ജയറാമിന്റെ കാറില്‍ നിന്നും അമ്മ എന്നെ വലിച്ചിറക്കി; കല്യാണ ദിവസവും മിണ്ടിയില്ല, ഗര്‍ഭിണിയാകും വരെ പിണക്കം
മലയാളികളുടെ പ്രിയപ്പെട്ട താരജോഡിയാണ് ജയറാമും പാര്‍വ്വതിയും. ഓണ്‍ സ്‌ക്രീനിലെ പ്രണയ ജോഡി ജീവിതത്തിലും കമിതാക്കളായി മാറുകയായിരുന്നു. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ മലയാളികള്‍ ഒരുപാട് ചര്‍ച്ചയാക്കിയതാണ്. കാലങ്ങള്‍ക്കിപ്പുറവും മലയാളികളുടെ പ്രിയപ്പെട്ട ജോഡിയായി തുടരുകയാണ് ജയറാമും പാര്‍വ്വതിയും. ഇരുവരുടേയും മകന്‍ കാളിദാസ് ഇന്ന് മുന്‍നിര നായകനാണ്. മകള്‍ മാളവികയും ആരാധകര്‍ക്ക് പരിചിത മുഖമാണ്.
ഇപ്പോഴിതാ തങ്ങളുടെ പ്രണയ കാലത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് പാര്‍വ്വതി. മനോരമയുടെ വാര്‍ഷിക പതിപ്പിലൂടെയാണ് പാര്‍വ്വതി അക്കാലത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നത്. താനും ജയറാമും പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ തന്റെ അമ്മ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയതെന്നാണ് പാര്‍വ്വതി പറയുന്നത്. തങ്ങള്‍ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളെല്ലാം അമ്മ ഒഴിവാക്കിയിരുന്നു എന്നാണ് പാര്‍വ്വതി പറയുന്നത്.

ഇതിനിടെ രസകരമായൊരു കാര്‍ ചേസിംഗിന്റെ കഥയും പാര്‍വ്വതി പങ്കുവെക്കുന്നുണ്ട്. സത്യന്‍ അന്തിക്കാടിന്റെ 'തലയണമന്ത്ര'ത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭഴം. തിരുവനന്തപുരത്തു നടക്കുകയാണ്. ജയറാമിന്റെ ഭാഗം അന്നു ചിത്രീകരിക്കുന്നില്ലെന്ന ധാരണയില്‍ അമ്മ അന്ന് വന്നില്ല. എന്നാല്‍ അവസരം തിരിച്ചറിഞ്ഞ് ജയറാം സെറ്റിലെത്തി.
''വൈകിട്ട് ഷൂട്ടിങ് കഴിഞ്ഞു തിരിച്ചുപോകാന്‍ ഞാന്‍ കാറില്‍ കയറിയപ്പോള്‍ ജയറാമും ഒപ്പം കൂടി. സത്യേട്ടനും സംഘവും അനുഗ്രഹിച്ചു വിട്ടു. കാര്‍ ഗേറ്റ് കടക്കുമ്പോള്‍ അതാ വരുന്നു അമ്മ മറ്റൊരു കാറില്‍. ഞാനാകെ വിയര്‍ത്തു. കാര്‍ പറപ്പിച്ചു വിട്ടോളാന്‍ യൂണിറ്റിലെ ഡ്രൈവറോട് ജയറാം പറഞ്ഞതോടെ ഞങ്ങളുടെ കാര്‍ പറ പറന്നു. അമ്മ പിന്നാലെ. ഉഗ്രന്‍ ചേസ്. ഒടുവില്‍ ബേക്കറി ജംക്ഷനിലിട്ടു പിടികൂടി.'' എന്നാണ് പാര്‍വ്വതി പറയുന്നത്.
എന്നെ കാറില്‍നിന്നിറക്കി അമ്മയുടെ കാറില്‍കയറ്റി. ചമ്മിനില്‍ക്കുന്ന ജയറാമിനെ രൂക്ഷമായി നോക്കി അമ്മയും കാറില്‍ക്കയറി. വീട്ടിലെത്തിയശേഷം പൊടിപൂരമായിരുന്നുവെന്നും പാര്‍വ്വതി പറയുന്നുണ്ട്. തന്റെ ഓരോ നീക്കവും നിരീക്ഷിക്കാന്‍ പ്രത്യേക ആളുകളെത്തന്നെ അമ്മ നിയോഗിച്ചിരുന്നോയെന്നതാണു സംശയം എന്നും പാര്‍വ്വതി പറയുന്നുണ്ട്. തങ്ങളുടെ വിവാഹത്തെക്കുറിച്ചും പാര്‍വ്വതി സംസാരിക്കുന്നുണ്ട്. അച്ഛനും അമ്മയും സംസാരിച്ചിരുന്നില്ലെന്നാണ് പാര്‍വ്വതി പറയുന്നത്.

''ഗുരുവായൂരായിരുന്നു കല്യാണം. തലേന്നുതന്നെ ഞങ്ങള്‍ തിരുവനന്തപുരത്തെ വീട്ടില്‍നിന്നു പുറപ്പെട്ടു. അമ്മയും അച്ഛനും മിണ്ടുന്നേയില്ല. സിനിമാ മേഖലയില്‍ നിന്ന് ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ആഘോഷമാക്കി ആ വിവാഹം. പക്ഷേ, എന്റെ മാതാപിതാക്കളുടെ മുഖം തെളിഞ്ഞതേയില്ല. താലി കെട്ടിയപ്പോള്‍ ഞാന്‍ വല്ലാതെ ഇമോഷണലായി. ചടങ്ങിനുശേഷം ജയറാമിന്റെ വീട്ടിലേക്കു പോയപ്പോള്‍ കൊണ്ടുവിടാനായി എനിക്കൊപ്പം അച്ഛനും അമ്മയും വന്നില്ല. നാലാം നാള്‍ തിരികെ പെണ്‍വീട്ടിലേക്കു പോകുന്ന ചടങ്ങുണ്ട്. ആരും വിളിച്ചില്ല. ഞങ്ങള്‍ പോയതുമില്ല'' എന്നാണ് പാര്‍വ്വതി പറയുന്നത്.
8 മാസത്തോളം അമ്മയുടെ മൗനം തുടര്‍ന്നു. ഞാന്‍ ഗര്‍ഭിണിയായ ശേഷമാണ് അമ്മ എന്നോടു സംസാരിച്ചത് എന്നും പാര്‍വ്വതി പറയുന്നുണ്ട്. 1986 ല്‍ പുറത്തിറങ്ങിയ വിവാഹിതരേ ഇതിലെ എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതി സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് സിനിമകളില്‍ നായികയായി എത്തി. 1992 ലായിരുന്നു ജയറാമും പാര്‍വ്വതിയും വിവാഹിതരാകുന്നത്. 1993 ല്‍ പുറത്തിറങ്ങിയ ഘോഷയാത്രയിലൂടെയാണ് സിനിമാഭിനയം നിര്‍ത്തുന്നത്.


Click it and Unblock the Notifications