പിറക്കാന്‍ പോകുന്നത് ഇരട്ടക്കുഞ്ഞുങ്ങളാണെന്നൊരു വാര്‍ത്ത കണ്ടു. അത് ശരിയല്ല; ശ്രീനിഷും പേളിയും
മലയാളികളുടെ പ്രിയപ്പെട്ട താരജോഡിയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. പേളിയുടേയും ശ്രീനിഷിന്റേയും പ്രണയം പോലെ ബിഗ് ബോസില്‍ ചര്‍ച്ചയായ മറ്റൊരു സംഭവമുണ്ടാകില്ല. അതേസമയം പല വിമര്‍ശനങ്ങളും ആരോപണങ്ങളും ഇതിന്റെ പേരില്‍ ഇരുവരും നേടുകയും ചെയ്തിരുന്നു.
എന്നാല്‍ വിമര്‍ശനങ്ങളുടെ മുനയൊടിച്ച് പേളിയും ശ്രീനിഷും ജീവിതത്തില്‍ ഒന്നായി. ഇരുവരും ഇന്ന് സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. പേളിയുടേയും ശ്രീനിയുടേയും മകള്‍ നിലുവും ഇന്ന് സോഷ്യല്‍ മീഡിയയിലെ താരമാണ്. താരകുടുംബത്തിലെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് ശ്രീനിഷും പേളിയും.

ഇതിനിടെ ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തെക്കുറിച്ച് ഇരുവരും പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങളുടെ ഇരുവരുടേയും സ്വഭാവത്തെക്കുറിച്ചും മറ്റും പേളിയും ശ്രീനിഷും സംസാരിക്കുന്നുണ്ട്.
ഒഴുക്കിനനുസരിച്ച് പോവുന്നയാളാണ് ഞാന്‍. അപ്പപ്പോള്‍ പ്രധാനമെന്ന് തോന്നുന്നത് ചെയ്യും. മത്സരബുദ്ധിയോടെ ഒന്നിനേയും കാണാറില്ല. കരിയര്‍ നല്ലതാവണം. എനിക്ക് നന്നായി പെര്‍ഫോം ചെയ്യണം. നിലു വന്ന ശേഷം കൂടുതല്‍ ശ്രദ്ധിക്കുന്നത് നല്ലൊരു അമ്മായാകാനാണ്. അത്രയും കംഫര്‍ട്ടബിളായ വര്‍ക്കുകള്‍ മാത്രമേ എടുക്കുന്നുള്ളവെന്നാണ് പേളി പറയുന്നത്.
വിവാഹ ശേഷം ഞാനും പേളിയും തിരക്കുകളിലായിരുന്നു. ഷൂട്ടിങ്ങിലും മറ്റുമായി മുംബൈയിലും ഹൈദരാബാദിലുമൊക്കെയായി. ലോക്ക്ഡൗണ്‍ വന്നപ്പോള്‍ ഞങ്ങള്‍ക്ക് പഴയ ബിഗ് ബോസ് ജീവിതം കിട്ടി. അങ്ങനെയിരിക്കുമ്പോഴാണ് ആദ്യ കുഞ്ഞിനെപ്പറ്റി ആലോചിക്കുന്നത്. വാവയുടെ കാര്യത്തില്‍ പ്ലാന്‍ഡ് ആയിരുന്നെന്നും അല്ലെന്നും പറയാം. പിറക്കാന്‍ പോകുന്നത് ഇരട്ടക്കുഞ്ഞുങ്ങളാണെന്നൊരു വാര്‍ത്ത പലയിടത്തും കണ്ടു. അത് ശരിയല്ലെന്ന് ശ്രീനിഷും പറയുന്നുണ്ട്.
ശ്രീനി ഈഗോയില്ലാത്തയാളാണ്. സ്ത്രീകള്‍ കൂടുതല്‍ പെര്‍ഫോം ചെയ്യുമ്പോഴും വരുമാനമുണ്ടാക്കുമ്പോഴുമൊന്നും ആണുങ്ങള്‍ക്ക് പൊതുവെ ഇഷ്ടപ്പെടാറില്ല. ശ്രീനി അങ്ങനെയല്ല. ശ്രീനിക്കൊപ്പം ഞാന്‍ അത്രയും കംഫര്‍ട്ടബിളാണ്. ബിഗ് ബോസില്‍ എന്റെ കൂടെ നിന്നെയാള്‍ ഇനിയിപ്പോള്‍ എന്ത് വന്നാലും കൂടെത്തന്നെയുണ്ടാകും. അങ്ങനെ ഒരു ഷോയാണത്. എനിക്ക് ശ്രീനിയുടെ മുന്‍പില്‍ മനസ് തുറക്കാനാകും. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. സുഹൃത്ത് ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാവുക ഭാഗ്യമല്ലേ എന്നാണ് പേളി ചോദിക്കുന്നത്.

പേളി അവതാരകയാകുമ്പോള്‍ ഞാന്‍ കാണികള്‍ക്കിടയില്‍ പോയിരിക്കും. പങ്കാളിയല്ല. പേളിയുടെ ഫാനാണ് ഞാനപ്പോള്‍. അവളുടെ സംസാരം ഒരുപാടിഷ്ടമാണ്. എങ്ങനെയാണ് ഇത്രയും പേരുടെ മുന്‍പില്‍ ഇങ്ങനെ കൗണ്ടറടിച്ച് സംസാരിക്കാന്‍ പറ്റുന്നതെന്ന് ഞാന്‍ ചിന്തിക്കും. തമിഴ്, തെലുങ്ക്, മലയാളം സീരിയലുകൡ നിന്നും ഒരുപാട് കോളുകള്‍ വന്നിരുന്നു. ഞാനതൊക്കെ മാറ്റി വെക്കും. ഞാന്‍ പോയാല്‍ ഞങ്ങളിവിടെ തുടങ്ങിവച്ച കാര്യം പൂര്‍ത്തിയാക്കാന്‍ പറ്റില്ല. പേളിയ്ക്ക് ഒറ്റയ്ക്കത് മാനേജ് ചെയ്യാനാവില്ലെന്ന് ശ്രീനിഷും പറയുന്നു.
2019 ലാണ് പേളിയും ശ്രീനിഷും വിവാഹിതരാകുന്നത്. തുടര്‍ന്ന് 2021 ല്‍ മകള്‍ നിലയ്ക്ക് ജന്മം കൊടുത്തു. ഇപ്പോള്‍ രണ്ടാമത്തെ കുഞ്ഞിന് കാത്തിരിക്കുകയാണ് ഇരുവരും. ഏഴ് മാസത്തോളം ഗര്‍ഭിണിയായ പേളിയുടെ ബേബി ഷവര്‍ ആഘോഷം കഴിഞ്ഞ ദിവസം നടന്നിരുന്നു.


Click it and Unblock the Notifications