മൂന്നാമത്തെ കുട്ടിയെ പ്രതീക്ഷിക്കാം; പേർളി മാണി വീണ്ടും ​ഗർഭിണിയോ? പ്രതികരണവുമായി ശ്രീനിഷ്

പേർളി മാണിയേയും കുടുംബത്തേയും മലയാളികൾക്ക് ഇന്നും ഭയങ്കര ഇഷ്ടമാണ്. പേർളിയുടെ ഓരോ വീഡിയോകളും ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞയിടെ നിലയുടെ ആദ്യ സ്കൂൾ ഡെ എന്ന് പറഞ്ഞ് ഒരു വീഡിയോ ഇറക്കിയിരുന്നു. അത് വൈറലായിരുന്നു. അതിനു ശേഷം അമ്മൂമ്മയെ കാണാൻ പോയ വീഡിയോയും ശ്രദ്ധേയമായിരുന്നു. ഇപ്പോൾ ഒരു ചോദ്യോത്തര രീതിയിലുള്ള വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് പേർളിയും ശ്രീനിയും.

മൂന്നാമതൊരു കുട്ടിക്കുള്ള പ്ലാനിം​ഗ് ഉണ്ടോയെന്നാണ് ഒരാൾ ചോദിച്ചത്. രണ്ടാമത്തെ പ്രസവം കഴിഞ്ഞ് 6 മാസം കഴിഞ്ഞേയുള്ളൂ. അപ്പോഴേക്കും അടുത്തതോ എന്ന ഭാവമായിരുന്നു ഈ ചോദ്യം വായിച്ചപ്പോൾ പേർളി മാണിയുടെ മുഖത്ത് ഉണ്ടായത്. "സത്യത്തിൽ ഇതൊന്നും ഞങ്ങളുടെ കൈയിൽ അല്ല. ദൈവം തരുന്നത് സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നു മാത്രം. അതിനാൽ മൂന്നാമതൊരു ബേബി ഉണ്ടാവുമോ എന്നൊന്നും ഉറപ്പില്ല. ചിലപ്പോൾ ഉണ്ടായേക്കാം. വേണമെന്നും പറയില്ല, വേണ്ടെന്നും പറയില്ല." പേർളി പറഞ്ഞു.

Pearley maaney

നില അദ്യമായി സ്കൂളിൽ പോകുന്നതിന്റെ വീഡിയോ പേർളിയുടെ ചാനലിലൂടെ പങ്കു വെച്ചിരുന്നു. ആ വീഡിയോയിൽ പേർളി കരയുന്നുമുണ്ടായിരുന്നു. എന്നാൽ കുറച്ച് വർഷങ്ങൾ കഴിഞ്ഞാൽ നിതാരയും ഇതുപോലെ സ്കൂളിൽ പോകുവാൻ തുടങ്ങും. രണ്ട്മക്കളും പഠനത്തിനായി ദൂരേക്ക് പോകുമ്പോൾ എങ്ങനെ അതെല്ലാം മാനേജ് ചെയ്യുമെന്നായിരുന്നു അടുത്ത ചോദ്യം. "നിലയെ ആദ്യം സ്കൂളിൽ വിടാതെ ഹോം സ്കൂളിം​ഗ് ചെയ്താലോ എന്നൊക്കെ ആലോചിച്ചിരുന്നു. പക്ഷേ അവസാനം അവളെ സ്കൂളിൽ ചേർത്തു." പേർളി പറഞ്ഞു.

"എന്റെ ആദ്യ മകളാണ് നില. അവളെ വിട്ട് നിൽക്കുമ്പോൾ സ്വാഭാവികമായും വിഷമം ഉണ്ടാവും. നിതാര ഉണ്ടെങ്കിൽ പോലും നിലയോട് എനിക്ക് പ്രത്യേക ഇഷ്ടമുണ്ട്. ഒരുപക്ഷേ നിതാര സ്കൂളിൽ പോവുന്ന പ്രായമാവുമ്പോൾ എനിക്ക് ഇത്രയും ബുദ്ധിമുട്ട് ഉണ്ടാവുമോ എന്നൊന്നും അറിയില്ല. അപ്പോഴേക്കും ഏകദേശം ഒരു ധാരണ കിട്ടും. അന്ന് വീഡിയോ എടുക്കാനും പ്ലാൻ ഇല്ലായിരുന്നു. പെട്ടെന്ന് വീഡിയോ എടുത്തപ്പോൾ എനിക്ക് ആ ഇമോഷൻസ് കൺട്രോൾ ചെയ്യാനായില്ല."

Pearley maaney

ആ വീഡിയോക്ക് താഴെ ഒരുപാട് നല്ല നല്ല കമന്റുകൾ വന്നിരുന്നു. "എന്തൊരു നല്ല മെസ്സേജ് ആണ് പാസ്സ് ചെയ്തത്. സ്കൂളിൽ പോകുന്നത് പഠിക്കാനാണ്, ഷോ ഓഫ് ചെയ്യാനല്ല". "പേർളി കരഞ്ഞപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി... സാരമില്ല എല്ലാ അമ്മമാരും ഇങ്ങനെ തന്നെയാ". "എല്ലാ അമ്മമാരും ഇങ്ങനെ ആണ്.. എത്ര കുട്ടികൾ ഉണ്ടെങ്കിലും അവർ ആദ്യം ആയിട്ട് പോകുന്ന ദിവസം അത് വല്ലാത്ത ഒരു പ്രയാസം ആണ്". ഇതെല്ലാം ആ വിഡിയോക്ക് താഴെ വന്ന കമന്റുകളാണ്.

"ഞാൻ കരുതി അത്രേം ദിവസം നീ കരഞ്ഞത് കൊണ്ട് അന്ന് വീഡിയോ എടുക്കുമ്പോൾ കരയില്ലെന്ന്. പക്ഷേ ഇത്രയും പ്രതീക്ഷിച്ചില്ല." ശ്രീനി പറഞ്ഞു. "സത്യത്തിൽ ഏതൊരു അച്ഛനും അമ്മക്കും ഇത് ഈസിയായിട്ട് മനസിലാവും. എല്ലാ മാതാപിതാക്കളും ഈ കാര്യങ്ങളിലൂടെ കടന്ന് പോയവർ ആയിരിക്കുമല്ലോ. അന്ന് ആ വീഡിയോ കാണുന്നതിലുപരി അതിനു താഴെ വന്ന കമന്റുകൾ വായിച്ച് ഒരുപാട് കരഞ്ഞു." പേർളി പറഞ്ഞു.

Read more about: pearley maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X