്കുണ്ടായ വാഹനാപകടത്തെക്കുറിച്ചാണ് താരം മനസ് തുറന്നത്. അപകടത്തെ തുടര്‍ന്ന് മൂന്ന് നാല് മാസം തനിക്ക് കാല് നിലത്ത് കുത്താന്‍ പോലും സാധിച്ചിരുന്നില്ലെന്നാണ് പാര്‍വതി പറയുന്നത്. പാര്‍വതിയോടൊപ്പം അമ്മ രാജശ്രീയും ഒപ്പമുണ്ടായിരുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ബാഡ്മിന്റണ്‍ പ്ലെയര്‍

    ഞാന്‍ ബാഡ്മിന്റണ്‍ പ്ലെയര്‍ ആയിരുന്നു. ഞങ്ങള്‍ പാലക്കാടായിരുന്നു. കണ്ണൂരില്‍ നിന്നും തൃശ്ശൂര്‍, അവിടെ നിന്നുമാണ് പാലക്കാട് എത്തുന്നത്. പാലക്കാട് വരെ അച്ഛന്‍ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. അച്ഛന്‍ മരിച്ച ശേഷമാണ് കൊച്ചിയിലെത്തുന്നത്. അച്ഛന്‍ മരിച്ച ശേഷം ഞങ്ങള്‍ മൂന്ന് പേരും ഡിപ്രഷനിലേക്ക് പോയിരുന്നു. അതില്‍ നിന്നും മാറാനാണ് കൊച്ചിനിലേക്കു മാറിയത്. ഫിറ്റ്‌നസ് ആണ് എന്നും കൂടെയുണ്ടാവുക. ഞാന്‍ ബാഡ്മിന്റണിനും ബോക്‌സിംഗിനും ചേര്‍ന്നു.

    Also Read: ആ പ്രണയം ഞാനാണ് പൊളിച്ചത്; ബിഗ് ബോസിനുള്ളിലെ പ്രണയം ഒരു അഭിനയമായിരുന്നു, അതിനിയും പറയുമെന്ന് രജിത് കുമാര്‍Also Read: ആ പ്രണയം ഞാനാണ് പൊളിച്ചത്; ബിഗ് ബോസിനുള്ളിലെ പ്രണയം ഒരു അഭിനയമായിരുന്നു, അതിനിയും പറയുമെന്ന് രജിത് കുമാര്‍

    ഒരു ദിവസം, വീട്ടുകാര്‍ പറയുമ്പോള്‍ കേള്‍ക്കണം എന്ന് പറയുന്നത് ഇതാണ്, ഇന്ന് ശനിയാഴ്ചയായിരുന്നു. ഇന്ന് ശനിയാഴ്ചയല്ലേ നീ പോകണ്ട എന്ന് അമ്മ പറഞ്ഞു. ഇല്ല അമ്മേ എനിക്ക് മിസ് ആക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഞാന്‍ പോയി. ഞാന്‍ പൊതുവെ ടൂ വീലര്‍ സ്പീഡില്‍ ഓടിക്കുന്നയാളാണ്. പക്ഷെ അന്ന് സ്പീഡുണ്ടായിരുന്നില്ല. ബാഡ്മിന്റണ്‍ കളിച്ച് തിരിച്ചുവരുന്ന വഴിക്കായിരുന്നു ആക്‌സിഡന്റ് സംഭവിക്കുന്നത്.

    ഓട്ടോറിക്ഷ

    ഒരു ഓട്ടോറിക്ഷ മുന്നില്‍ കയറി വന്നതായിരുന്നു. ഞാനപ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തു. അതോടെ ഞാന്‍ വീണ് സ്‌കിഡ് ചെയ്തു. വണ്ടി ഇടിച്ചിരുന്നില്ല. വീണ എന്റെ കാലിലേക്ക് വണ്ടി വന്നു വീണു. ഈ വീഴ്ചയില്‍ കാലിന്റെ ലിഗമെന്റ് മൂന്നിടത്ത് ടെയര്‍ ആയിപ്പോയി. അപ്പോള്‍ വന്നൊരു വേദനയുണ്ട്. കാല് പോയെന്ന് ഞാന്‍ വിചാരിച്ചു. അത്ര വേദനയായിരുന്നു. ആരൊക്കയോ വന്ന് എടുക്കുകയായിരുന്നു. മൂന്ന് മാസം ബെഡില്‍ തന്നെയായിരുന്നു. സര്‍ജറി കഴിഞ്ഞു. കാല് നിലത്ത് തൊടരുത് എന്നായിരുന്നു നിര്‍ദ്ദേശമെന്നും പാര്‍വതി പറയുന്നു.

    Also Read: ആരോടും നോ പറയാൻ അറിയില്ല, ആരാധകർ ദൈവമാണെന്നാണ് അദ്ദേഹം പറയുക; വിജയ് സേതുപതിയെ കുറിച്ച് ഗായത്രിAlso Read: ആരോടും നോ പറയാൻ അറിയില്ല, ആരാധകർ ദൈവമാണെന്നാണ് അദ്ദേഹം പറയുക; വിജയ് സേതുപതിയെ കുറിച്ച് ഗായത്രി

    ആക്‌സിഡന്റ് ആയെന്ന് കോള്‍ വരുന്വോള്‍ ഞാന്‍ ഒറ്റയ്‌ക്കേയുണ്ടായിരുന്നുള്ളൂ. മോന്‍ ലഡാക്കിലായിരുന്നു. ഞാന്‍ ഒറ്റയ്ക്ക് തന്നെ എല്ലാം ഹാന്റില്‍ ചെയ്യണമായിരുന്നു. നേരത്തെ തന്നെ ഒരു സങ്കടത്തില്‍ നില്‍ക്കുകയാണ്. അതിന് പുറമെയാണ് ഇത്. എങ്ങനെയെങ്കിലും അവിടെ എത്തിയാല്‍ മതിയെന്നായിരുന്നു ചിന്ത. കൊച്ചിയിലെ ട്രാഫിക്ക് അറിയാലോ. എന്ത് ചെയ്യണമെന്ന് ഒരു ഐഡിയയുമുണ്ടായിരുന്നില്ലെന്നണ് സംഭവത്തെക്കുറിച്ച് പാര്‍വതിയുടെ അമ്മ പറയുന്നത്.

    ട്രാജഡി

    ഒരു ട്രാജഡി കഴിഞ്ഞിട്ടാണ് അടുത്തത് വരുന്നത്. അതുകൊണ്ട് അമ്മയ്ക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. സര്‍ജറി കഴിഞ്ഞിട്ട് എനിക്ക് ഒന്നും ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. വീല്‍ ചെയറിലാണ്. അതെനിക്ക് ഒരുപാട് ഡിപ്രഷനുണ്ടാക്കി. എന്നും കരയുമായിരുന്നുവെന്നാണ് പാര്‍വതി പറയുന്നത്. ഒരു പാട്ടുകാരന് ശബ്ദം പോകുന്നത് പോലൊയണ് ഡാന്‍സ് ചെയ്യുന്നയാള്‍ക്ക് കാല്. എല്ലാം ശരിയായതില്‍ ആശ്വസിക്കാമെന്ന് എംജിയും പറയുന്നുണ്ട്.

    നയ് മാധവ്

    ഏഴു സുന്ദര രാത്രികള്‍ എന്ന സിനിമയിലൂടെയായിരുന്നു പാര്‍വതിയുടെ അരങ്ങേറ്റം. പിന്നീട് ലീല, പുത്തന്‍ പണം, മധുര രാജ, പട്ടാഭിരാമന്‍ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ദ ബെസ്റ്റ് ആക്ടറിലൂടെയാണ് പാര്‍വതി ശ്രദ്ധ നേടുന്നത്. പാര്‍വതിയുടെ സഹോദരനാണ് ബിഗ് ബോസ് മലയാളം സീസണ്‍ 4 മത്സരാര്‍ത്ഥിയായ വിനയ് മാധവ്.

    Read more about: parvathy nambiar
    English summary
    Parvathy Nambiar Recalls Her Accident Experience In Parayaam Nedam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X