ദേശ സ്നേഹത്തിന്റെ വേറിട്ട മുഖങ്ങൾ, യുദ്ധം മാത്രമല്ല ദേശീയത: ഈ സ്വാതന്ത്ര്യ ദിനത്തിൽ കണ്ടിരിക്കേണ്ട ചില സിനിമകൾ

ഇന്ത്യൻ സിനിമകളിലെ ഒരു സക്സസ് ഫോർമുലയാണ് ദേശീയത അല്ലെങ്കിൽ രാജ്യ സ്നേഹം. ഭാഷാഭേതമന്യേ നിരവധി ചിത്രങ്ങൾ ദേശസ്നേഹത്തെ ആസ്പതമാക്കി എടുത്തിട്ടുണ്ട്. രാജ്യം 78ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്. പൊതുവേ ബോളിവുഡിൽ നിന്നാണ് മികച്ച ദേശസ്നേഹം തുളുമ്പുന്ന ചിത്രങ്ങൾ ഇറങ്ങുന്നത്. യുദ്ധങ്ങൾ മാത്രമല്ല സ്വാതന്ത്ര്യത്തിനായി പോരാടുന്ന നിരവധി ചിത്രങ്ങൾ ഈ ലിസ്റ്റിൽ ഉണ്ട്. ഈ വർഷത്തെ സ്വാതന്ത്ര്യ ദിനത്തിൽ തീർച്ചയായും കണ്ടിരിക്കേണ്ട മികച്ച ചില രാജ്യ സ്നേഹ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം....

ബോർഡർ

ഇന്ത്യൻ സിനിമയുടെ ഇതിഹാസ ചിത്രമാണ് ബോർഡർ. 1971ലെ ഇൻഡോ- പാക്ക് യുദ്ധത്തെ അടിസ്ഥാനമാക്കി ചെയ്ത ബോർഡർ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. അന്നത്തെ സൂപ്പർസ്റ്റാറുകളായ സണ്ണി ഡിയോൾ, സുനിൽ ഷെട്ടി, ജാക്കി ഷെറഫ്, അക്ഷയ് ഖന്ന എന്നിവർ അഭിനയിച്ച ചിത്രം നാഷണൽ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടി.

independence day

ലക്ഷ്യ

ഫർഹാൻ അക്തറിന്റെ സംവിധാനത്തിൽ 2004ൽ റിലീസ് ചെയ്ത ചിത്രമാണ് ലക്ഷ്യ. ഇന്ത്യൻ ആർമിയിലേക്ക് ജോയിൻ ചെയ്യാൻ ചെറുപ്പക്കാർക്ക് ഏറെ പ്രചോദനമായ സിനിമയാണിത്. ഒരു ബിസിനസ്മാന്റെ മകനായി ജനിച്ച് അലസമായി ജീവിതം നയിക്കുകയും, അപ്രതീക്ഷിതമായി ഇന്ത്യൻ ആർമിയിൽ ജോയിൻ ചെയ്യുന്നു. ഇതിലൂടെ ആ ചെറുപ്പക്കാരൻ യഥാർത്ഥ പട്ടാളക്കാരനാവുന്നു. ഹൃതിക്ക് റോഷൻ, അമിതാഭ് ബച്ചൻ, പ്രീതി സിൻഡ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്.

1971

1971ലെ ഇൻഡോ-പാക്ക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പാക് തടവിൽ നിന്നും രക്ഷപ്പെട്ടു വരുന്ന 6 ഇന്ത്യൻ പട്ടാളക്കാരുടെ കഥ പറയുന്ന ചിത്രമാണിത്. തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള നാഷണൽ അവാർഡ് നേടിയിരുന്നു. മനോജ് ബാജ്പേയ്, രവി കിഷൻ തുടങ്ങി മികച്ച താരങ്ങളും ചിത്രത്തിലുണ്ട്. മറ്റു രാജ്യസ്നേഹ സിനിമകളിൽ നിന്നും വ്യത്യസ്തമാർന്ന ട്രാക്കിലായിരുന്ന 1971 സംവിധാനം ചെയ്തത്.

ല​ഗാൻ

ബ്രിട്ടീഷ് റൂൾ നിലനിന്നിരുന്ന 1893ൽ നടക്കുന്ന കഥയാണിത്. സാധാരണക്കാരായ ജനങ്ങളിൽ ബ്രിട്ടീഷുകാർ ലാന്റ് ടാക്സ് ചുമത്താൻ തുടങ്ങിയപ്പോൾ അതിനെതിരെ കർഷകനായ ഭുവനും ആളുകളും ചേർന്ന് പ്രതിഷേധം നടത്തും. ഇന്ത്യയിൽ അന്ന് സുപരിചിതമല്ലാത്ത ക്രിക്കറ്റ് കളിച്ച് ബ്രിട്ടീഷ് ടീമിനെ തോൽപ്പിച്ചാൽ ടാക്സ് ഒഴിവാക്കാമെന്ന ധാരണയിൽ നടത്തുന്ന ഇതിഹാസ കായിക ചിത്രമാണിത്.

ചക്ക് ദേ ഇന്ത്യ

ഷാരുഖ് ഖാൻ സിനിമകളിൽ നിന്നും തികച്ചും വേറിട്ടൊരു കഥാപാത്രമായിരുന്നു കബീർ ഖാൻ. ഇന്ത്യൻ വനിതാ ഹോക്കി ടീമിന്റെ കോച്ചായി വന്ന ഷാരൂഖിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസായിരുന്നു ചക്ക് ദേ ഇന്ത്യയിൽ. ഇതിലെ പാട്ടും വളരെ പോപ്പുലരാണ്. ബോളിവുഡ് സ്പോട്സ് ഡ്രാമകളിൽ ഇന്നും മികച്ച ചിത്രം ഇത് തന്നെയാണ്. 2007ൽ റിലീസ് ചെയ്ത ചിത്രം വമ്പൻ ഹിറ്റായിരുന്നു.

ദി ലെജന്റ് ഓഫ് ഭ​ഗത് സിം​ഗ്

ഭ​ഗത് സിം​ഗിന്റെ കഥ പറഞ്ഞ് രാജ് കുമാർ സന്തോഷി സംവിധാനം ചെയ്ത ചിത്രമാണിത്. ഒരു ചെറിയ കുഞ്ഞിനു നേരെ നടന്ന അനീതിക്കെതിരെ ബ്രിട്ടീഷ് നിയമത്തിനെതിരായി ഭ​ഗത് സിം​ഗ് സ്വാതന്ത്രത്തിനു വേണ്ടി പോരാടുകയും തൂക്കിലേറ്റപ്പെടുകയും ചെയ്യുന്നു. അജയ് ദേവ്​ഗൺ ഭ​ഗത് സിംഗായി തകർത്തഭിനയിച്ചു. മാത്രമല്ല മികച്ച അഭിനയത്തിന് ദേശീയ പുരസ്കാരവും അജയ് ദേവി​ഗൺ നേടി.

independence day

കീർത്തിചക്ര

2006ൽ മേജർ രവിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലയാള ചിത്രമാണിത്. മോഹൻലാൽ, ജീവ, നവാബ് ഷാ, ​ഗോപിക തുടങ്ങിയ താരങ്ങൾ അഭിനയിച്ച കീർത്തിചക്ര രാജ്യസ്നേഹത്തിന്റെ വിവിധ തലങ്ങളെ കുറിച്ച് സംസാരിക്കുന്നു. ഒരു പക്കാ പട്ടാളക്കാരുടെ ജീവിതവും രാജ്യസുരക്ഷയിൽ അവർ എത്രത്തോളം മുൻതൂക്കം നൽകുന്നു എന്നൊക്കെ കൃത്യമായി സിനിമയിൽ കാണാം. ഇന്നും മലയാളികളുടെ ഹിറ്റ് ലിസ്റ്റിലുള്ള ചിത്രമാണിത്.

രംഘ് ദേ ബസന്ദി

സാധാരണ ദേശസ്നേഹ സിനിമകളിൽ നിന്ന് വിഭിന്നമായി ചെയ്ത ചിത്രമാണിത്. കുറച്ച് സുഹൃത്തുക്കൾ ചേർന്ന് രാജ്യത്തിനകത്തെ സർക്കാർ അഴിമതിക്കെതിരെ നടത്തുന്ന പോരാട്ടമാണ് രംഘ് ദേ ബസന്ദി. 2006ൽ റിലീസ് ചെയ്ത സിനിമയിൽ അമീർ ഖാൻ, സിദ്ധാർത്ഥ്, അതുൽ കുൽകർണി, ശർമൻ ജോഷി, വഹീദ റഹ്മാൻ തുടങ്ങി താരങ്ങൾ ചിത്രത്തിലുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X