For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പണ്ടത്തേക്കാൾ വിഷമാണ് ആളുകളുടെ മനസിൽ, നമ്മൾ ഉദ്ദേശിക്കുന്നതല്ല ലക്ഷ്യത്തിലെത്തുന്നത്': ടിനി ടോം

  |

  പത്ത് വർഷത്തിലേറെയായി സിനിമകളിലൂടെയും മിമിക്രിയിലൂടെയും സ്റ്റേജ് ഷോകളിലൂടെയും നിറഞ്ഞു നിൽക്കുന്ന താരമാണ് ടിനി ടോം. ചെറുപ്പം മുതൽ കലയോടുണ്ടായിരുന്ന അതിരില്ലാത്ത സ്നേഹമാണ് നടനെ ഇന്ന് കാണുന്ന താരമാക്കി മാറ്റിയത്. സ്റ്റേജ് ഷോകളിൽ നിന്നാണ് ടിനി ടോം സിനിമയിലേക്ക് എത്തിയത്.

  തുടക്കകാലത്ത് ഗിന്നസ് പക്രുവിനോപ്പം ചേർന്ന് ടിനി ടോം നടത്തിയ സ്റ്റേജ് പരിപാടികൾ എല്ലാം ഗംഭീര ഹിറ്റായിരുന്നു. നിരവധി ആരാധകരാണ് ഇവരുടെ കോംബോയ്ക്ക് ഉണ്ടായിരുന്നത്. സ്റ്റേജ് ഷോകളിൽ ഒക്കെ മമ്മൂട്ടിയെ അനുകരിച്ചിരുന്ന കലാകാരനായിരുന്നു ടിനി ടോം. ഇത് സിനിമയിൽ മമ്മൂട്ടിയുടെ ഡ്യൂപ് ആയി അഭിനയിക്കാനുള്ള അവസരമൊരുക്കി. അവിടെ നിന്നാണ് കൂടുതൽ അവസരങ്ങൾ ടിനിയെ തേടിയെത്തിയത്. അവസാനമിറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട്, പാപ്പൻ തുടങ്ങിയ ചിത്രങ്ങളിൽ ഉൾപ്പെടെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിളങ്ങി നിൽക്കുകയാണ് ടിനി ഇന്ന്.

  Also Read: മഞ്ജു വാര്യർക്ക് പകരമെത്തിയത് മീന; മഞ്ജുവിന് നഷ്ടപ്പെട്ടത് മലയാളത്തിലെ വമ്പൻ ഹിറ്റ്

  സിനിമയിൽ സജീവമായി തുടരുന്നതിനിടെ, അടുത്തിടെയായി പലതവണ സോഷ്യൽ മീഡിയ വിമർശനങ്ങൾക്കും സൈബർ ആക്രമങ്ങൾക്കും വിധേയമാവുകയും വിവാദങ്ങളിൽ പെടുകയും ചെയ്തിട്ടുണ്ട് ടിനി ടോം. ഇത് ആളുകളുടെ മനസ് പണ്ടത്തേക്കാൾ വിഷലിപ്തമായത് കൊണ്ടാണെന്ന് പറയുകയാണ് ടിനി ഇപ്പോൾ. തങ്ങൾ ഉദ്ദേശിക്കുന്നത് അല്ല പലപ്പോഴും ലക്ഷ്യത്തിൽ എത്തുന്നതെന്നും നടൻ പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടിനി ടോം.

  നേരത്തെ കോമഡികളെ നല്ല രീതിയിലാണ് എടുത്തിരുന്നത്. എന്നാൽ ഇന്ന് എന്ത് ചെയ്താലും അത് വിമർശനത്തിന് വിധേയമാവുകയും ട്രോളാവുകയും ചെയ്യുന്നുണ്ട് എന്ന് അവതാരക ചൂണ്ടിക്കാട്ടിയപ്പോൾ ആയിരുന്നു ടിനിയുടെ പ്രതികരണം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

  Also Read: എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് അമ്മ അത് ചെയ്തത്; ജീവിതത്തിൽ വഴിത്തിരിവായ സംഭവത്തെ കുറിച്ച് മിയ!

  'സോഷ്യൽ കറക്ടനസ് ആണ്. നമ്മൾ ഇപ്പോൾ എന്ത് ചെയ്താലും ബോഡി ഷെയിം ചെയ്തു അങ്ങനെയൊക്കെ ആവും. പണ്ടത്തേക്കാൾ പോയിസ്‌നസ് ആയി ആളുകളുടെ മനസ്. നമ്മൾ ഉദ്ദേശിക്കുന്നത് അല്ല ലക്ഷ്യത്തിൽ എത്തുന്നത്. ഞാൻ മാക്സിമം ആരെയും വേദനിപ്പിക്കാതെ ചെയ്യാനാണ് നോക്കുക. പിന്നെ അതിൽ കുത്തി ഇളക്കുമ്പോഴാണ് നമുക്ക് വേദനിക്കുക. നമ്മൾ ചിന്തിക്കാത്ത കാര്യങ്ങളാവും ആളുകൾക്ക് കുത്തി കൊടുക്കുന്നത്. അങ്ങനെ ഞാൻ പറഞ്ഞ പലതും തെറ്റായി വ്യാഖ്യാനിച്ച് എന്നെ ക്രൂശിച്ചിട്ടുണ്ട്.'

  'അതുകൊണ്ട് പേടിയൊന്നുമില്ല. അങ്ങനെ എലിയെ പോലെ പേടിച്ച് ജീവിക്കുന്നതിനേക്കാൾ നല്ലത് പുലിയെ പോലെ മരിക്കുന്നത് ആണെന്നാണ് കരുണാനിധി ഒക്കെ പറഞ്ഞിരിക്കുന്നത്. ഫോൺ ഒക്കെ എടുത്ത് മൂന്ന് ദിവസം മാറ്റിവെച്ചാൽ മതി. സുഖമായിട്ട് ജീവിക്കാം. അവിടെയും ഇവിടെയും പറയുന്നത് ശ്രദ്ധിക്കാതെ ഇരുന്നാൽ മതി. എന്റെ ഫാൻസ്‌ എന്റെ ഹേറ്റേഴ്‌സാണ്. ഫാൻസ്‌ ഒന്നും ഇത്ര ശ്രദ്ധിക്കില്ല. ഇവർ എന്തെങ്കിലും ഒന്ന് കിട്ടാനായി നോക്കി നിൽക്കുകയാവും. ഇതുകൊണ്ട് രക്ഷപ്പെടുന്നവർ എല്ലാം രക്ഷപ്പെടട്ടെ.' ടിനി ടോം പറഞ്ഞു.

  Also Read: കുഞ്ഞിനെ കാണാൻ വിഷ്ണു എത്തി, ചിത്രങ്ങളിൽ അനുശ്രീ ഇല്ല, ബന്ധങ്ങളുടെ വില അറിയില്ലെന്ന് സോഷ്യൽ മീഡിയ

  പത്തൊമ്പതാം നൂറ്റാണ്ടിന്റെ നിർമ്മാതാവ് ഗോകുലം ഗോപാലനെ കുറിച്ചും ടിനി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. പഴശ്ശിരാജയും പത്തൊമ്പതാം നൂറ്റാണ്ടും പോലുള്ള സിനിമല്ല ഗോപാലൻ നിർമ്മിക്കുന്നത് ലാഭ നഷ്ടങ്ങൾ നോക്കിയിട്ടല്ല. പകരം അത്തരത്തിലുള്ള കലാസൃഷ്ടി വേണമെന്ന് കരുതിയിട്ടാണ്. രണ്ടു മൂന്ന് വർഷമായി താൻ ജീവിക്കുന്നതെ അദ്ദേഹത്തിന്റെ പൈസ കൊണ്ടാണ്‌. അദ്ദേഹത്തിന്റെ ചാനലിലാണ് വർക്ക് ചെയ്യുന്നത്. കോവിഡ് സമയത്ത് വീട്ടിലെ കാര്യങ്ങൾ നടന്നുപോയതും അദ്ദേഹത്തിന്റെ കാശ് കൊണ്ടാണെന്ന് ടിനി ടോം പറഞ്ഞു.

  Read more about: tini tom
  English summary
  Pathonpatham Noottandu actor Tiny Tom opens up about the criticisms against him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X