For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിങ്ങളുടെ മുഖം സ്‌ക്രീനിൽ കാണാൻ ഇഷ്ടമാണെന്നാണ് അദ്ദേഹം പറഞ്ഞത്, അതെനിക്ക് ഓസ്കാർ ആയിരുന്നു: വിന്ദുജ

  |

  വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളി പ്രേക്ഷകർക്ക് എന്നെന്നും പ്രിയങ്കരിയായ നടിയാണ് വിന്ദുജ മേനോൻ. തൊണ്ണൂറുകളിൽ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന നടി ഇരുപതോളം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്.

  പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ എന്ന സിനിമയിലൂടെ ബാലതാരമായിട്ടായിരുന്നു വിന്ദുജയുടെ അരങ്ങേറ്റം. പിന്നീട് പത്മരാജൻ, സത്യൻ അന്തിക്കാട്, ടികെ രാജീവ് കുമാർ, കൊച്ചിൻ ഹനീഫ തുടങ്ങിയ എക്കാലത്തെയും മികച്ച സംവിധായകരുടെ സിനിമകളിൽ എല്ലാം വിന്ദുജ അഭിനയിച്ചു.

  vinduja menon

  Also Read: 'ഇരുപത്തിരണ്ട് വർഷങ്ങൾക്ക് മുമ്പുള്ള അലീനയും മഹേശ്വറും'; ഓർമ പുതുക്കി നടൻ വിനീത് കുമാർ‌, വൈറലായി ചിത്രം!

  ഒരുപക്ഷെ വിന്ദുജ എന്ന നടിയെ പ്രേക്ഷകർ കൂടുതൽ അറിയുന്നത് പവിത്രത്തിലെ മീനാക്ഷി ആയിട്ടായിരിക്കും. താരത്തിന്റെ കരിയറിലെ തന്നെ ആരാധകർ ഏറ്റവുമധികം ഓർത്തിരിക്കുന്ന ചിത്രമാണത്. ചേട്ടച്ഛന്റെ മീനാക്ഷിയായുള്ള വിന്ദുജയുടെ പ്രകടനം ഇന്നും ചർച്ച ചെയ്യപ്പെടാറുള്ളതാണ്.

  അതേസമയം, ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് വിന്ദുജ. എങ്കിലും മലയാളികളുടെ മനസ്സിൽ ഇന്നും താരമുണ്ട്. 1997 ൽ റാഫി മെക്കാർട്ടിൻ ഒരുക്കിയ ജയറാം ചിത്രം സൂപ്പർമാനിൽ അഭിനയിച്ച ശേഷം സിനിമ വിട്ട വിന്ദുജ, 2016 ൽ നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ ഒരുക്കിയ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് എത്തിയിരുന്നു. എന്നാൽ തുടർന്ന് അഭിനയിച്ചില്ല.

  ഇപ്പോഴിതാ, സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവിനെ കുറിച്ച് മനസ് തുറക്കുകയാണ് താരം. സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ആക്ഷൻ ഹീറോ ബിജുവിൽ അഭിനയിച്ചതിനെ കുറിച്ചും വിന്ദുജ സംസാരിക്കുന്നുണ്ട്. വിന്ദുജയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

  എന്നാണ് തിരിച്ചുവരുക എന്ന് ചോദിച്ച അവതരികയോട് ഞാൻ എവിടെയും പോയിട്ടില്ലല്ലോ തിരിച്ചുവരാൻ എന്നാണ് വിന്ദുജ പറഞ്ഞത്. ഇന്ന് തിരിച്ചുവരാവുകളുടെ കാലമാണല്ലോ എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ അവരുടെ കഴിവ് തന്നെയാണ് അവരെ വീണ്ടും സിനിമയിൽ എത്തിക്കുന്നത് എന്നാണ് നടി പറഞ്ഞത്.

  താൻ ആക്ഷൻ ഹീറോ ബിജു എന്ന സിനിമ ചെയ്യാനുണ്ടായ കാരണവും വിന്ദുജ പറയുന്നുണ്ട്. 'ആക്ഷൻ ഹീറോ ബിജു ചെയ്യുന്ന സമയത്ത് ഞാൻ എബ്രിഡ് ഷൈനോട് എന്തുകൊണ്ടാണ് ഞാൻ വേണമെന്ന് പറയുന്നതെന്ന് ചോദിച്ചിരുന്നു. അപ്പോൾ ഷൈൻ പറഞ്ഞത് എനിക്ക് നിങ്ങളുടെ മുഖം സ്‌ക്രീനിൽ കാണാൻ ഭയങ്കര ഇഷ്ടമാണെന്നാണ്.

  അതിൽ എത്ര സീൻ ഉണ്ടെന്ന് പിന്നെ ഞാൻ ചോദിച്ചിട്ടില്ല. അത് എന്നെ സംബന്ധിച്ച് ഒരു സംവിധായകൻ എനിക്ക് തരുന്ന ഒരു ഓസ്‌കാർ അവാർഡാണ്. അതുകൊണ്ടാണ് ഞാൻ അത്രയും നല്ലൊരു സിനിമയുടെ ഭാഗമായത്. അങ്ങനെ ഒരു കണക്ടിവിറ്റി ഉണ്ടാവണം.

  vinduja

  Also Read: ഹോട്ടലിൽ മുഴുവൻ ഞാൻ തിരഞ്ഞു, ആ പ്രമുഖ താരം ചെയ്തത് ശരിയായില്ല; തല്ലിയെന്ന ​ഗോസിപ്പുകളെക്കുറിച്ച് പ്രിയാമണി

  സ്ക്രിപ്റ്റിലോ, കഥയിലോ, കഥാപാത്രത്തിലോ നമ്മുക്കൊരു കണക്ടിവിറ്റി ഉണ്ടാവണം. എന്തെങ്കിലും ഒരു കണക്ടിവിറ്റി ഉണ്ടാവുമ്പോഴാണ് നമ്മുക്കൊരു സന്തോഷം ഉണ്ടാവുക. സന്തോഷത്തോടെ വേണം എല്ലാ കാര്യങ്ങളും ചെയ്യാൻ എന്ന് എനിക്കുണ്ട്. അതൊരു നിര്ബന്ധമാണ്.

  എന്ന് സിനിമയിലേക്ക് വരും എന്ന ചോദ്യത്തിന് അത് തന്നെയാണ് പറയാനുള്ളത്. എന്നാണ് എനിക്ക് വേണ്ടി, അതായത് എനിക്ക് സന്തോഷം വരുന്ന ഒരു സിനിമ വരുമ്പോൾ തീർച്ചയായും സന്തോഷമായിരിക്കും. ഞാൻ ഒന്നിനോടും നോ പറഞ്ഞിട്ടില്ല. ഞാൻ ചെയ്യുന്നതെന്തോ അത് എന്നെ സന്തോഷിപ്പിക്കണം എന്നെ എനിക്കുള്ളൂ.

  ഞാൻ സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമയിൽ അഭിനയിക്കേണ്ടതായിരുന്നു എന്നാൽ അപ്രതീക്ഷിതമായി ഒരു പ്രശ്‌നം വന്നത് കൊണ്ട് എനിക്ക് മലേഷ്യയിലേക്ക് പോകേണ്ടി വന്നു. എല്ലാത്തിനും അതിന്റെതായ സമയമുണ്ട് എന്നാണ് ഞാൻ കരുതുന്നത്,' വിന്ദുജ പറഞ്ഞു.

  Read more about: actress
  English summary
  Pavithram Actress Vinduja Opens Up About Her Comeback And Last Movie Action Hero Biju Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X