For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പ്രിയൻ സാർ ക്യാമറയ്ക്ക് പിന്നിൽനിന്ന് ഗോഷ്ഠി കാണിക്കും, ഞാൻ തിരിച്ചും'; തുടക്ക കാലത്തെക്കുറിച്ച് വിന്ദുജ

  |

  വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് വിന്ദുജ മേനോൻ. തൊണ്ണൂറുകളിൽ മലയാള സിനിമയിൽ സജീവമായി നിന്നിരുന്ന നടി ഇരുപതോളം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ എന്ന സിനിമയിലൂടെ ബാലതാരമായിട്ടാണ് വിന്ദുജ മലയാള സിനിമയുടെ ഭാഗമാകുന്നത്.

  പിന്നീട് പത്മരാജൻ, സത്യൻ അന്തിക്കാട്, ടികെ രാജീവ് കുമാർ, കൊച്ചിൻ ഹനീഫ തുടങ്ങിയ പ്രഗൽഭരായ സംവിധായകരുടെ വിന്ദുജ അഭിനയിച്ചിട്ടുണ്ട്. വിന്ദുജ എന്ന നടിയെ ഒരുപക്ഷെ പ്രേക്ഷകർ കൂടുതൽ അറിയുന്നത് പവിത്രത്തിലെ മീനാക്ഷി ആയിട്ടായിരിക്കും, നടിയുടെ കരിയറിലെ തന്നെ ആരാധകർ ഏറ്റവുമധികം ഓർത്തിരിക്കുന്ന ചിത്രം.

  Also Read: 'ചേട്ടനേയും അനിയനേയും പോലെയല്ല സുഹൃത്തുക്കളെപ്പോലെയായിരുന്നു ഇരുവരും, പ്യാരി നല്ല അഭിനേതാവ്'; കീരിടം ഉണ്ണി

  ചേട്ടച്ഛന്റെ മീനാക്ഷിയായുള്ള വിന്ദുജയുടെ പ്രകടനം ഇന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട്. അതേസമയം, ഇപ്പോള്‍ സിനിമയില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് താരം. എങ്കിലും വിന്ദുജയോടുള്ള മലയാളികളുടെ സ്‌നേഹത്തിന് കുറവൊന്നും വന്നിട്ടില്ല.

  1997 ൽ റാഫി മെക്കാർട്ടിൻ ഒരുക്കിയ ജയറാം ചിത്രം സൂപ്പർമാനിൽ അഭിനയിച്ച ശേഷം സിനിമ വിട്ട നടി, 2016 ൽ നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് എത്തിയിരുന്നു. എന്നാൽ തുടർന്ന് അഭിനയിച്ചില്ല.

  അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുമ്പോഴും നൃത്ത രംഗത്ത് സജീവമാണ് വിന്ദുജ. സ്‌കൂൾ കലോത്സവത്തിൽ കലാതിലകമാകുന്ന ആദ്യ തിരുവനന്തപുരം കാരിയായ വിന്ദുജ, ഭര്‍ത്താവ് രാജേഷ് കുമാറിനും മകള്‍ നേഹയ്ക്കുമൊപ്പം മലേഷ്യയിലാണ് വിന്ദുജ താമസിക്കുന്നത്. ഇപ്പോഴിതാ, നടിയുടെ ഏറ്റവും പുതിയ അഭിമുഖം ശ്രദ്ധനേടുകയാണ്.

  സീ മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിൽ തന്റെ തുടക്കകാലത്തെ കുറിച്ചാണ് വിന്ദുജ സംസാരിക്കുന്നത്. നടിയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്. 'ആദ്യം അഭിനയിക്കുന്നത് പ്രിയദർശന്റെ ഒന്നാനാം കുന്നിൽ ഓരടി കുന്നിൽ എന്ന സിനിമയിലാണ്. എന്റെ ഓർമ്മ ശരിയാണെങ്കിൽ അന്ന് ഞാൻ നാലാം ക്ലാസ്സിലാണ് പഠിക്കുന്നത്. അന്ന് അതൊരു ഷൂട്ടിങ് ആണെന്നും വലിയ ഒരു നടന്റെ അനിയത്തി ആണെന്ന് മാത്രമേ എനിക്ക് അറിയൂ.

  അല്ലാതെ മറ്റൊന്നും അറിയില്ല. പ്രിയദർശൻ സാർ ക്യാമറയ്ക്ക് പിന്നിലിരുന്ന് ഓരോ ഗോഷ്ഠി കാണിക്കും ഞാൻ അത് റിപ്പീറ്റ് ചെയ്യും. ഊഞ്ഞാലിലാടും, ഓടും. എന്റൊപ്പം ക്യാമറയ്ക്ക് പുറകിൽ പ്രിയദർശൻ സാറും ഓടും. അന്ന് പ്രൊഡ്യൂസർ പണം മുടക്കി ഒരുപാട് പേരുടെ പ്രയത്നത്തിന്റെ ഭാഗമായി വരുന്ന സിനിമ ആണെന്ന് ഒന്നും എനിക്ക് അറിയില്ലായിരുന്നു.

  വർഷങ്ങൾക്ക് ശേഷം അതൊക്കെ തിരിച്ചറിഞ്ഞപ്പോൾ എന്റെ ദൈവമേ ഇത്രയും വലിയ ആളുകൾക്ക് ഒപ്പമാണല്ലോ ഞാൻ കരിയർ തുടങ്ങിയത് എന്ന് ആലോചിച്ചു. കുട്ടിക്കാലത്ത് ഞാൻ കണ്ടുമുട്ടിയ പ്രഗൽഭന്മാരായ പലരും അവരുടെ ഫീൽഡിൽ അത്രയും ഉയർന്നു നിന്നിട്ടും വളരെ സാധാരണക്കാരെ പോലെയാണ് ഇരുന്നിരുന്നത്.

  പത്മരാജൻ സാറൊക്കെ മലയാള സിനിമയുടെ അമരക്കാരിൽ ഒരാളാണ്. പക്ഷെ എനിക്ക് അതൊന്നും അറിയില്ല. എനിക്ക് മധുവിന്റെ അച്ഛനായിരുന്നു അദ്ദേഹം. മാധവിക്കുട്ടി എന്ന അദ്ദേഹത്തിന്റെ മകളും ഞാനും ഒരുമിച്ചായിരുന്നു ഡാൻസ് ക്ലാസ്സിൽ. ഞാൻ അങ്കിളിന്റെ വീട്ടിൽ പോകുമായിരുന്നു. ചെല്ലുമ്പോൾ അദ്ദേഹം താടിയിൽ കൈ പിടിച്ച് ഇരിപ്പുണ്ടാകും. എന്റെ ധാരണ അവിടെ നിന്ന് എന്തോ കിട്ടുന്നതാണ് എന്നാണ്.

  Also Read: രണ്ടുപേരും കിടിലൻ തേപ്പ് കിട്ടി ഇരിക്കുകയായിരുന്നു; എല്ലാം തുടങ്ങുന്നത് അവിടെ നിന്നാണെന്ന് ജിസ്മയും വിമലും

  പെട്ടെന്നാണ് അദ്ദേഹം സിനിമയൊക്കെ പറയുക. മോളെ അടുത്ത രണ്ടു ദിവസം സ്‌കൂളിൽ പോകണ്ടട്ടോ എന്ന് പറയും. ഞാൻ പോകില്ല. ഷൂട്ടിന് പോകും. ലോങ്ങ് ഷോട്ട് ഒക്കെ അതാണെന്ന് മനസ്സിലാക്കാതെ തകർത്ത് അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ആ ഷോട്ട് ഒക്കെ കാണുമ്പോൾ ചിരിവരും. അങ്ങനെ ചെറുപ്പത്തിൽ തന്നെ അറിഞ്ഞോ അറിയാതെയൊക്കെ പ്രഗത്ഭരായവരോടൊപ്പം എനിക്ക് പ്രവർത്തിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്,' വിന്ദുജ പറഞ്ഞു.

  Read more about: actress
  English summary
  Pavithram Actress Vinduja Menon Recalls Her Early Days In Malayalam Film Industry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X