'നിലപാടുകള്‍ കാരണം ഫീല്‍ഡ് ഔട്ട് ആയ നടി'; കമന്റുകളോട് പ്രതികരിച്ച് പാര്‍വ്വതി
മലയാള സിനിമയിലെ മിന്നും താരമാണ് പാര്‍വ്വതി. അഭിനയ മികവു കൊണ്ട് മാത്രമല്ല, തന്റെ നിലപാടുകളിലൂടേയും പാര്‍വ്വതി ആരാധകരെ നേടിയിട്ടുണ്ട്. മലയാള സിനിമയിലെ പുരുഷ മേധാവിത്തത്തിനെതിരേയും സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്കെതിരേയും ശക്തമായ നിലപാടുകള്‍ സ്വീകരിക്കാറുണ്ട് പാര്‍വ്വതി. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഇടപെടലുകള്‍ സാധ്യമായതിന് പിന്നില്‍ പാര്‍വ്വതിയടക്കമുള്ളവരുടെ പങ്ക് വളരെ വലുതാണ്.
അതേസമയം, തന്റെ നിലപാടുകളുടെ പേരില്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ ആക്രമണവും പാര്‍വ്വതിയ്ക്ക് നേരിടേണ്ടി വരാറുണ്ട്. സോഷ്യല്‍ മീഡിയയുടെ ആക്രമണം ഇത്രത്തോളം നേരിടേണ്ടി വന്നിട്ടുള്ള മറ്റൊരു നടിയുണ്ടാകില്ല. പലപ്പോഴും ആക്രമണങ്ങള്‍ അതിരുകടക്കാറുണ്ട്. വ്യക്തിഹത്യയിലേക്ക് അടക്കം കടക്കാറുണ്ട് സോഷ്യല്‍ മീഡിയ. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയുടെ ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പാര്‍വ്വതി.

മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഫീല്‍ഡ് ഔട്ട് ആ നടി എന്ന കമന്റുകളെ എങ്ങനെ കാണുന്നു എന്നാണ് പാര്‍വ്വതി പറയുന്നത്. ആളുകളെ കമന്റുകളെ താന്‍ കമന്റുകളായി മാത്രമേ കാണുന്നുള്ളുവെന്നും തന്നെ അതൊന്നും ബാധിക്കുന്നില്ലെന്നുമാണ് പാര്‍വ്വതി പറയുന്നത്.
''അത് ആളുകളുടെ കമന്റുകള്‍ ആയി മാത്രമാണ് ഞാന്‍ കാണുന്നത്. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ എന്നെ നിര്‍വചിക്കുന്നില്ല. ആരെയും ആരുടെയും അഭിപ്രായങ്ങള്‍ നിര്‍വചിക്കുന്നില്ല. അതിനുള്ള സമയം അവര്‍ കണ്ടെത്തുന്നുണ്ട്, അവര്‍ എഴുതുന്നുണ്ട്, ഞാന്‍ ആ സമയത്ത് അഭിനയിക്കുന്നു, ജീവിക്കുന്നു. ഇതൊന്നും ഒരു പ്രശ്‌നമല്ല. ആളുകള്‍ അവര്‍ ആഗ്രഹിക്കുന്നതുപോലെ ആയിരിക്കും'' എന്നാണ് പാര്‍വ്വതി പറയുന്നത്.
അതേസമയം, ഒരാള്‍ ഒരു കാര്യം ചെയ്യുമ്പോള്‍ അത് അവരെ പറ്റിയല്ലേ ഏറ്റവും കൂടുതല്‍ പ്രതിഫലിക്കുന്നത്. അതില്‍ അവരുടെ സത്യം മാത്രമല്ലേ ഉള്ളൂ എന്നാണ് പാര്‍വ്വതി പറയുന്നത്. എന്റെ സത്യം അതില്‍ വരുന്നേ ഇല്ല, ആരും അറിയുന്നില്ല. അതില്‍ എനിക്ക് കുഴപ്പമില്ല, ഞാന്‍ എന്റെ ജോലി ചെയ്യുന്നു എന്നതാണ് പാര്‍വ്വതിയുടെ കാഴ്ചപ്പാട്.

അതേസമയം പാര്‍വ്വതിയുടെ പുതിയ സിനിമയായ തങ്കലാന്‍ തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമയിലെ നായകന്‍ വിക്രം ആണ്. പാര്‍വ്വതിയുടെ പ്രകടനം കയ്യടി നേടുന്നുണ്ട്. അതേസമയം മലയാളത്തില്‍ ആന്തോളജി സീരീസായ മനോരഥങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. മലയാളത്തില്‍ പാര്‍വ്വതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ഉള്ളൊഴുക്കാണ്. ഉര്‍വ്വശിയും പ്രധാന വേഷത്തിലെത്തിയ സിനിമ മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് പാര്‍വ്വതിയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. നാളെയാണ് പ്രഖ്യാപനം.


Click it and Unblock the Notifications