ഏഴ് വര്‍ഷം മുമ്പ് ഈ ചോദ്യമുണ്ടാകില്ല! മീഡിയ ആണിത് ചോദിച്ചത് എന്നതിലാണ് സന്തോഷം: പാര്‍വതി

ഒരിടവേളയ്ക്ക് ശേഷം ശക്തമായൊരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് പാര്‍വതി തിരുവോത്ത്. ഉള്ളൊഴുക്ക് എന്ന സിനിമയിലൂടെയാണ് പാര്‍വതിയുടെ തിരിച്ചുവരവ്. ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉര്‍വ്വശിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതിനിടെ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങളെക്കുറിച്ചും മലയാള സിനിമയിലെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയാണ് പാര്‍വതി.

ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി മനസ് തുറന്നത്. സോഷ്യല്‍ മീഡിയയിലെ ആക്രമണങ്ങളെ എങ്ങനെയാണ് താന്‍ നേരിടുന്നതെന്ന് അഭിമുഖത്തില്‍ പാര്‍വതി സംസാരിക്കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Parvathy Thiruvothu

സിനിമയില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ തന്നെ തീരുമാനിച്ച കാര്യമാണ്. എനിക്ക് ഇതില്‍ നിന്നും കിട്ടേണ്ടത് അഭിനയിക്കുമ്പോള്‍ തന്നെ കിട്ടുന്നുണ്ട്. ഷൂട്ട് കഴിയുന്നതോടെ നൂറ് ശതമാനവും റിട്ടേണ്‍ കിട്ടുന്നുണ്ട്. ആളുകളുടെ അംഗീകാരവും അവാര്‍ഡുകളുമൊക്കെ ബോണസാണ്. തീര്‍ച്ചയായും അതിനും മൂല്യമുണ്ട്. പക്ഷെ പൊതുബോധം മാനേജ് ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ലെന്നാണ് പാര്‍വതി പറയുന്നത്.

ഒരു യഥാര്‍ത്ഥആള്‍ ഇതിന്റെ പിന്നിലുണ്ട് എന്ന ഫീല്‍ സോഷ്യല്‍ മീഡിയ സ്‌പേസും ആല്‍ഗൊരിതവും വല്ലാതെ തന്നെ നഷ്ടപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് അതിന് ശക്തി നല്‍കാതിരിക്കുക, എന്‍ഗേജ് ചെയ്യാതിരിക്കുക എന്നതാണ് എനിക്ക് ആകെ ചെയ്യാനുള്ളത്. അവര്‍ അവരുടെ സമയമാണ് വിനിയോഗിക്കുന്നത്. അവരുടെ ചിന്തയാണത്. ആ സമയം ഞാനിവിടെ എന്റെ ആര്‍ട്ട് സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്നും താരം പറയുന്നു.

സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും എന്നില്‍ വിശ്വാസമുണ്ടോ എന്നതാണ് ഞാന്‍ നോക്കുന്നത്. ഭാഗ്യമെന്ന് പറയട്ടെ അങ്ങനെയുള്ളവര്‍ എന്നേ തേടി വരുന്നുണ്ട്. അതിന് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഒരു വാതില്‍ അടയ്ക്കപ്പെടുമ്പോള്‍ മറ്റൊന്ന് തുറക്കുമെന്നല്ലേ പറയുക. നമുക്ക് വേണ്ട വാതിലുകളായിരിക്കില്ല, പക്ഷെ നമുക്ക് ആവശ്യമുള്ള വാതിലുകളായിരിക്കും തുറക്കപ്പെടുന്നത്. ഈ ബഹളങ്ങള്‍ എന്നെ എന്നിലേക്കാണ് തിരികെ കൊണ്ടു വന്നതാണ്. ലോകത്തെ ഈ വെറുപ്പാണ് എന്നെ കൂടുതല്‍ സ്‌നേഹിക്കാന്‍ എന്നെ പ്രാപ്തയാക്കിയത് എന്നാണ് പാര്‍വതി പറയുന്നത്.

Parvathy Thiruvothu

ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ, മലയാള സിനിമയിലെ സ്ത്രീകള്‍ എവിടെ? എന്ന ചോദ്യത്തെക്കുറിച്ചും പാര്‍വതി സംസാരിക്കുന്നുണ്ട്. സ്ത്രീകള്‍ മുഖ്യകഥാപാത്രമായി വരുന്ന വളരെ ഓര്‍ഗാനിക്കായ കഥ എഴുതുന്നവര്‍ ഇവിടുണ്ട്. അതിന്റെ സമയം ആകുമ്പോള്‍ അത് റിലീസാകും. പക്ഷെ ഈ ചര്‍ച്ച വളരെ പ്രധാനപ്പെട്ടതാണ്. അതില്‍ ആര് ശരി ആര് തെറ്റ് എന്നതല്ല. ഒരു ഏഴ് വര്‍ഷം മുമ്പ് ഈ സംസാരം ഉണ്ടാകില്ല. അത് തന്നെ എന്നെ സംബന്ധിച്ച് ഒരു വിജയമാണ്. സ്ത്രീ പ്രാതിനിധ്യം മാ്ത്രമല്ല, ഏതൊരു നൂനപക്ഷമാണെങ്കിലും ശരി എന്നാണ് പാര്‍വതി പറഞ്ഞത്.

സ്റ്റോറി ടെല്ലിംഗ് ചെയ്യുമ്പോഴാണ് ഒരു കാലഘട്ടം സ്റ്റാമ്പ് ചെയ്യപ്പെടുന്നത്. കാലഘട്ടത്തിന്റെ സാക്ഷിപത്രമായി നിലനില്‍ക്കുന്നത് സിനിമയും കവിതയും മറ്റുമൊക്കെയാണ്. അതാണ് ഞാന്‍ സിനിമയ്ക്ക് നല്‍കുന്ന പ്രാധാന്യവും. ഈ ചര്‍ച്ചയില്‍ എനിക്ക് സന്തോഷം തോന്നിയൊരു കാര്യം ഇത് ചോദിച്ചത് മാധ്യമങ്ങള്‍ ആണെന്നതാണ്. താങ്യു! ഒരിക്കലെങ്കിലും ഞാനോ ഇന്‍ഡസ്ട്രിയിലെ മറ്റൊരു സ്ത്രീയോ ഇല്ല. മീഡിയയാണ് ചോദിച്ചത്. നീതിയുടെ നാലാം തൂണാണ് മീഡിയ. അവര്‍ നീതി തേടുകയാണെങ്കില്‍, ആ ചര്‍ച്ച ഞാന്‍ കേള്‍ക്കും. വിരല്‍ ചൂണ്ടുന്നതില്‍ കാര്യമല്ല, പക്ഷെ ചുറ്റും നോക്കി മനസിലാക്കാന്‍ സാധിക്കും. ഈ ചര്‍ച്ചകള്‍ പൊതു ഇടത്ത് നടക്കണം എന്നും പാര്‍വതി പറയുന്നു.

More from Filmibeat

Read more about: parvathy thiruvoth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X